വിചാരവും വാക്കും പ്രവൃത്തിയും
ഒരുവന്റെ സ്വഭാവം അവന്റെ ഏതുപ്രവൃത്തിയില്‍കൂടിയും പ്രകടമാകുന്നുണ്ട്. വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് സജ്ജനങ്ങള്‍. അവരെയാണ് സാധാരണ ജനങ്ങള്‍ അനുകരിച്ചുജീവിക്കേണ്ടത്. ആരുടെയും ജീവിതം അവരുടെ സ്വഭാവത്തിന്റെ പ്രകടഭാവമാണ്. അതുകൊണ്ട് സ്വഭാവത്തെ മറച്ചുവെക്കാന്‍ ആരെക്കൊണ്ടും സാധിക്കയില്ല. അദ്ധ്യാപകര്‍ ക്ലാസില്‍ കൊടുക്കുന്നതായ നോട്ട് കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതുന്നു. ഓരോ കുട്ടിയുടെയും നോട്ട്ബുക്ക് പരിശോധിച്ചാല്‍ അവന്റെ ജീവിതത്തിന്റെ സ്വരൂപം അദ്ധ്യാ പകര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നല്ല സ്വഭാവമുള്ള ഒരു കുട്ടിയുടെ...