Menu :

സത്യം വദ: ധര്‍മ്മം ചര:

1 2 3 4 5 6 7 8 9 10

അപ്പൂപ്പന്റെ തിരുനടയ്ക്ക് വലതുവശത്തായി ഗണേശ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഘ്നങ്ങള്‍ക്ക് നീക്ക് പോക്ക് ഉണ്ടാക്കുന്ന ഗണപതി ഭഗവാന് വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകഴിഞ്ഞാല്‍ തൊട്ടടുത്ത് നാഗരാജനേയും, നാഗയക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിരിക്കുന്ന നടയിലെത്താം. മഞ്ഞള്‍പ്പൊടിയാണ് നാഗരാജന് അര്‍പ്പിക്കാവുന്ന വഴിപാട്. നാഗപ്രീതിക്കായി മഞ്ഞള്‍പ്പൊടിവച്ച് പ്രാര്‍ത്ഥിക്കാം. തുടര്‍ന്ന് അമ്മപരാശക്തിയേയും വണങ്ങാം. ദേവീനാമം ഉരുക്കഴിച്ച് യഥാവിധി വഴിപാടുകള്‍ സമര്‍പ്പിച്ച് സന്താന ഐശ്വര്യത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കാം. തൊട്ടടുത്ത് കാണുന്നത് കാവിലെ വിശേഷ ദിവസങ്ങളില്‍ കൊട്ടിപ്പാടുന്ന കുംഭപ്പാട്ടിന്റെ വാദ്യോപകരണങ്ങള്‍. ഇവിടേക്ക് പുറത്തുനിന്നുള്ള ഭക്തര്‍ക്ക് പ്രവേശനം ഇല്ല. കരിങ്കല്ല്, മുളംകുറ്റി, ഉണങ്ങിയ പാള, ഇരുമ്പ്. ഉണങ്ങിയ കമ്പ് എന്നിവ പൂജിച്ച് പ്രത്യേകം വച്ചിരിക്കുന്നു. ശുദ്ധവൃത്തിയോടെ വ്രതമെടുത്തവരാണ് കുംഭപ്പാട്ടിലൂടെ ശ്രീകല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ച് പാടുന്നത്. തുടര്‍ന്ന് കാവിലൂടെ നടന്നാല്‍ ചെന്നെത്തുന്നത് യക്ഷിയമ്മയുടെ പ്രതിഷ്ഠയുടെ സമീപത്താണ്. ചുറ്റും കരിവളകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഇഷ്ടവരദാനം നല്‍കുന്ന യക്ഷിയമ്മയെ കയ്യെടുത്ത് കുമ്പിടുന്നവര്‍ അനേകായിരമാണ്. യക്ഷിയമ്മയ്ക്ക് പ്രീയപ്പെട്ട വഴിപാടാണ് കരിവളകള്‍. സമീപത്ത് തന്നെ ഊഞ്ഞാലും ഉണ്ട്. യക്ഷിയമ്മയെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷം എത്തുന്നത് ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്പത്തില്‍ നിന്നും ഉയര്‍ത്തിയ പ്രതിഷ്ഠയില്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിക്കണം.

ഇവിടെ നിന്നും നേരെ അച്ചന്‍കോവിലാറിന്റെ സമീപത്തുള്ള പടുകൂറ്റന്‍ വൃക്ഷചുവട്ടില്‍ കുടിയിരുത്തിയ കൊച്ചുകുഞ്ഞ് അറുകൊല എന്ന് എഴുതിയ പീഠത്തില്‍ നമിക്കണം. വടക്കന്‍ചേരി അച്ഛന്റെ സങ്കല്പവും ഇവിടെ ഉണ്ട്. പിന്നീട് കൂട്ടിച്ചാത്തനെ പ്രാര്‍ത്ഥിച്ചശേഷം കളരിയില്‍ പ്രാര്‍ത്ഥിക്കാം. ഇവിടെവച്ചാണ് കാലദോഷം അകറ്റാന്‍ വിളിച്ചുചൊല്ലി പ്രാര്‍ത്ഥിക്കുന്നത്.