Hello

archivekallelykavu

featuredGALLERY ചിത്രങ്ങള്‍news

കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024

കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധാനത്ത് നടക്കും.   താബൂല സമർപ്പണം, പൊങ്കാല, ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്,ആനയൂട്ട്, നാഗയൂട്ട്,നാഗപ്പാട്ട്, പ്രഭാതപൂജ, അന്നദാനം, ആദ്യ ഉരു മണിയൻ പൂജ,പിതൃ പൂജ,ആശാൻ പൂജ, പർണ്ണ ശാല പൂജ,ദീപാരാധന, ദീപകാഴ്ച്ച,ചെണ്ടമേളം, വാവൂട്ട് എന്നിവ...
featuredGALLERY ചിത്രങ്ങള്‍news

പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു

പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു പത്തനംതിട്ട (കോന്നി ) : കാനനത്തില്‍ വിളഞ്ഞ നൂറകന്‍ , മാന്തല്‍ , മടിക്കിഴങ്ങ്‌ ,ചെകറ് , കാവ് , കൂവ ,കസ്തൂരി മഞ്ഞള്‍ , പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും , കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട്...
news

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ...
news

തിരുവോണത്തെ വരവേറ്റ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ഉത്രാട പൂയൽ, ഉത്രാട സദ്യ, തിരു അമൃതേത്ത് എന്നിവ സമർപ്പിച്ചു

തിരുവോണത്തെ വരവേറ്റ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ഉത്രാട പൂയൽ, ഉത്രാട സദ്യ, തിരു അമൃതേത്ത് എന്നിവ സമർപ്പിച്ചു   കല്ലേലി കാവ്‌ : മലയാളക്കരയുടെ മഹോത്സവമായ തിരുവോണത്തെ വരവേറ്റ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനത്തോടെ ഉത്രാട സദ്യയും ഉത്രാട പൂയലും തിരു അമൃതേത്തും സമർപ്പിച്ചു....
featurednews

താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്

ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്. അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ...
news

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ്‌ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ്‌ കല്ലേലി കാവ് .മറ്റ് ഒരിടത്തും "കല്ലേലി" ഊരാളി...
news

പൊന്‍ കണിയായി  കല്ലേലി കാവില്‍ വിത്തെറിഞ്ഞു

 പൊന്‍ കണിയായി കല്ലേലി കാവില്‍ വിത്തെറിഞ്ഞു കോന്നി :999 മലകള്‍ക്ക് അധിപനായി കാര്‍ഷിക വിളകളുടെ സംരക്ഷനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹം കരകള്‍ക്ക് ഉണര്‍വ്വ് പകരുന്നതി നും കാര്‍ഷിക മേഖലയില്‍ നൂറു മേനി വിളവ്‌ കൊയ്യുന്നതിനും കല്ലേലി കാവില്‍ വിത്തെറിഞ്ഞു .പ്രതീകാത്മകമായി നിര്‍മ്മിച്ച വയലില്‍ നെല്‍ വിത്തുകള്‍ ഭൂമി യമ്മയ്ക്ക് നല്‍കി .കാര്‍ഷിക  സ മൃദി യുമായി തഴച്ചു  വളര്‍ന്നു വരുന്ന നെല്‍ ചെടികള്‍ വിഷുവിന് പൊന്‍ കണിയാകും.കാവ് മുഖ്യ...
news

സത്യത്തിന്‍റെ നേര്‍ വഴി

സത്യത്തിന്‍റെ നേര്‍ വഴി .......... ----------------------------------- തിരുവനന്തപുരം ഭാഗത്ത്‌ നിന്നും : തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം . കൊല്ലം ഭാഗത്ത്‌ നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി ആലപ്പുഴ ഭാഗത്ത്‌ നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍...