Menu :

Les guides de pêche

ദ്വാപര യുഗത്തില്‍ ത്രിമൂര്‍ത്തികളാല്‍ സങ്കല്‍പ്പിക്കപ്പെട്ട പഞ്ചപാണ്ഡവരാണ് കേരളത്തിലെ അഞ്ച് ശാസ്താ ക്ഷേത്രങ്ങളില്‍ വാഴുന്നതെന്ന് ഐതീഹ്യം. 101 പേരായ കൌരവന്മാര്‍ 101 മലകളായി തീര്‍ന്നതായും അങ്ങിനെ 101 മലകളെ വിളിച്ചാണ് നാം പ്രാര്‍ത്ഥിക്കുന്നതെന്നാണ് സങ്കല്പം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ മല ദേവനാണ്. ഇതിനാല്‍ മലദൈവപ്രീതിക്കായി വഴിപാട് നടത്തുന്നത് പ്രധാന ചടങ്ങാണ്.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പ്രപഞ്ച ശക്തിയാണ്. ഇതിനാല്‍ രൂപവും ഭാവവും ഇല്ല. പക്ഷേ മനമുരുകി വിളിച്ചാല്‍ ആഗ്രഹ സഫലീകരണം ഉറപ്പ്. ശ്രീ.കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന ഈ കാവില്‍ കൂടുകൂട്ടുന്ന പറവകളും, ചീവീടുകളും വാനരന്മാരുമെല്ലാം ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ നാമം സദാ മൂളുന്നു. അച്ചന്‍കോവില്‍ ക്ഷേത്രവുമായി ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് ബന്ധമുണ്ട്. കോന്നി എലിയറയ്ക്കലില്‍ നിന്നും 7 കിലോമീറ്റര്‍ കിഴക്കുമാറി കുടികൊള്ളുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് മുന്നില്‍ കാണിക്കയിട്ട് അനുവാദം വാങ്ങിയ ശേഷമേ അച്ചന്‍കോവില്‍ ക്ഷേത്ര തീര്‍ത്ഥാടകര്‍ ഇതുവഴി യാത്രയാകൂ. കോന്നി എലിയറയ്ക്കലില്‍ നിന്നും കല്ലേലി ശ്രീ. ഊരാളി അപ്പൂപ്പന്‍ സന്നിധിയിലേക്ക് ഉള്ള പ്രയാണത്തില്‍ കല്ലേലി ശിവക്ഷേത്രത്തിലുമെത്തി മഹേശ്വരനെ വണങ്ങാം. സംഹാരരുദ്രനായ കൈലാസേശ്വരന്റെ അനുഗ്രഹവും വാങ്ങി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദര്‍ശനം നടത്താം. ഉമാമഹേശ്വരന്മാരുടെ ശക്തി ചൈതന്യം കല്ലേലി ശിവക്ഷേത്രത്തിലും നിറഞ്ഞു കത്തുന്നു. ഇവിടെ നിന്നും ഏതാനും കാതമേയുള്ളൂ പുണ്യപുരാതനമായ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലണയാന്‍.

യാതനയില്‍ ശാന്തിയേകാന്‍ കാതിലിമ്പമേകുവാനായി അപ്പൂപ്പന്റെ ഗീതകങ്ങള്‍ കൂട്ടിനുണ്ട്. കലുഷിതമായ മനസ്സുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെത്തി താമ്പൂലം സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഇളം തെന്നലില്‍ അപ്പൂപ്പന്റെ അനുഗ്രഹകടാക്ഷത്താല്‍ ശാന്തമായ മനസ്സുമായി ഗൃഹത്തിലണയാം. കലിയുഗത്തിലെ സകല ആപത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിവുള്ള അവതാര മൂര്‍ത്തി കുടികൊള്ളുന്ന മണ്ണാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. വിസ്തൃതമായ കാവില്‍ ആചാരങ്ങളും അനുഷ്ഠാനവും ആദി ദ്രാവിഡ സങ്കല്പത്തിലുള്ളതായതിനാല്‍ ആധി വ്യാധികളും സര്‍വ്വ അസ്വസ്ഥതകളും മാഞ്ഞ് ീതിരഹിതവും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന ഭക്തജനതയുടെ ഉറച്ച വിശ്വാസം ഏതൊരു ഭക്തര്‍ക്കും ഈ പുണ്യദര്‍ശനം അനുഭവേദ്യമായ സിദ്ധൌഷധമായി മാറുന്നു. സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധാനമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.