
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം
കല്ലേലിക്കാവ് :999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും.
വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ വിഷുക്കണി ദർശനം രാവിലെ 6 മണിയ്ക്ക് നവാഭിഷേക പൂജ, 999 സ്വർണ്ണ മലക്കൊടി ദർശനം 6.30 മണി മുതൽ നെൽപ്പറ മഞ്ഞൾപ്പറ നാണയപ്പറ അൻപൊലി അടയ്ക്കാപ്പറ നാളികേരപ്പറ കുരുമുളക് പറഎള്ള് പറ സമർപ്പണം
7 മണി മുതൽ പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം.
8.30 ന് ഉപ സ്വരൂപ പൂജകൾ വാനരയൂട്ട് മീനൂട്ട് മലക്കൊടി പൂജ മല വില്ല് പൂജ പ്രഭാത പൂജ പുഷ്പാഭിഷേകം
കേരള നിയമസഭാ ബഹു.ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ, അഡ്വ ജനീഷ് കുമാർ എം എൽ എ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം വി അമ്പിളി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഷ്മ മറിയം റോയ് എന്നിവർ ചേർന്ന് ഒന്നാം മഹോത്സവം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിക്കും.സെക്രട്ടറി ശ്രീ സലിംകുമാർ കല്ലേലി സ്വാഗതം പറയും.
രാവിലെ 10 മണി മുതൽ സമൂസദ്യ 10.30 ന് കല്ലേലി കൗള ഗണപതി പൂജ,, 11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ 41 തൃപ്പടി പൂജ, ദീപാരാധന ദീപക്കാഴ്ച ചെണ്ടമേളം രാത്രി 8 മുതൽ പ്രകൃതി സത്യങ്ങളെ സാക്ഷി വെച്ച് മല ഉണർത്തി ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും.
ഏവർക്കും കല്ലേലി പൂങ്കാവനത്തിലേക്ക് സ്വാഗതം