ജന്മങ്ങളില്‍ മനുഷ്യജന്മമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്
പുണ്യകര്‍മ്മങ്ങളുടെ ഫലമായിട്ടാണ് ഒരാള്‍ക്ക് മനുഷ്യജന്മം സിദ്ധിക്കുന്നത്. അന്യര്‍ക്കുപകാരം ചെയ്യലാണ് പുണ്യകര്‍മ്മം. ഒരുവന്റെ ഏതുകര്‍മ്മവും അന്യര്‍ക്ക് സഹായകമാകുന്ന രീതിയിലെ അനുഷ്ഠിക്കാവൂ, മനുഷ്യന്‍ ഒരു സമുദായ ജീവിയാണ്. അതുകൊണ്ട് മനുഷ്യസമുദായത്തെ ഒന്നായി കണ്ട് മനുഷ്യര്‍ക്ക് നന്മ വരുന്ന പ്രവൃത്തികളില്‍പ്പെട്ടു ജീവിക്കേണ്ടതാണ്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സമാധാനമാണ്. ആ സമാധാനമാവട്ടെ ആര്‍ക്കും നല്ല പ്രവൃത്തികളില്‍കൂടി മാത്രമേ സമ്പാദിച്ച് അനു ഭവിക്കാനാവുകയുള്ളു. ഒരു നല്ല മനുഷ്യനെകൊ ണ്ടുമാത്രമേ നല്ലനല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കാന്‍ സാധിക്കുകയുള്ളു. ഒരു മനുഷ്യന്‍...