Hello

archiveachancovil river kalleli

GALLERY ചിത്രങ്ങള്‍news

പുതു വര്‍ഷ ആശംസകള്‍ …2019

നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ ക്ഷേത്രക്കടവില്‍ മത്സ്യങ്ങള്‍ക്ക് മീനൂട്ട്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ നടത്തപ്പെടുന്ന ഒരു പ്രധാന വഴിപാടാണ് മീനൂട്ട്. ഇത് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ ഗിരിനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദി. ഏതു കൊടും വേനലിലും വറ്റാതെ ഒഴുകുന്ന കുഞ്ഞോളങ്ങള്‍ നീലകൊടുവേലിയുടെ ഔഷധ ഗുണം പേറുന്നു. തെളിനീരില്‍ മഹാവ്യാധികള്‍ വിട്ടൊഴിയുന്നു. അച്ചന്‍കോവിലാറിന്റെ തീരത്തില്‍ കാനനത്തില്‍ വാണരുളുന്ന പ്രപഞ്ച ശക്തി കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ മീനൂട്ട് വഴിപാട് പ്രസിദ്ധം തന്നെ. കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രക്കടവില്‍ മീനുകള്‍ക്ക് ഭക്തര്‍ മലര്‍...