കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു
പത്തനംതിട്ട (കോന്നി ): പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തില്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനില്‍ മനമര്‍പ്പിച്ച ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു . 999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ്ണ മലക്കൊടി ഊരാളിമാരുടെ ആര്‍പ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാന്‍ എഴുന്നള്ളിച്ചു . കല്ലേലി മണ്ണില്‍ ഭക്തിയുടെ സൂര്യകിരണം വീശി . കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ ഭക്ത ലക്ഷങ്ങള്‍ പത്താമുദയമായി കൊണ്ടാടി ആത്മ സമര്‍പ്പണമായി പൊങ്കാല നേദിച്ചു...