സത്യം വദ: ധര്‍മ്മം ചര:
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ വാഹനം ആനയാണ്. ഇതിനാല്‍ കാവില്‍ ആനയൂട്ടിനുള്ള പ്രാധാന്യം വളരെ വലുതാണ്. ശര്‍ക്കര, പഴം എന്നിവ വച്ചുള്ള ആനയൂട്ടിന് നിരവധി ഭക്തര്‍ പങ്കാളികളാകുന്നു. ഐശ്വര്യത്തിന്റേയും, അലിവിന്റേയും, അഹങ്കാരത്തിന്റേയും, തലയെടുപ്പിന്റേയും ചിഹ്നമാണ് ആന. ആനകള്‍ക്ക് ഇഷ്ട ഭോജ്യം നല്‍കുക എന്നത് ഓരോ ഭക്തജനങ്ങളുടേയും ജീവിത അഭിലാഷമാണ്. ശര്‍ക്കരയും, പഴവും ആനയൂട്ടിലെ മുഖ്യ ഘടകങ്ങളാണ്. ഒപ്പം വെള്ളരി, ചക്ക, കൈതച്ചക്ക, മുന്തിരി, ആപ്പിള്‍, കരിമ്പ്, പച്ചരി, മഞ്ഞള്‍, മുന്തിരി, കല്‍ക്കണ്ടം, കരിപ്പെട്ടി തുടങ്ങിവയും ആനയൂട്ടിന് നല്‍കാറുണ്ട്. ഭക്തര്‍ തന്നെ ആനകളുടെ തുമ്പികൈയ്യിലോ, വായിലോ പ്രസാദം നല്‍കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.