Hello

archiveഊരാളി കാവ്

news

ധര്‍മ്മത്തെ ഉപേക്ഷിക്കരുത്

ആശ ധൈര്യത്തേയും, കാലന്‍ സമൃദ്ധിയേയും, ക്രോധം ഐശ്വര്യത്തെയും, പിശുക്കു കീര്‍ത്തിയേയും, സംരക്ഷണമില്ലായ്മ വളര്‍ത്തുമൃഗങ്ങളെയും നശിപ്പിക്കുന്നു. കാമം, ഭയം, ലോഭം, എന്നിവയാലോ ജീവിക്കാന്‍ വേണ്ടിയോ ഒരിക്കലും ധര്‍മ്മത്തെ ഉപേക്ഷിക്കരുത്. സുഖദുഃഖങ്ങള്‍ അനിത്യവും ധര്‍മ്മം നിത്യവുമാണ്. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയെടുക്കുന്ന മകന്‍ മരിച്ചുകഴിഞ്ഞാല്‍ അച്ഛനമ്മമാര്‍ അല്‍പസമയം കരയുമെങ്കിലും ഏറെത്താമസിയാതെ ആ മൃതശരീരത്തെ ചിതാഗ്‌നിയീല്‍ ദഹിപ്പിക്കുന്നു. മരിച്ചവന്റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നു. പുണ്യപാപങ്ങളാല്‍ ബദ്ധനായ മനുഷ്യന്‍ അവയോടു കൂടി പരലോകം പൂകുന്നു. കായ്കനികളില്ലാത്ത വൃക്ഷത്തെ...