Menu :

സത്യം വദ: ധര്‍മ്മം ചര:

1 2 3 4 5 6 7 8 9 10 11 12 13 14

എല്ലാ വര്‍ഷവും ധനുമാസം ഏഴാംതീയതി അച്ചന്‍കോവില്‍ തങ്കഅന്നക്കൊടി കല്ലേലി കാവിലെത്തി താമ്പൂലവും പിടിപ്പണവും സമര്‍പ്പിച്ച് അപ്പൂപ്പന്റെ അനുവാദം വാങ്ങി മാത്രമേ അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകൂ. വെറ്റില, പാക്ക്, പുകയില, ചുണ്ണാമ്പ് കലശം അടങ്ങിയ താമ്പൂല സമര്‍പ്പണവും പ്രധാന വഴിപാടുകളിലൊന്നാണ്. താമ്പൂലം വച്ച് പ്രാര്‍ത്ഥിച്ചാല്‍ അപ്പൂപ്പന്‍ കൈവിടില്ല എന്നും വിശ്വാസികള്‍. വിത്ത്, കരിക്ക്, കമുകില്‍ പൂക്കുല, പുഷ്പം, കലശം, താമ്പൂലം എന്നിവ ചേര്‍ത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ. സ്വര്‍ണ്ണം, വെള്ളി, ഓട്, ചെമ്പ്, ആട്, കോഴി, കാള, മണി, ശൂലം, നിലവിളക്ക്, കല്‍വിളക്ക്, മുത്തുക്കുട എന്നിവ പ്രധാന വഴിപാടായി സമര്‍പ്പിക്കാം.

മേടമാസത്തിലെ പത്താം ഉദയത്തിന് പ്രസിദ്ധമായ പത്താമുദയ തിരുവുത്സവവും ആദിത്യപൊങ്കാലയും നടക്കും. കര്‍ക്കിടകവാവില്‍ പിതൃപൂജയും ആയിരക്കണക്കിന് കരിക്കിന്റെ പടേനിയും ചിങ്ങത്തിലെ ഉത്രാടം നാളില്‍ ഉത്രാടപൂജ, ഉത്രാടസമൂഹസദ്യ, അപ്പൂപ്പന് തിരു അമൃതേത്ത് എന്നിവയും കന്നിമാസത്തില്‍ നാഗപ്രീതിക്കായി ആയില്യം പൂജയും നവരാത്രിക്ക് വിദ്യാരംഭവും, വൃശ്ചികത്തില്‍41 ദിവസം മണ്ഡല ചിറപ്പ് മഹോത്സവവും, മകരം 7 ന് കളരി പൂജയും വെള്ളംകുടി നിവേദ്യം അപ്പൂപ്പന് ഏറെ പ്രീയപ്പെട്ട ആഴിപൂജയോട് കൂടിയ കുംഭപാട്ട് എന്നിവയും കാവില്‍ നടത്തപ്പെടുന്നു. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലകളായ കുംഭപാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മാത്രം പ്രത്യേകതയാണ്.


 


Rubriques :