സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം … കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം ... കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകള്‍ ചില ദേവസങ്കേതങ്ങളില്‍ ഇപ്പോഴും ദൃശ്യമാണ്. അത്തരം അപൂര്‍വ്വ കാനന ക്ഷേത്രങ്ങളിലൊന്നാണ് അച്ചന്‍ കോവില്‍ ശബരിമല കാനന പാതയോരത്തെകോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. ആദിദ്രാവിഡ നാഗഗോത്ര കലാരൂപങ്ങളിലൊന്നായ കുംഭപ്പാട്ടാണ് ഊരാളിക്കാവിനെ ലോകപ്രസിദ്ധമാക്കുന്നത്. കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആചരിക്കുന്ന വെള്ളം കുടി നിവേദ്യം,ആഴിപൂജ, കളരിപൂജ എന്നിവയ്‌ക്കൊപ്പം കുംഭ പാട്ടും ഭാരതകളിയും...