പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം ) ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം 1198 വൃശ്ചികം 1 മുതല്‍ ധനു 30 വരെ ( 2022 നവംബര്‍ 17 മുതല്‍ 2023 ജനുവരി 14 വരെ ) അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ ഭക്ത വിശ്വാസികള്‍ സമര്‍പ്പിക്കും . മണ്ഡല മകരവിളക്ക് മഹോത്സവം സംബന്ധിച്ച നോട്ടീസ് തിരു സന്നിധിയില്‍ പ്രകാശനം ചെയ്തു . പവിത്രമായ...
പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു പത്തനംതിട്ട (കോന്നി ) : കാനനത്തില്‍ വിളഞ്ഞ നൂറകന്‍ , മാന്തല്‍ , മടിക്കിഴങ്ങ് ,ചെകറ് , കാവ് , കൂവ ,കസ്തൂരി മഞ്ഞള്‍ , പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും , കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട്...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും ജൂലൈ 28 ന് കല്ലേലി കാവ് : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി...
കല്ലേലി കാവിൽ പത്താമുദയ ആദിത്യ പൊങ്കാല നടന്നു കോന്നി : സൂര്യ കിരണം നേരെ മേടം രാശിയില്‍ ജ്വലിച്ച ശുഭ മുഹൂര്‍ത്തത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആര്‍പ്പോ വിളികളോടെ ശംഖു നാദം മുഴക്കി പത്താമുദയത്തെ ആചാര അനുഷ്ടാനത്തോടെ ആദി ദ്രാവിഡ നാഗ ജനതയുടെ തിരുമുല്‍കാഴ്ചയുമായി വരവേറ്റു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ എന്നിവർ പ്രശസ്തമായ കല്ലേലി ആദിത്യ...
പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ പുണ്യ നദിയിൽ ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി...
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പറഞ്ഞു . കല്ലേലി കാവിലെ പത്താമുദയ സാംസ്ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു...
കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും . ഒമ്പതാം തിരു ഉത്സവദിനമായ ഇന്ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ...