Hello

news

news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ ക്ഷേത്രക്കടവില്‍ മത്സ്യങ്ങള്‍ക്ക് മീനൂട്ട്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ നടത്തപ്പെടുന്ന ഒരു പ്രധാന വഴിപാടാണ് മീനൂട്ട്. ഇത് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ ഗിരിനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദി. ഏതു കൊടും വേനലിലും വറ്റാതെ ഒഴുകുന്ന കുഞ്ഞോളങ്ങള്‍ നീലകൊടുവേലിയുടെ ഔഷധ ഗുണം പേറുന്നു. തെളിനീരില്‍ മഹാവ്യാധികള്‍ വിട്ടൊഴിയുന്നു. അച്ചന്‍കോവിലാറിന്റെ തീരത്തില്‍ കാനനത്തില്‍ വാണരുളുന്ന പ്രപഞ്ച ശക്തി കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ മീനൂട്ട് വഴിപാട് പ്രസിദ്ധം തന്നെ. കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രക്കടവില്‍ മീനുകള്‍ക്ക് ഭക്തര്‍ മലര്‍...
news

സമഭാവനയുടെ പുകള്‍ പെറ്റ സന്നിധാനം

  appooppan kavu   സത്യം വദഃ ധര്‍മ്മം ചരഃ   ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക്...
featurednews

ദൃഢമായ ഈശ്വരവിശ്വാസം

ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും...
news

വിചാരവും വാക്കും പ്രവൃത്തിയും

ഒരുവന്റെ സ്വഭാവം അവന്റെ ഏതുപ്രവൃത്തിയില്‍കൂടിയും പ്രകടമാകുന്നുണ്ട്. വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് സജ്ജനങ്ങള്‍. അവരെയാണ് സാധാരണ ജനങ്ങള്‍ അനുകരിച്ചുജീവിക്കേണ്ടത്. ആരുടെയും ജീവിതം അവരുടെ സ്വഭാവത്തിന്റെ പ്രകടഭാവമാണ്. അതുകൊണ്ട് സ്വഭാവത്തെ മറച്ചുവെക്കാന്‍ ആരെക്കൊണ്ടും സാധിക്കയില്ല. അദ്ധ്യാപകര്‍ ക്ലാസില്‍ കൊടുക്കുന്നതായ നോട്ട് കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതുന്നു. ഓരോ കുട്ടിയുടെയും നോട്ട്ബുക്ക് പരിശോധിച്ചാല്‍ അവന്റെ ജീവിതത്തിന്റെ സ്വരൂപം അദ്ധ്യാ പകര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നല്ല സ്വഭാവമുള്ള ഒരു കുട്ടിയുടെ...
featurednews

ഒരു മനുഷ്യന്‍റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത്

ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത് അവന്റെ ജീവിതമാണ്. ഈ ലോകത്തിലുള്ള സകലയാളുകളും സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തെ നന്നാക്കാനാണ്. ആരുടെയും ജീവിതം നന്നാവുന്നത് അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമ്പോഴാണ്. അതുകൊണ്ട് വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതം പരോപകാരപ്രദമാക്കിതന്നെ ജീവിക്കണം. ഒരു മനുഷ്യന് കര്‍ത്തവ്യമായി വന്നുചേരുന്ന പ്രവൃത്തി ശ്രദ്ധയോടുകൂടിതന്നെ അനുഷ്ഠിച്ചിരിക്കണം. ആര്‍ക്കും ഒരുനിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം കര്‍മ്മത്തിന്റെതന്നെ പല ഭാവങ്ങളാണ്. ഒരുജീവിതം നന്നാവണമെങ്കില്‍ ഏതുപ്രവൃത്തിയും സര്‍വ്വാത്മാവായ ഈശ്വരനെ ഓര്‍ത്തുകൊണ്ട്...
news

ജന്മങ്ങളില്‍ മനുഷ്യജന്മമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്

പുണ്യകര്‍മ്മങ്ങളുടെ ഫലമായിട്ടാണ് ഒരാള്‍ക്ക് മനുഷ്യജന്മം സിദ്ധിക്കുന്നത്. അന്യര്‍ക്കുപകാരം ചെയ്യലാണ് പുണ്യകര്‍മ്മം. ഒരുവന്റെ ഏതുകര്‍മ്മവും അന്യര്‍ക്ക് സഹായകമാകുന്ന രീതിയിലെ അനുഷ്ഠിക്കാവൂ, മനുഷ്യന്‍ ഒരു സമുദായ ജീവിയാണ്. അതുകൊണ്ട് മനുഷ്യസമുദായത്തെ ഒന്നായി കണ്ട് മനുഷ്യര്‍ക്ക് നന്മ വരുന്ന പ്രവൃത്തികളില്‍പ്പെട്ടു ജീവിക്കേണ്ടതാണ്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സമാധാനമാണ്. ആ സമാധാനമാവട്ടെ ആര്‍ക്കും നല്ല പ്രവൃത്തികളില്‍കൂടി മാത്രമേ സമ്പാദിച്ച് അനു ഭവിക്കാനാവുകയുള്ളു. ഒരു നല്ല മനുഷ്യനെകൊ ണ്ടുമാത്രമേ നല്ലനല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കാന്‍ സാധിക്കുകയുള്ളു. ഒരു മനുഷ്യന്‍...
news

ധര്‍മ്മത്തെ ഉപേക്ഷിക്കരുത്

ആശ ധൈര്യത്തേയും, കാലന്‍ സമൃദ്ധിയേയും, ക്രോധം ഐശ്വര്യത്തെയും, പിശുക്കു കീര്‍ത്തിയേയും, സംരക്ഷണമില്ലായ്മ വളര്‍ത്തുമൃഗങ്ങളെയും നശിപ്പിക്കുന്നു. കാമം, ഭയം, ലോഭം, എന്നിവയാലോ ജീവിക്കാന്‍ വേണ്ടിയോ ഒരിക്കലും ധര്‍മ്മത്തെ ഉപേക്ഷിക്കരുത്. സുഖദുഃഖങ്ങള്‍ അനിത്യവും ധര്‍മ്മം നിത്യവുമാണ്. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയെടുക്കുന്ന മകന്‍ മരിച്ചുകഴിഞ്ഞാല്‍ അച്ഛനമ്മമാര്‍ അല്‍പസമയം കരയുമെങ്കിലും ഏറെത്താമസിയാതെ ആ മൃതശരീരത്തെ ചിതാഗ്‌നിയീല്‍ ദഹിപ്പിക്കുന്നു. മരിച്ചവന്റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നു. പുണ്യപാപങ്ങളാല്‍ ബദ്ധനായ മനുഷ്യന്‍ അവയോടു കൂടി പരലോകം പൂകുന്നു. കായ്കനികളില്ലാത്ത വൃക്ഷത്തെ...
news

ചിന്തയുടെ നാദമാണ്‌ വാക്ക്

ആന്തരികമായ ക്രിയാശക്തിയാണ്‌ ചിന്ത. ചിന്തയുടെ നാദമാണ്‌ വാക്ക്‌. ബോധമനസ്സിന്റെ പ്രക്രിയയാണ്‌ ചിന്ത. എന്നാല്‍ അബോധമണ്‌ഡലത്തില്‍ നിന്നാണ്‌ വാക്കുകളുടെ പ്രവാഹം. അകത്ത്‌ ഒരരുവി തെളിഞ്ഞുവരുന്നതുപോലെയാണ്‌ ചിന്ത ഉണരുന്നത്‌. ചിന്ത ഒരു ചലനമാണ്‌. പുറം വായിച്ചാല്‍ അത്‌ മനസ്സിലാവില്ല. ഊര്‍ജ്ജമുണ്ടായിക്കഴിഞ്ഞാല്‍ ചലനമുണ്ടാവുന്നു. എന്താണ്‌ ഒരു ചിന്ത? ഇതൊരു ഓര്‍ഡറിങ്‌ ആണ്‌. ചിന്തയുടെ ഒരു ഭാഗം കണക്കുകൂട്ടലാണ്‌. നിങ്ങള്‍ ആസ്വദിച്ചതിന്റെ പിന്നിലേക്ക്‌ ചെന്ന്‌ അതിന്റെ കാര്യകാരണ ബന്ധങ്ങള്‍ അറിയുന്നതാണ്‌ ചിന്ത. ചിന്താശക്തിയെന്നാല്‍ ഒന്നിനെ മറ്റൊന്നുമായി...
news

കര്‍മം എന്നാല്‍

sree kalleli oorali appooppan ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാക ത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, ‘ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും’ ആകുന്നു. കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള...
news

ഈശ്വരചിന്തയുള്ള മനസ്സ്‌

appooppan kavu   ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ്‌ എന്ന ധാരണയാണ്‌ നമുക്ക്‌ ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ പ്രമാണം മാത്രമാണ്‌. ആ വിശ്വാസം നാടിന്റെ സംസ്കാരംകൊണ്ടോ വായിച്ചറിവുകൊണ്ടോ അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും ഉള്ള കേട്ടറിവോ ആയേക്കാം. ആ വിശ്വാസം നമ്മുടെ സ്വന്തം അനുഭവമായി തീര്‍ന്നിട്ടില്ല. ഉയര്‍ന്ന ബോധം എന്നത്‌ ഒരു വിശ്വാസ പ്രമാണമല്ല. അത്‌ സത്യമായ...
1 17 18 19 20
Page 19 of 20