Hello

archivekallely kavu

news

കാണേണം… കാണേണം മുടിയാട്ടം കളി കാണേണം

കാണേണം... കാണേണം മുടിയാട്ടം കളി കാണേണം... https://www.youtube.com/watch?v=NSU5dhcm3P4 കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മുടിയാട്ടംകളി നടന്നു . കോന്നി ഐരവണ്‍ നാട്യകല നാടന്‍ കലാസമിതിയാണ് അപ്പൂപ്പന്‍റെ തിരു സന്നിധിയില്‍ മുടിയാട്ടം ആടിയത് . കലാസമിതിയിലെ അനുജ , അനൂപ, ആദ്ര , അഞ്ജിത,ആശ , ആശിത , ശാന്തമ്മ , അമ്മിണി , ശ്യാമള എന്നീ കലാകാരികള്‍ക്ക് അപ്പൂപ്പന്‍റെ അനുഗ്രഹങ്ങള്‍ നേരുന്നു  ...
featured

KONNI to KALLELY OORALI APPOOPPAN KAVU

https://www.youtube.com/watch?v=axvqJB2Ie5c KONNI to KALLELY OORALI APPOOPPAN KAVU only 8 kilometre sree Kallely Oorali Appoopan kavu is an ancient temple located at Kallelythottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala...
featuredGALLERY ചിത്രങ്ങള്‍news

ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട്

മകര മഞ്ഞില്‍ ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വന്ന അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി കാവില്‍ നിറഞ്ഞാടി . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉല്‍സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ , കുംഭ പാട്ട് ,ഭാരതകളി...
news

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) കാവൂട്ടും പാരമ്പര്യകലാരൂപങ്ങളുടെ സംഘമവും നാളെ (21/01/2019 )

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) കാവൂട്ടും പാരമ്പര്യകലാരൂപങ്ങളുടെ സംഘമവും നാളെ (21/01/2019 ) കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) കാവൂട്ടും ആദി ദ്രാവിഡ നാഗ ഗോത്ര ജനത വനാന്തരങ്ങളില്‍ മാത്രം അനുഷ്ഠിച്ചു വന്നിരുന്ന മല പൂജയും ദ്രാവിഡ ആരാധയും നാളെ (21/01/2019 )നടക്കും .ശബരിമലയിലെ ഗുരുതി പൂജകള്‍ക്ക് ശേഷം നൂറ്റാണ്ടുകളായി കാവില്‍ നടന്നു വരുന്ന ചടങ്ങായ ആഴി പൂജയോട് ചേര്‍ന്നുള്ള വെള്ളം കുടി...
news

അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി കാവ് ഉണര്‍ന്നു

ആഴിപൂജ ,വെള്ളം കൂടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ 2019 ജനുവരി 21 തിങ്കള്‍  കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി കാവ് ഉണര്‍ന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആഴിപൂജ ,വെള്ളം...
GALLERY ചിത്രങ്ങള്‍news

പുതു വര്‍ഷ ആശംസകള്‍ …2019

നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ...
news

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം . .ദിനവും അന്നദാനം നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി കാവ് .പ്രഭാത പൂജകള്‍ക്ക് ശേഷം അന്നദാന വഴിപാടുകാര്‍ ഭക്തര്‍ക്ക് അന്നം വിളമ്പി നല്‍കുന്നു.അന്നദാനം ബുക്ക് ചെയ്യാം .കല്ലേലി അപ്പൂപ്പന്‍ കാര്‍ഷിക വിളകളുടെ നാഥനും അന്നദാന പ്രഭുവുമാണ് .വര്‍ഷങ്ങളായി കല്ലേലി കാവില്‍ നിത്യ അന്നദാനം ഭക്തരുടെ വഴിപാടായി സമര്‍പ്പിക്കുന്നു .കല്ലേലി കാവിലെ അന്നദാനം വളരെ പ്രശസ്തമാണ് .അന്നദാനം ബുക്ക് ചെയ്യാം...
news

അച്ചന്‍കോവിലാറിന്‍റെ  ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും  കാവ് തൃപ്പടി പൂജയും

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും കോന്നി : "കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം' എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ...
1 2 3
Page 2 of 3