Hello

archivekallely ooraali

featurednews

താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്

ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്. അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ...