ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട്
മകര മഞ്ഞില്‍ ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വന്ന അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി കാവില്‍ നിറഞ്ഞാടി . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉല്‍സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ , കുംഭ പാട്ട് ,ഭാരതകളി...