Hello

archiveeco

news

സമഭാവനയുടെ പുകള്‍ പെറ്റ സന്നിധാനം

  appooppan kavu   സത്യം വദഃ ധര്‍മ്മം ചരഃ   ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക്...
news

ഈശ്വരചിന്തയുള്ള മനസ്സ്‌

appooppan kavu   ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ്‌ എന്ന ധാരണയാണ്‌ നമുക്ക്‌ ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ പ്രമാണം മാത്രമാണ്‌. ആ വിശ്വാസം നാടിന്റെ സംസ്കാരംകൊണ്ടോ വായിച്ചറിവുകൊണ്ടോ അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും ഉള്ള കേട്ടറിവോ ആയേക്കാം. ആ വിശ്വാസം നമ്മുടെ സ്വന്തം അനുഭവമായി തീര്‍ന്നിട്ടില്ല. ഉയര്‍ന്ന ബോധം എന്നത്‌ ഒരു വിശ്വാസ പ്രമാണമല്ല. അത്‌ സത്യമായ...