Menu :

സത്യം വദ: ധര്‍മ്മം ചര:

തമിഴ് കലര്‍ന്ന കാനറീസ് ഭാഷയിലാണ് ഊരാളി വിഭാഗം സംസാരിക്കുന്നതെന്നാണ് വന ഗവേഷകര്‍ പറയുന്നത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഊരാളികളെ കാണാം. കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും വന്നവരാണ് തങ്ങളെന്നാണ് ഊരാളി വിഭാഗത്തിന്റെ വിശ്വാസമെന്ന് വനശാസ്ത്രം പറയുന്നു. ചെറിയ കുടിലുകളിലാണ് ഊരാളികളുടെ താമസം. വന്യമൃഗശല്യം ഒഴിവാക്കാന്‍ മരത്തില്‍ ഏറുമാടം കെട്ടി താമസിക്കുന്നവരുണ്ട്.

ഊരാളി ഗോത്രതലവന്‍ “ കാണിക്കാരന്‍ ” എന്നാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സഹായിക്കാനായി “പ്ളാത്തിയുണ്ട്”. പ്ളാത്തിയാണ് മന്ത്രവാദം നടത്തുന്നതും മരുന്നുകള്‍ നല്‍കുന്നതും. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്ളാത്തിയുടെ അറിയിപ്പില്‍ എത്തുന്ന കാണിക്കാരന്‍ അതിനു പരിഹാരം നിര്‍ദ്ദേശിക്കും. മലദൈവ ങ്ങളെ വിളിച്ചു ചൊല്ലിയാണ് സാധാരണ അറിയിപ്പ് നല്‍കുന്നത്. പേരും, നാളും ഉറക്കെ ചൊല്ലിവിളിച്ച് പരിഹാരക്രീയകള്‍ നിര്‍ദ്ദേശിക്കും.

ഊരാളികളുടെ ആരാധനാമൂര്‍ത്തി “ പാലയരയനാണ് ” ഡിസംബര്‍ ജനുവരി മാസത്തെ തായ് നോമ്പാണ് പ്രധാന വിശേഷം. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് നിര്‍ത്തും .സദ്യ ഒരുക്കുന്നതിനോടൊപ്പം വീടിനു മുന്നില്‍ വലിയ പാത്രം വച്ച് അതില്‍ വെള്ളം നിറച്ച് ഉപ്പും ചേര്‍ത്ത് കന്നുകാലികള്‍ക്ക് നല്‍കും. ഊരാളികള്‍ തുള്ളി ഉറഞ്ഞ് പറയുന്ന വാക്കുകള്‍ പച്ചിലയും കത്രികയും പോലെയാണ്. അതാണ് സത്യം.