സത്യം വദ: ധര്‍മ്മം ചര:
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ നടത്തപ്പെടുന്ന ഒരു പ്രധാന വഴിപാടാണ് മീനൂട്ട്. ഇത് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ ഗിരിനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദി. ഏതു കൊടും വേനലിലും വറ്റാതെ ഒഴുകുന്ന കുഞ്ഞോളങ്ങള്‍ നീലകൊടുവേലിയുടെ ഔഷധ ഗുണം പേറുന്നു. തെളിനീരില്‍ മഹാവ്യാധികള്‍ വിട്ടൊഴിയുന്നു. അച്ചന്‍കോവിലാറിന്റെ തീരത്തില്‍ കാനനത്തില്‍ വാണരുളുന്ന പ്രപഞ്ച ശക്തി കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ മീനൂട്ട് വഴിപാട് പ്രസിദ്ധം തന്നെ. കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രക്കടവില്‍ മീനുകള്‍ക്ക് ഭക്തര്‍ മലര്‍ നിവേദ്യം നല്‍കാറുണ്ട്. തിരുമക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ മത്സ്യങ്ങള്‍ക്ക് മീനൂട്ട് നടത്തിയാല്‍ അരിമ്പാറയ്ക്ക് ശമനം ഉണ്ടാകും എന്നാണ് വിശ്വാസം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ ക്ഷേത്രക്കടവില്‍ മത്സ്യങ്ങള്‍ക്ക് മീനൂട്ട് നടത്തിയാല്‍ സര്‍വ്വരോഗത്തിനും ഉള്ള ശമനമാണ് ലഭിക്കുന്നത്.
ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാട് പ്രസാദം കഴിക്കാന്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ നീന്തിത്തുടിച്ചെത്തുന്നത് ഏതൊരു ഭക്തന്റേയും മനസ്സില്‍ വിശ്വാസത്തിന്റെ തിരയിളക്കം ഉണ്ടാക്കും.