ആദി-ദ്രാവിഡ നാഗ ഗോത്ര കലാരൂപങ്ങളുടെ ഊരുമുഴക്കത്തില്‍ കല്ലേലി കാവില്‍ പത്താമുദയ തിരു ഉത്സവം ഏപ്രില്‍ 14 മുതല്‍ 23 വരെ
കോന്നി : അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ ആദി ദ്രാവിഡ നാഗ ഗോത്ര ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഉണര്‍ന്നു . പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ...