ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) : സത്യത്തിന്‍റെ നേര്‍ വഴി
ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി
ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം )
(കാവ് : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക )(ജൈവവൈവിധ്യത്തിന്‍റെ മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും വിശേഷിപ്പിക്കുന്നു.ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജീവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു.സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു.ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്‍റെ അർത്ഥം.കാവുകള്‍ ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തി.)
കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനം നിറഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്‍റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.
ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം. ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് ഈ കാവിലാണ്.
മതസൗഹാർദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. ആഷ്ട ഐശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവിലേക്ക്….
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ആദിമ ഗോത്ര സംസ്കൃതിയെ തുയിലുണർത്തുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തിപ്പോരുന്നതും പൂർണമായും പ്രകൃതിയിൽ അധിഷ്ഠിതമായ പൂജകളും വഴിപാടും കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ചതുമായ കല്ലേലിക്കാവ്.ആചാരം കൊണ്ടും അനുഷ്ഠാനം കൊണ്ടും പഴമ കൊണ്ടും വിശ്വാസവും കൊണ്ട് നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമാണ് കല്ലേലിക്കാവ്.
999 മലകളുടെ മൂലനാഥനാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്നാണ് പഴമ കൊണ്ടുള്ള വിശ്വാസം. ആ വിശ്വാസം ഇന്ന് നിലനിർത്തിപ്പോരുന്ന ആചാരവും അനുഷ്ഠാനവും ആണ് കല്ലേലിക്കാവിൽ ഉള്ളത്.
ഇന്ത്യയിലെ മറ്റു ദേവാലയങ്ങളിൽ പ്രഭാതത്തിൽ തുടങ്ങി പ്രദോഷത്തിൽ അവസാനിക്കുന്ന പൂജകൾ ആണെങ്കിൽ കല്ലേലിക്കാവിൽ 24 മണിക്കൂറും പൂജകളും വഴിപാടുകളും ആചാരവും അനുഷ്ഠാനവും നിലനിർത്തിപ്പോരുന്നു.
ഭൂമിയിലെ ഏറ്റവും പരിശുദ്ധവും ഔഷധ ഗുണവും ഉള്ള ഇലകളിൽ ഒന്നാണ് വെറ്റയില. അതിനാലാണ് പവിത്രമായ ഏത് ചടങ്ങുകളിലും ദക്ഷിണ നൽകുവാൻ വെറ്റയില ഉപയോഗിക്കുന്നത്. ഇതിനാൽ കല്ലേലി കാവിലെ ഏതൊരു ചടങ്ങിനും വെറ്റയിലയ്ക്ക് മുഖ്യ സ്ഥാനം നൽകി പോരുന്നത്. കല്ലേലി അപ്പൂപ്പൻ താംബൂല പ്രിയനായതും ഇതിനാലാണ്.( ഭക്തര്‍ കല്ലേലി കാവില്‍ വന്നാല്‍ താംബൂലം വെച്ചു ഊരാളിയെക്കൊണ്ട് വിളിച്ചു ചൊല്ലിക്കണം . (കാവിലെ താംബൂലം പ്രസിദ്ധമാണ് )
കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന ചരിത്ര സത്യത്തിന്റെ സ്ഥാനംലോകമെങ്ങും വാമൊഴികളിൽ നിറഞ്ഞു നിൽക്കുന്നു.മാനവ കുലത്തിനെയും പ്രകൃതിയേയും ബന്ധിക്കുന്ന കണ്ണിയാണ് കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന് സത്യാന്വേഷികൾ സാക്ഷ്യപ്പെടുത്തുന്നു.തീർത്തും പ്രകൃതിയെ പരിപാലിച്ചും പഴമ നിലനിർത്തിയും ആണ് ക്ഷേത്ര നിർമ്മാണം. പ്രധാന പീഠങ്ങളും ഉപ സ്വരൂപ നടകളും ദർശിച്ചാൽ ഇത് നേരിൽ ബോധ്യമാകും.
പ്രകൃതി സത്യങ്ങളെ മാത്രം വിശ്വസിച്ചും ആശ്രയിച്ചും കഴിഞ്ഞിരുന്ന ഗോത്ര ആചാരമായ കൗള ശാസ്ത്ര വിധികൾ അണുവിട തെറ്റാതെയും മുടക്കം കൂടാതെയും അനുഷ്ഠിച്ചു വരുന്ന ഏക കാനന വിശ്വാസ ക്ഷേത്രം ( കാവ് ) ആണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് എന്ന് മാനവർ സാക്ഷ്യപ്പെടുത്തുന്നു.
കാവുകൾക്കും കളരികൾക്കും മലകൾക്കും മലനടകൾക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയിൽ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ).
ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പസംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യ സങ്കേതം.
കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.
പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്.
999 മലകളുടെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പനോട് താംബൂലം (മുറുക്കാൻ ) സമർപ്പിച്ചാണ് പ്രാർഥിക്കേണ്ടത് (താംബൂലം കാവിൽ ലഭ്യമാണ് )
ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിൽ കൂടിയായ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു . കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്.
ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് കല്ലേലി മണ്ണ്.ആചാരവും അനുഷ്ടാന കർമ്മങ്ങളും ഗോത്ര പാരമ്പര്യത്തിൽ നിറഞ്ഞ് നിൽക്കുന്നു.പ്രകൃതി സത്യങ്ങളെ സാക്ഷി വെച്ചു ഊരാളിമാർ വിളിച്ചു ചൊല്ലി ദേശ ദോഷവും കാല ദോഷവും കുടുംബ ദോഷവും ഒഴിപ്പിച്ചിറക്കുന്നു.
കാവും കളരിയും ഊരാളിയും പ്രകൃതിയും ഒന്ന് ചേർന്ന് ലോകത്തിനു നന്മകൾ പ്രദാനം ചെയ്യുന്നു.രണ്ട് രണ്ടായിരം കലികളെയും മൂവായിരം അഷ്ടമംഗലങ്ങളെയും കിഴക്കൻ പാലാഴി കടലിനെയും പടിഞ്ഞാറേ തിരുവാർ കടലിനെയും മേലോകത്തെയും പാതാളത്തേയും വടക്കാനാദി തെക്കനാദി കളെ ഉണർത്തിച്ച് പൊന്നായിരത്തൊന്നു കാതിരിനെ സാക്ഷി വെച്ച് പിതൃക്കന്മാരെയും ആശാന്മാരെയും പരമ്പര കാക്കും പൂർവ്വികരെയും വിളിച്ചുണർത്തി ഭക്തരുടെ ദോഷങ്ങൾ ഒഴിപ്പിക്കുന്നു.
താംബൂല സമർപ്പണം, കരിക്ക് പടേനി, പൊങ്കാല വഴിപാടുകൾ നിത്യവും ഉള്ള കാവിൽ വന്നണയുന്ന ഏതൊരു മനസ്സും ആഗ്രഹിക്കുന്ന കാര്യങ്ങൾ സൂര്യ കിരണം പോലെ ശോഭയോടെ തിളങ്ങി വിളങ്ങി വരും എന്നത് നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നിലനിൽക്കുന്നു.
പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പക്ഷി മൃഗാദി പൂജകൾ നൽകി പ്രകൃതിയെ ഉണർത്തിച്ചാണ് മല ഉണർത്തി പ്രഭാത വന്ദനം നടത്തുന്നത്. വാനര ഊട്ട്, മീനൂട്ട് പൂജകൾ നൽകി നിത്യേന ഉള്ള പ്രഭാത പൂജകൾക്ക് തുടക്കം കുറിക്കും.
മലയ്ക്ക് കരിക്ക് പടേനി കാവിലെ വിശേഷാൽ വഴിപാടാണ്. മൂന്ന് ദിവസം വ്രതം നോറ്റാണ് ഭക്തർ വഴിപാട് സമർപ്പിക്കുന്നത്.താംബൂല (മുറുക്കാൻ )സമർപ്പണം, ആദ്യ വിള സമർപ്പണം, ഉരു സമർപ്പണം, കോഴി സമർപ്പണം, നില വിളക്ക് സമർപ്പണം, നിത്യ പൊങ്കാല സമർപ്പണം, നിത്യ അന്നദാനം സമർപ്പണം, മഞ്ഞൾ പറ, നാണയപ്പറ, നെൽപ്പറ, അൻപൊലി എന്നിവ സമർപ്പണമായി നിത്യവും നടന്നു വരുന്നു.
മേടം ഒന്നിന് തുടങ്ങി പത്തു ദിവസത്തെ മഹോത്സവത്തിന്റെ പത്താം
നാൾ പത്താമുദയത്തിന് പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാലയും കല്ലേലി വിളക്കും, വലിയ മലയ്ക്ക് കരിക്ക് പടേനിയും 41 തൃപ്പടി പൂജയും, മലക്കൊടി എഴുന്നള്ളത്തും നടക്കും. വെള്ളം കുടി നിവേദ്യം ആഴിപൂജ എന്നിവയ്ക്ക് നാനാ ഭാഗത്തു നിന്നും ഭക്ത ജനങ്ങൾ ഒഴുകി എത്തും.കല്ലേലി കാവിൽ മാത്രം ഉള്ള കലാരൂപമാണ് കുംഭ പാട്ട്, കലകളായ തലയാട്ടം കളി, ഭാരത കളി, മുടിയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ ഉത്സവ നാളുകളിൽ നടന്നു വരുന്നു.
കല്ലേലി കൗള ഗണപതി, ഹരി നാരായണൻ, കുട്ടിച്ചാത്തൻ, വടക്കൻ ചേരി വല്യച്ഛൻ, പാണ്ടി ഊരാളി, മൂർത്തി, ആദ്യ ഉരു മണിയൻ, കാവിൽ വാഴും അമ്മ പരാശക്തി, വന ദുർഗ, നാഗ രാജൻ, നാഗ യക്ഷി, കൊച്ചു കുഞ്ഞ് അറു കല, യക്ഷി അമ്മ, ഭാരത പൂങ്കുറവൻ ഭാരത പൂങ്കുറത്തി(ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്ന കുറവൻ കുറത്തി മലകൾക്ക് പൂജയുള്ള ഏക കാവ് )ആശാമാർ ഗുരുക്കന്മാർ, പിതൃക്കൾ, പർണ്ണ ശാല, പുറം കളം എന്നീ ഉപ സങ്കൽപ്പങ്ങൾക്ക് വിശേഷാൽ ഊട്ടും പൂജയും ഉണ്ട്.
കോന്നിയിൽ നിന്നും 8 കിലോമീറ്റർ കോന്നി അച്ചൻ കോവിൽ റോഡിലൂടെ സഞ്ചാരിച്ചാൽ കാവിന് മുന്നിൽ എത്തിച്ചേരും. 24 മണിക്കൂറും ദർശനം ഉള്ള ഏക ക്ഷേത്രമാണ് (കാവ് ) ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്നത് പ്രത്യേകതയാണ്.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ പ്രപഞ്ച ശക്തിയാണ്. ഇതിനാല്‍ രൂപവും ഭാവവും ഇല്ല. പക്ഷേ മനമുരുകി വിളിച്ചാല്‍ ആഗ്രഹ സഫലീകരണം ഉറപ്പ്. ശ്രീ.കല്ലേലി ഊരാളി അപ്പൂപ്പന്‍ കുടികൊള്ളുന്ന ഈ കാവില്‍ കൂടുകൂട്ടുന്ന പറവകളും, ചീവീടുകളും വാനരന്മാരുമെല്ലാം ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ നാമം സദാ മൂളുന്നു.
യാതനയില്‍ ശാന്തിയേകാന്‍ കാതിലിമ്പമേകുവാനായി അപ്പൂപ്പന്‍റെ ഗീതകങ്ങള്‍ കൂട്ടിനുണ്ട്. കലുഷിതമായ മനസ്സുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെത്തി താമ്പൂലം സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഇളം തെന്നലില്‍ അപ്പൂപ്പന്‍റെ അനുഗ്രഹകടാക്ഷത്താല്‍ ശാന്തമായ മനസ്സുമായി ഗൃഹത്തിലണയാം.
കലിയുഗത്തിലെ സകല ആപത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിവുള്ള അവതാര മൂര്‍ത്തി കുടികൊള്ളുന്ന മണ്ണാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. വിസ്തൃതമായ കാവില്‍ ആചാരങ്ങളും അനുഷ്ഠാനവും ആദി ദ്രാവിഡ സങ്കല്പത്തിലുള്ളതായതിനാല്‍ ആധി വ്യാധികളും സര്‍വ്വ അസ്വസ്ഥതകളും മാഞ്ഞ് ഭീതിരഹിതവും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്ന ഭക്തജനതയുടെ ഉറച്ച വിശ്വാസം ഏതൊരു ഭക്തര്‍ക്കും ഈ പുണ്യദര്‍ശനം അനുഭവേദ്യമായ സിദ്ധൌഷധമായി മാറുന്നു. സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധാനമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.സത്യം വദഃ ധര്‍മ്മം ചരഃ
വഴിപാടുകൾ (അപ്പൂപ്പന് താംബൂല സമർപ്പണം,അമ്മൂമ്മക്ക് വട്ടിയൊരുക്ക് സമർപ്പണം), വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )
കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ,കേരളം
ബുക്കിംഗിന് -:0468-2990448, 9946383143, 9946283143, 9447504529
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ശക്തി ചൈതന്യങ്ങള്‍
സത്യമായ കിഴക്കന്‍ പൂങ്കാവനത്തെ സാക്ഷി നിര്‍ത്തി വിളിച്ചു ചൊല്ലി കാലദോഷവും കര്‍മ്മ ദോഷവും കുടുംബ ദോഷവും ഒഴിപ്പിക്കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉപ പീഠങ്ങളില്‍ ശക്തി ചൈതന്യമായി വാണരുളുന്ന പ്രകൃതി ശക്തികള്‍ ഈ മണ്ണില്‍ ഐശ്വര്യം ചൊരിയുന്നു .
കല്ലേലി കാവിലെ അമ്മൂമ്മ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ 999 മലക്കൊടി
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മലവില്ല്
വടക്കന്‍ചേരി വല്യച്ചന്‍
ഹരിനാരായണ തമ്പുരാന്‍
കല്ലേലി കൌള ഗണപതി
കുട്ടിച്ചാത്തന്‍ ഭഗവാന്‍
ആദ്യ ഉരു മണിയന്‍
വന ദുര്‍ഗ്ഗ അമ്മ
ആദ്യ പരാശക്തി അമ്മ
കാവില്‍ വാഴും നാഗ ദൈവങ്ങള്‍ (നാഗ രാജന്‍ , നാഗ യക്ഷി അമ്മ ,ആയില്യം പൂജ )
കൊച്ചുകുഞ്ഞ് അറുതല
യക്ഷി അമ്മ
ഭാരതപൂങ്കുറവന്‍ അപ്പൂപ്പന്‍ ,ഭാരതപൂങ്കുറത്തി അമ്മൂമ്മ
കല്ലേലി കാവിലെ പര്‍ണ്ണശാല ( പൂര്‍വ്വികര്‍ ,ആശാന്‍ , ശക്തി സ്വരൂപം )
പുറം കളം
999 മല കളരി , പാണ്ടി ഊരാളി അപ്പൂപ്പന്‍ , മൂര്‍ത്തി തമ്പുരാന്‍
കല്ലേലി കാവിലെ വാനരകുലജാതര്‍ (വാനരഊട്ട് )
അപ്പൂപ്പന്‍റെ തിരു മീനുകള്‍ (മീനൂട്ട് പൂജ )
സമര്‍പ്പണം
41 തൃപ്പടി പൂജ
നിത്യ അന്നദാനം
നിത്യ പൊങ്കാല
പറ സമര്‍പ്പണം ( നെല്‍പ്പറ , നാണയപ്പറ , മഞ്ഞള്‍പ്പറ , അടയ്ക്കാപ്പറ , നാളികേരപ്പറ , അരിപ്പറ , അവല്‍പ്പറ , മലര്‍പ്പറ , അന്‍പൊലി
വെള്ളം കുടി നിവേദ്യം ,ആഴി പൂജ
മലയ്ക്ക് കരിക്ക് പടേനി
താംബൂല സമര്‍പ്പണം
കര്‍ക്കിടകവാവ് ബലി തര്‍പ്പണം
വിളിച്ചു ചൊല്ലി പ്രാര്‍ഥന
നാല്‍ക്കാലി സമര്‍പ്പണം ,കോഴി സമര്‍പ്പണം
മുത്തുക്കുട സമര്‍പ്പണം , നെയ് വിളക്ക് സമര്‍പ്പണം , നിലവിളക്ക് സമര്‍പ്പണം
സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്
പ്രാർഥനയുടെ പരവതാനി വിരിക്കുന്ന 41 പടികളിറങ്ങിയാൽ അച്ചൻകോവിലാറിന്‍റെ വിശ്വാസതീരമായി. ആദി–ദ്രാവിഡ–നാഗ–ഗോത്ര ജനതയുടെ ആചാരങ്ങളിപ്പോഴും അണുവിട തെറ്റാതെ പിന്തുടരുന്ന കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്ന ഭക്തരുടെ അഭയസ്ഥാനം.
അച്ചൻകോവിൽ – കോന്നി – ശബരിമല കാനനപാതയിൽ അച്ചൻകോവിലാറിന്‍റെ തീരത്താണ് 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ കാനനക്ഷേത്രം.999 മലകൾക്ക് കാവലാളായി നിൽക്കുന്ന ഊരാളി അപ്പൂപ്പൻ പാണ്ടിനാടും മലയാളക്കരയും അടക്കിവാണ വീരയോദ്ധാവാണെന്ന് വിശ്വാസം.
പ്രാചീനകാലം മുതലുള്ളതും എഴുതിച്ചിട്ടപ്പെടുത്തിയിട്ടില്ലാത്തതുമായ കുംഭപ്പാട്ട് ഇവിടെ പൂജകളുടെ ഭാഗമാണ്.മുളങ്കമ്പ് വെള്ളാരം കല്ലിലിടിച്ചും കമുകിൻപാളയിൽ കാട്ടുകമ്പുകൾ കൊട്ടിയും ഇരുമ്പുപണിയായുധങ്ങൾ കൂട്ടിത്തട്ടിയും കുംഭപ്പാട്ടിനു താളമൊരുക്കുന്നു.
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യകല “കുംഭപാട്ട്” അനുഷ്‌ഠാനകലയുടെ ആദിമ രൂപം ചൊല്ലുന്ന ഏക കാവ്
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമായി കല്ലേലി അപ്പൂപ്പന്‍ കാവ് മാറുന്നു .ലോകത്തെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്. പത്തനംതിട്ട കോന്നിയില്‍ ഉള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സന്ധ്യാവന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വര്‍ണ്ണിച്ചും ,പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട്‌പാട്ടിന്‍റെ രൂപത്തില്‍ കൊട്ടി ഉണര്‍ത്തുന്ന പാട്ടാണ് കുംഭപ്പാട്ട് .ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് ശ്രീ കല്ലേലി അപ്പൂപ്പന്‍ കാവ് .
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു മുന്നില്‍ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്‍ത്തിച്ച് ഈണത്തില്‍ പാടുന്നു.മുളയും,കാട്ടു കല്ലും പച്ചിരുമ്പും,ഉണക്ക പാളയും,കാട്ടു കമ്പും,വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മല ദേവനായ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്‍റെ നാമത്തില്‍ ലോക ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു പ്രകൃതി യുടെ നിലനില്‍പ്പിനായി കുംഭപ്പാട്ട് നടത്തി വരുന്നു.
ലൗകിക ജീവിതത്തിന്‍റെ പരിധിയിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് പുരാവൃത്തങ്ങൾ. ദേവീദേവൻമാരുടെയും മറ്റ് അലൗകിക ശക്‌തികളുടെയും ഉത്‌ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പുരാവൃത്തങ്ങളും. വയനാടൻ കുറിച്യർക്കിടയിൽ ഏറെ പ്രചാരത്തിലുളള ‘കുംഭപ്പാട്ട് “ഇപ്പോള്‍ പാടുന്നത് കല്ലേലി കാവില്‍ മാത്രമാണ് .
കാട്ടില്‍ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മുളയിലെപുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വെക്കും .പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തില്‍പരുവപ്പെടുത്തും.മുകള്‍ വശ ദ്വാരം ക്രമപ്പെടുത്തും .മുകളിലും താഴെയും ചൂരല്‍ കൊണ്ട് വരിയും .തുടര്‍ന്ന് മുള ഉണങ്ങാന്‍ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന”കുംഭം “ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തിന് വേണ്ടി നടയില്‍ പൂജ വെക്കും .കുംഭം അടിക്കുന്ന ഊരാളി പ്രമുഖന്‍ വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭംഎടുക്കുന്നത്.കുംഭം ഇടിക്കുന്ന കല്ല് നദിയില്‍ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത് .കല്ല് കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകള്‍ നല്‍കിയാണ് വാദ്യഉപകരണമാക്കുന്നത്.ഉണക്ക പാളയും അതില്‍ അടിക്കാന്‍ ഉള്ള കാട്ടുകമ്പും ,രണ്ടു പച്ചിരുമ്പും ,കൈ താളവും ചേരുമ്പോള്‍ കുംഭപ്പാട്ട് പിറക്കുന്നു .ഏറ്റു ചൊല്ലാന്‍ ആറാളുകള്‍ വേറെയും ഉണ്ട് .
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഓ……..ഓ……..ഓ……..ഓ……..ഓ……..
കിഴക്കൊന്നു തെളിയെട്ടെടോ….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
പടിഞ്ഞാറും തെളിയെട്ടെടോ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…….
ഓ……..ഓ……..ഓ……..ഓ……..ഓ……..
അരുവാപ്പുലം അഞ്ഞൂറും…….
കോന്നി മുന്നൂറും
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലി അപ്പൂപ്പാ……….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലി തമ്പുരാനേ…….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഈ കൊട്ടും പാട്ടും പിണക്കല്ലെടോ…..
എന്റെ കുംഭമൊന്നു തെളിയെട്ടെടോ….
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
ആനക്കാട് അഞ്ഞൂറ് കാതം……
ഓ……..ഓ……..ഓ……..ഓ……..ഓ……..
ചേലക്കാട് ഏഴു കാതം…
ഓ……..ഓ……..ഓ……..ഓ……..ഓ……..
അണലിയും പെരുമ്പാമ്പും….
ഓ……..ഓ……..ഓ……..ഓ……..ഓ……..
തുറമൂത്തിറങ്ങുന്നേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
കല്ലേലിയിലാകപ്പെട്ടവനേ……
ഓ……..ഓ……..ഓ……..ഓ……..ഓ……..
ഹരിനാരായണ തമ്പുരാനേ…..
ഓ……..ഓ……..ഓ……..ഓ……..ഓ……..
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും .
കര്‍ഷകരുടെ കാര്‍ഷിക വിളകള്‍രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനുചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും, താളത്തിലും കര്‍ഷകര്‍ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണര്‍ത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി.
കുംഭം എന്നാല്‍ മുള എന്നാണ്. മുളന്തണ്ട് പാകത്തില്‍ മുറിച്ച് വ്യത്യസ്ഥ അളവില്‍ എടുത്ത് പരന്ന ഒരു ശിലയില്‍ ഒരേതാളത്തില്‍ കുത്തുന്നു. ശിലയില്‍ അമരുന്ന മുളം തണ്ടില്‍ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു.
പണിയായുധങ്ങളില്‍ ഒന്നായ ഇരുമ്പ് എന്ന ജാരല്‍ പരസ്പരം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയില്‍ രണ്ട് കമ്പുകള്‍ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോള്‍ കുംഭപ്പാട്ടിന്റെ താളം മുറുകും.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തില്‍ നിറയുമ്പോള്‍ കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമാര്‍ന്ന നാദവും ശ്രവിക്കാം.മനുഷ്യനില്‍ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനും പ്രകൃതിയില്‍ നിന്ന് മാറ്റി നിര്‍ത്തി മനുഷ്യ ജീവിതത്തെ കാണുവാനും കഴിയില്ല.
മനുഷ്യനും പ്രകൃതിയും ജന്തുജാലകങ്ങളും പരസ്പരം പൂരകങ്ങളായി സമന്വയിക്കുന്ന സഹവര്‍ത്തിത്വത്തിന്‍റെ സംസ്കാരത്തെയാണ് നാം പരിപോഷിപ്പിക്കുന്നത്. കാടിനെ അറിയുവാനും തുടിയും താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്നേഹിക്കുവാനും ജീവന്‍റെ നിലനില്‍പ്പിനാധാരമായ ജലസ്രോതസ്സുകള്‍, നദികള്‍, ജലാശയങ്ങള്‍ എന്നിവയെ സംരക്ഷിക്കുവാനും ആരണ്യ കേരളത്തിന്‍റെ കൈകള്‍ക്ക് കഴിയണം.ആദിമ ഗോത്ര സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നുപോകുന്നഅപൂര്‍വ്വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )
കാവുകൾക്കും കളരികൾക്കും മലകൾക്കും മലനടകൾക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയിൽ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ).
41 തൃപ്പടി വന്ദനം, പടി പൂജ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് സത്യത്തിന്റെ നേർ വഴിയിലേക്ക് നയിക്കുന്ന 41 തൃപ്പടികൾ.
കുടുംബ ഐശ്വര്യം തെളിഞ്ഞു വിളയാടാൻ മല വില്ലന്മാരുടെ അനുഗ്രഹത്തിന് വേണ്ടി മണ്ഡല മകര വിളക്ക് ദിന രാത്രങ്ങളിൽ ഭക്തരുടെ വഴിപാടായി പടി പൂജ സമർപ്പിക്കുന്നു.41 തൃപ്പടിയിലും 41 മല ഈശ്വര ഭാവങ്ങൾ നിറഞ്ഞു നിൽക്കുന്നു.കാലും കയ്യും കഴുകി ശുദ്ധിയോടെ തൃപ്പടികൾ ഇറങ്ങുക.
കുടുംബ ഐശ്വര്യം,അത്തലാപത്തിൽ നിന്നുള്ള സംരക്ഷണം,മാനസിക പിരി മുറുക്കത്തിൽ നിന്നും മോചനം, കാര്യ തടസം നീങ്ങൽ എന്നിവയ്ക്ക് വേണ്ടി തൃപ്പടി പൂജ സമർപ്പിക്കാം.
താംബൂല സമർപ്പണം
മാമലകൾ വാഴുന്ന പ്രകൃതി ശക്തി -മായാ സ്വരൂപനായ 999 മലകൾക്ക് അധിപതിയായി പ്രപഞ്ചത്തെ നയിക്കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്തിനായി ഓരോ ഭക്തരും സമർപ്പിക്കേണ്ട ഇഷ്ട വഴിപാടാണ് താംബൂല സമർപ്പണം. സകല ദുഃഖ ദുരിതങ്ങളെയും ശമിപ്പിക്കാൻ താംബൂലം (മുറുക്കാൻ വഴിപാട് )സമർപ്പണം കൊണ്ട് കഴിയും. താംബൂലം വാങ്ങി തിരു നടയിലേക്ക് പ്രവേശിക്കാം.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ 999 മലകൾക്ക് മൂല നാഥനാണ്. മാനവ കുലത്തേയും പ്രകൃതിയെയും ഒന്ന് ചേർക്കുന്ന പ്രകൃതീശ്വരൻ. താംബൂലവുമായി മനം നിറഞ്ഞു മിഴി നിറഞ്ഞു വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന കരുണാമയൻ.
അപ്പൂപ്പനോട് ഉച്ചത്തിൽ വേണം പ്രാർഥന നടത്താൻ. ആഗ്രഹങ്ങൾ അപ്പൂപ്പന്റെ പാദാര വൃന്ദങ്ങളിൽ സമർപ്പിക്കുക.സകല ആപത്തിൽ നിന്നും രക്ഷിക്കാൻ കഴിവുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ അനുഗ്രഹിക്കട്ടെ.
വടക്കൻ ചേരി വല്യച്ഛൻ
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രധാന പീഠംത്തിന് മുന്നിലായി പടിഞ്ഞാറ് ദർശനമായി നിലകൊള്ളുന്ന ഉഗ്ര മൂർത്തീ ഭാവമാണ് വടക്കൻ ചേരി വല്യച്ഛന് ഉള്ളത്.വടക്കൻ ദേശത്തു നിന്ന് വന്നു യോഗീശ്വര ഭാവത്തിൽ കല്ലേലി മണ്ണിൽ വാസം ഉറപ്പിച്ചു.
വടക്കൻ ചേരി വല്യച്ഛന് മാസത്തിൽ ഒരിക്കൽ ഉള്ള വിശേഷാൽ പൂജ സമർപ്പിച്ചാൽ ശാരീരിക വിഷമതകൾ ഒഴിഞ്ഞു പോകും എന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു.
ഹരിനാരായണ തമ്പുരാൻ
നാല് ചുറ്റി കടലു വാഴുന്ന ഹരി നാരായണ തമ്പുരാന്റെ പീഠം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നടയുടെ വലതു വശത്തു ആണ്. പടിഞ്ഞാറ് തിരുവാർ കടലിനെ നോക്കി നോട്ടമുറപ്പിച്ച ഹരി നാരായണ തമ്പുരാന് എല്ലാ വ്യാഴാഴ്ച നാളിലും വിശേഷാൽ പൂജയുണ്ട്.ബ്രഹ്മം എന്ന സങ്കൽപ്പമായി ഹരി നാരായണ തമ്പുരാൻ നിറഞ്ഞു നിൽക്കുന്നു.അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഹരി നാരായണ തമ്പുരാന് പൂജകൾ വഴിപാടായി സമർപ്പിക്കുന്നത്.
കല്ലേലി കൗള ഗണപതി
മനുഷ്യ മനസ്സ് വിവിധ ആസക്തിയിൽ കെട്ടു പിണഞ്ഞു കിടക്കുന്നു . മനസിന്‍റെ ആത്മ ബോധത്തെ ഉയർത്താൻ നിരന്തരമായ പ്രാര്‍ഥന ആവശ്യമാണ് . കൗളം എന്നാല്‍ സമൂഹം എന്നാണ് അര്‍ഥം . ഒരു സമൂഹത്തെ ഒന്നായി നേര്‍ വഴിക്ക് നടത്തുവാന്‍ ഉച്ചത്തില്‍ ഉള്ള കല്പനകള്‍ ആവശ്യമാണ് . നൂറ്റാണ്ടു പഴക്കം ഉള്ള ആത്മീയ സ്വരമാണ് കൗള ശാസ്ത്രം .പ്രത്യക്ഷ പൂജയാണ് കൗള പൂജ . വാ മൊഴിയിലൂടെ വേണം ആഗ്രഹങ്ങള്‍ പറയാന്‍ .
കൗള പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . കൗള ഗണപതി എന്നാല്‍ കരി ഗണപതി എന്നാണ് അര്‍ഥം . കാര്യ തടസ്സങ്ങള്‍ മാറുവാന്‍ കല്ലേലി കൗള ഗണപതിയെ സ്തുതിച്ചു നാളികേരം ഉടയ്ക്കണം . എല്ലാ ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലും ഭക്തരുടെ വഴിപാടായി കല്ലേലി കൗള ഗണപതിപൂജ സമര്‍പ്പിക്കുന്നു .ഇതിലൂടെ കാര്യ തടസ്സങ്ങള്‍ ഒഴിവാകുന്നു .
കല്ലേലി കുട്ടിച്ചാത്തന്‍ ഭഗവാന്‍
കല്ലേലി കുട്ടിച്ചാത്തനെ കുട്ടി ശാസ്താവായാണ് കുടിയിരിത്തിയിരിക്കുന്നത് .കിഴക്ക് ദര്‍ശനമായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു . തന്നെ ആരാധിക്കുന്നവരെ സംരക്ഷിക്കാൻ ഈ മൂർത്തിക്ക് ശക്തി ഉണ്ടെന്ന വിശ്വാസം. ശാന്തമായ നിലപാടിലാണ് കല്ലേലി കുട്ടിച്ചാത്തന്‍ ഭഗവാന്‍ കുടിയിരിക്കുന്നത് . കുടുംബത്തിൽ ഐശ്വര്യം വിളയാടാന്‍ കല്ലേലി കുട്ടിച്ചാത്തന്‍ ഭഗവാന് വിശേഷാല്‍ പൂജകള്‍ അര്‍പ്പിക്കാം .
കല്ലേലി അമ്മൂമ്മ സന്നിധി
ലോകത്തിന്റെ മാതാവാണ് കല്ലേലി അമ്മൂമ്മ.ഇതിനാൽ വിത്തും വട്ടിയും ആണ് അമ്മൂമ്മയുടെ ഇഷ്ട വഴിപാട്. ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്ക് വേണ്ടി താംബൂലത്തിന്റെ കൂടെ ഉള്ള വിത്തും വട്ടിയും മൂന്ന് തവണ തലയ്ക്കു ഉഴിഞ്ഞ് പ്രാർത്ഥിച്ചു അമ്മൂമ്മയുടെ തൃപ്പടിയിൽ സമർപ്പിക്കണം. മംഗല്യ സൗഭാഗ്യം, സന്താന ലബ്ധി, കുടുംബ ഐശ്വര്യം, ദുഃഖ ദുരിതം അകലൽ,കട ബാധ്യതകളിൽ നിന്നും മോചനം എന്നിവ എല്ലാം അമ്മൂമ്മയെ പ്രാർത്ഥന നടത്തുന്നത് മൂലം ലഭ്യമാകുന്നു.
കല്ലേലി ആദ്യ ഉരു മണിയന്‍
പറക്കും പക്ഷി പന്തീരായിരം ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും ഉള്ള നടയാണ് ഇത് . ഭൂമിയില്‍ ആദ്യം പിറന്നത് ജന്തു ജീവജാലങ്ങള്‍ ആണ് .അവയെ ആരാധിക്കുമ്പോള്‍ പ്രകൃതി നമ്മള്‍ക്ക് തണല്‍ ഒരുക്കും .
മാനസിക പ്രയാസങ്ങളില്‍ നീറി ജീവിത സാഹചര്യങ്ങളില്‍ വിള്ളല്‍ വീഴുമ്പോള്‍ ആദ്യ ഉരുവിനെ സ്മരിച്ചു പ്രാര്‍ഥന നടത്തുക . വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചു പ്രാര്‍ഥിച്ചു മടങ്ങാം .
കല്ലേലി പരാശക്തി അമ്മ
മാതാ പിതാ ഗുരു ദൈവം എന്നിങ്ങനെ ആണ് ചൊല്‍ വചനങ്ങള്‍ . ആദ്യം ആരാധിക്കേണ്ടത് അമ്മയെ ആണ് . പ്രകൃതീദേവിയുടെ മൂര്‍ത്തിമത് ഭാവമാണ് പരാശക്തി അമ്മയ്ക്ക് ഉള്ളത് . സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് പരാശക്തി അമ്മയുടെ പ്രസക്തി . പ്രാചീന മാതൃ ദൈവ ആരാധനയുടെ പിന്തുടർച്ച ആണിത്.കാർഷിക സമൃദ്ധി, യുദ്ധ വിജയം, പ്രകൃതി, സമ്പത്ത്, ഐശ്വര്യം എന്നിവ വിളയാടാന്‍ പരാശക്തി അമ്മയ്ക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിക്കാം . മഹാമാരികൾ മാറുന്നതിനു പരാശക്തി അമ്മയ്ക്ക് നാരങ്ങാ വിളക്ക് സമര്‍പ്പിക്കാം . സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ പരാശക്തി അമ്മയുടെ അവതാര ലക്ഷ്യമാണ് . വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാല്‍ എല്ലാ വിഭാഗക്കാരുടെയും കുല ദൈവമായി പരാശക്തി അമ്മമാറി .
കല്ലേലി വന ദുര്‍ഗ്ഗ അമ്മ
ആദികാലങ്ങളിൽ ദ്രാവിഡരുടെ ആരാധനാമൂർത്തിയായിരുന്നു വന ദുര്‍ഗ്ഗ അമ്മ.ആദിശക്തിയാണ് വന ദുര്‍ഗ്ഗ അമ്മ.ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി,മനോ ശക്തി എന്നിവ കൈവരിക്കാന്‍ വന ദുര്‍ഗ്ഗ അമ്മയെ പ്രാര്‍ഥിക്കുക . പേടി ഭയപ്പാടില്‍ നിന്നും മോചനം നല്‍കുവാന്‍ വന ദുര്‍ഗ്ഗ അമ്മയെ ഭജിക്കുക . ദുർഗതികളിൽ തുണയാകാന്‍ , സമ്പത്തും ഐശ്വര്യവും നിറയാന്‍ , ജീവിതവിജയം നേടാന്‍ വന ദുര്‍ഗ്ഗ അമ്മയ്ക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിക്കുക . സത്യത്തിന്‍റെ കേദാര ഭൂമികയാണ് വനം .വനത്തില്‍ അധിവസിക്കുന്ന ഐശ്വര്യ ദേവതയാണ് വന ദുര്‍ഗ്ഗ അമ്മ . ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി (കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് നവദുർഗമാർ .ഇവര്‍ എല്ലാം ചേര്‍ന്ന ഭാവമാണ് വന ദുര്‍ഗ്ഗ അമ്മയ്ക്ക് ഉള്ളത് .
ശക്തി സ്വരൂപമായി കല്ലേലി നാഗ രാജനും നാഗ യക്ഷി അമ്മയും
കാവിലെ ശക്തി സ്വരൂപങ്ങള്‍ ആണ് കല്ലേലി നാഗ രാജനും നാഗ യക്ഷി അമ്മയും .മണ്ണില്‍ നിന്നും വന്ന ഏറ്റവും സൌന്ദര്യം ഉള്ള ഉരഗ വര്‍ഗ്ഗങ്ങള്‍ ആണ് നാഗങ്ങള്‍ . നാഗാരാധനയ്ക്ക് ഭൂമിയുടെ ഉത്പത്തിയോളം പഴക്കം ഉണ്ട് . വൃക്ഷനിബിഡമായ കാവുകളില്‍ സത്യത്തിന്‍റെ പ്രതീകമായാണ് നാഗ ദൈവങ്ങളെ കണക്കാക്കുന്നത് . പുനർജന്മത്തിന്‍റെ പ്രതീകമായാണ് നാഗങ്ങളെ കണക്കാക്കുന്നത് .
അത്ഭുതസിദ്ധികളുള്ള നാഗങ്ങളെ ആരാധിക്കുമ്പോള്‍ സല്‍ സന്താന ഭാഗ്യം സിദ്ധിക്കും . ആകാശചാരികൾ, പറനാഗങ്ങൾ, ഭൂതലവാസികൾ ,സ്ഥലനാഗങ്ങൾ, പാതാളവാസികൾ ,കുഴിനാഗങ്ങൾ എന്നിങ്ങനെ ഉണ്ടെങ്കിലും കല്ലേലി നാഗ രാജനും നാഗ യക്ഷി അമ്മയും ഒന്ന് ചേര്‍ന്ന് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു . മഞ്ഞള്‍ പൊടി നാഗ രാജന് സമര്‍പ്പിച്ചു അനുഗ്രഹം തേടാം . എല്ലാ ആയില്യം നാളിലും ഭക്തരുടെ വഴിപാടായി നാഗ പൂജ സമര്‍പ്പിക്കുന്നു . കരിക്ക് അഭിഷേകം ,മഞ്ഞള്‍ നീരാട്ട് , പാലഭിഷേകം ,നാഗ പാട്ട് എന്നിവ വഴിപാടായി സമര്‍പ്പിക്കാം . ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിങ്ങനെ അഷ്ട നാഗങ്ങള്‍ ഉണ്ട് . ത്വക്ക് രോഗ ശമനത്തിനും സന്താന സൌഭാഗ്യതിനും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും ശ്രേയസിനും ഐശ്വര്യത്തിനും ആയില്യം പൂജ വഴിപാടായി നടത്താം .
കല്ലേലി കൊച്ചുകുഞ്ഞു അറുതല തമ്പുരാന്‍
ദുര്‍മരണം വന്നു ചേരുന്ന ആത്മാവ് ഉഗ്ര രൂപത്തില്‍ ഉള്ള അറുകൊലയായി മാറും .അവ മൂലം കുടുംബത്തില്‍ പരസ്പര കലഹങ്ങള്‍ അനാരോഗ്യം അത്തലാപത്തുകള്‍ എന്നിവ വന്നു ചേരും . ദുരാത്മാക്കളെ ശാന്ത സ്വരൂപമായി കല്ലേലി കൊച്ചുകുഞ്ഞു അറുതല തമ്പുരാന്‍ ഈ നടയില്‍ കുടിയിരുത്തും . കല്ലേലി ഊരാളി അപ്പൂപ്പന്‍റെ സന്തത സഹചാരിയാണ് കല്ലേലി കൊച്ചുകുഞ്ഞു അറുതല തമ്പുരാന്‍.
വിശേഷാല്‍ ദിനം വൈകിട്ട് ആണ് കല്ലേലി കൊച്ചുകുഞ്ഞു അറുതല തമ്പുരാന്‍റെ പൂജകള്‍ നടക്കുന്നത് . ഈ പൂജ നടത്തുന്നത് മൂലം കുടുംബത്തിലെ ദുരാത്മാക്കള്‍ ഒഴിഞ്ഞു പോയി സ്വസ്ഥമായ ജീവിത അന്തരീക്ഷം നില നില്‍ക്കുന്നു .
കല്ലേലി യക്ഷി അമ്മ
പ്രകൃതിയിലെ യക്ഷവർഗ്ഗത്തിന്‍റെ ശക്തിയായി അറിയപ്പെടുന്ന ദേവതയാണ് യക്ഷിയമ്മ .കാവിന്‍റെ കാവല്‍ ദേവതയാണ് . സന്താനഭാഗ്യത്തിന്‍റെ ദേവതയായതിനാല്‍ കരിവള ,തൊട്ടില്‍ എന്നിവ സമര്‍പ്പിക്കുന്നു . പ്രസാദിച്ചാൽ ഏതൊരു ആഗ്രഹവും സാധിച്ചു തരുവാനും യക്ഷി അമ്മയ്ക്ക് കഴിയും . യക്ഷിഅമ്മയെ മാതാവായി കരുതി പൂജിക്കുന്നവരിൽ ദേവി അതീവപ്രസന്നയായി ഭക്തന് സകല വിധ ഐശ്വര്യവും കനിഞ്ഞു നൽകി സകല ആപത്തുക്കളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. പ്രസവരക്ഷാകാരിണിയായും ഗർഭിണികളുടെ രക്ഷാകാരിണിയായും ശാരീരിക മാനസിക അസുഖങ്ങൾക്ക് ഉള്ള പരിഹാരമായും യക്ഷി അമ്മയെ പൂജിക്കുന്നു. ശാന്ത സ്വരൂപിണിയായി കല്ലേലി കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് യക്ഷി അമ്മ അനുഗ്രഹം ചൊരിയുന്നു
ഭാരത പൂങ്കുറവൻ അപ്പൂപ്പൻ, ഭാരത പൂങ്കുറത്തി അമ്മൂമ്മ
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്‍മാവിഷ്കാരമാണ് ഈ തിരു സന്നിധി. ഭാരതീയ വിശ്വാസത്തിൽ മലകൾക്കും പുഴകൾക്കും മരങ്ങൾക്കും ഉള്ള സ്ഥാനം മഹത്തരം ആണ്. കിരാത ഭാവങ്ങളെ ഭാരത പൂങ്കുറവൻ അപ്പൂപ്പൻ, ഭാരത പൂങ്കുറത്തി അമ്മൂമ്മയായി കണക്കാക്കുന്നു.
ധനവും ധാന്യവും കുടിനീരും എല്ലായ്പോഴും വന്നു ചേരുവാൻ ഉള്ള പ്രാർത്ഥനയാണ് ഈ നടയിൽ ഉരുക്കഴിക്കേണ്ടത്.ഇടുക്കി ആർച്ച് ഡാം നിർമ്മിച്ചിരിക്കുന്ന കുറവൻ -കുറത്തി മലയുടെ സംരക്ഷണവും ഈ തിരു സന്നിധിയിൽ കാക്കുന്നു. മാസത്തിൽ ഒരിക്കൽ ഉള്ള വിശേഷാൽ പൂജകൾ ഭക്തർ സമർപ്പിക്കുമ്പോൾ കൈ നിറയെ ധനവും നൂറു മേനി ധാന്യവും യഥേഷ്ടം കുടിനീരും വന്നു ചേരുന്നു.
കല്ലേലി കാവിലെ പർണ്ണ ശാല
(പൂർവികർ, ആശാൻ, ശക്തി സ്വരൂപം )
പൂർവികർ ( പിതൃക്കൾ )
ആരാധന കൊണ്ടും അനുഷ്ടാനം കൊണ്ടും കർമ്മ സ്ഥാനം അലങ്കരിക്കുന്നവർ ആണ് പൂർവികർ അഥവാ പിതൃക്കൾ.ഏതൊരു തീരുമാനം എടുക്കുന്നതിനു മുൻപ് പൂർവികരെ സ്മരിച്ചു അനുഗ്രഹം തേടണം.സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്ത് വെച്ചത് പൂർവികരാണ്.കല്ലിനെയും മരത്തെയും ആരാധിച്ചവർ ആണ് പൂർവികർ.എല്ലാ മാസവും ഉള്ള അമാവാസി ദിനം പൂർവികർക്ക് ബലിയിട്ട് ഊട്ട് നൽകിയാൽ സകല വിധ ദുഃഖ ദുരിതങ്ങൾക്കും ശമനം ഉണ്ടാകുമെന്നാണ് വിശ്വാസം.ഈ പൂർവിക പീഠംത്തിന് മുന്നിൽ ആണ് ബലിയിടുന്നത്. പൂർവികരുടെ അനുഗ്രഹം ഏറ്റു വാങ്ങി ആശാൻ നടയിൽ തൊഴുതു നമസ്കരിക്കാം.
ആശാൻ
ഗുരു കൃപ വന്നു ചേർന്ന് നാവിൽ നല്ലത് വിളയാടാൻ ആശാന്മാരെ സ്തുതിക്കണം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല്യങ്ങളുടെ ചാലക ശക്തി സ്വരൂപമാണ് ആശാൻ.ഗുരു സ്ഥാനിയരാണ് ആശാന്മാർ. ആശാൻ എന്നാൽ ഗുരു അഥവാ വിദ്യ പഠിപ്പിക്കുന്നവർ. മാതാവിനും പിതാവിനും ഉള്ള സ്ഥാനം കഴിഞ്ഞാൽ ഗുരു (ആശാൻ )വിനാണ് സ്ഥാനം. ആശാൻ പൂജ വഴിപാടായി സമർപ്പിക്കുന്നതിലൂടെ നേരായ ജീവിത മാർഗങ്ങൾ തെളിഞ്ഞു വിളങ്ങി കഷ്ടതകൾക്ക് ശമനം ഉണ്ടായി ജീവിത പ്രയാസങ്ങളിൽ നിന്നും മുക്തി നേടും. എല്ലാ കറുത്ത വാവ് ദിനവും ആശാൻ പൂജ സമർപ്പിക്കാം.
പർണ്ണ ശാല
പ്രകൃതി ശക്തികളുടെ മൂർത്തിമത് ഭാവങ്ങൾ കുടിയിരിക്കുന്നത് പർണ്ണശാലയിലാണ്. പ്രകൃതിയുടെ കരലാളനത്താൽ ഒഴുക്ക് ശിലകളാൽ നിർമ്മിതമായ ഈ പർണ്ണശാലയിൽ ശക്തി സ്വരൂപങ്ങൾ അനുഗ്രഹം ചൊരിയുന്നു. എല്ലാ കറുത്ത വാവ് ദിനവും പർണ്ണ ശാല പൂജ വഴിപാടായി സമർപ്പിക്കാം.കണ്ണും ദോഷം, പ്രാക്ക് ദോഷം, നാവ് ദോഷം, ശനി -കണ്ടക ശനി-ഏഴര ശനി, കാര്യം തടസ്സങ്ങൾ എന്നിവ മാറി ജീവിതത്തിൽ പുതിയ മാനം കൈവരുന്നു.
പുറം കളം
പാരമ്പര്യ വിശ്വാസമനുസരിച്ചു ചെയ്യുന്ന കർമ്മങ്ങളാണ് അനുഷ്ടാനങ്ങൾ.നന്മ തിന്മകളെ വേർതിരിക്കുന്ന നിലപാട് തറയാണ് പുറം കളം.
ഭയപ്പെടുത്തുന്ന ചിന്തകളെ ഒഴിപ്പിച്ചിറക്കുന്നത് പുറം കളത്തിൽ ആണ്.
ദ്രാവിഡ ജനതയുടെ കുല ദൈവങ്ങളാണ് ഉഗ്ര മൂർത്തികൾ. അമാനുഷിക ശക്തികളായ മാടനും മറുതയും പേയും പ്രേത ഭൂതപിശാചും വരത്തു പോക്കുകളും ചുടലയും കൂളിയും ചാത്തനും ഒടിയനും ആവിയും യക്ഷ ഗന്ധർവ കിന്നരാരികളും അഭൗമ ചൈതന്യത്തോടെ അനുഗ്രഹം ചൊരിയുന്നു.കുടുംബത്തിലെ ആകുലതകളും വ്യാകുലതകളും മാറി കരയുടെ ദുരിതങ്ങൾ ഒഴിയുന്നു.ഉദ്ധിഷ്ട ഫല സിദ്ധി കൈവരാൻ പുറം കളത്തിൽ വിശേഷാൽ പൂജകൾ സമർപ്പിക്കാം
999 മലയുടെ കളരി
(999 മല പീഠം, മൂർത്തി, പാണ്ടി ഊരാളി അപ്പൂപ്പൻ )
താംബൂലം സമർപ്പിച്ചു 999 മല വില്ലന്മാരെയും പ്രകൃതി ശക്തികളെയും ഉണർത്തിച്ച് ഊരാളി വിളിച്ചു ചൊല്ലി കാര്യ കാരണങ്ങൾ കണ്ടെത്തുന്ന പവിത്രമായ ഇടമാണ് കളരി.മല പൂജ വഴിപാടായി സമർപ്പിക്കുമ്പോൾ കളരിയിൽ കുടികൊള്ളുന്ന സൂര്യ തേജസ്സുകൾ ഭക്തരുടെ സകല വിധ ദുഃഖ ദുരിതങ്ങൾക്കും മോക്ഷമേകുന്നു.
മലയ്ക്ക് കരിക്ക് പടേനി
ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്കും കുടുംബത്തിലെ സർവ്വ ഐശ്വര്യത്തിനും വേണ്ടി മൂന്ന് ദിവസം വ്രതം നോറ്റ് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് മലയ്ക്ക് കരിക്ക് പടേനി.മൂന്ന് കരിക്ക് മുതൽ 999 കരിക്ക് വരെ കളരിയിൽ സമർപ്പിച്ചു പടേനി നടത്താം. കാര്യങ്ങളുടെ കിടപ്പ് വശം അനുസരിച്ചു 21 കരിക്ക് വരെ ചെറിയ പടേനിയും തുടർന്ന് വലിയ പടേനിയും നടത്താം.വിത്തും കരിക്കും പൂജാ ദ്രവ്യങ്ങളും കാവിൽ ലഭ്യമാണ്.
വാനര ഊട്ട്
കാവിലെ ശക്തി ചൈതന്യങ്ങളാണ് വാനര കുല ജാതർ. കാർഷിക വിളകളുടെ സംരക്ഷണത്തിന് വേണ്ടി വഴിപാടായി നിത്യവും വാനരന്മാർക്ക് ഫല വർഗ്ഗങ്ങൾ ചേർത്തുള്ള ഊട്ട് നൽകി വരുന്നു. ഭക്തർ സ്വന്തം കൈകളാൽ വാനരന്മാർക്ക് ഊട്ട് നൽകുമ്പോൾ പ്രകൃതിയുടെ സംരക്ഷണ വലയം ഭക്തർക്ക് വന്നു ചേരുന്നു.
മീനൂട്ട് പൂജ
പുണ്യ പ്രവാഹിനിയായ അച്ചൻ കോവിൽ നദിയിലെ തിരു മീനുകൾക്ക് ഭക്തരുടെ വഴിപാടായി നിത്യവും മീനൂട്ട് പൂജ നടത്തി വരുന്നു. ത്വക്ക് രോഗ ശമനത്തിനും മത്സ്യ ബന്ധനത്തിൽ ഉപജീവന മാർഗം തേടുന്നവർക്ക് യഥേഷ്‌ടം മത്സ്യങ്ങൾ ലഭിക്കുന്നതിനും മീനൂട്ട് നടത്തുന്നു.
ജീവോത്പത്തിയുടെ അടിസ്ഥാനം ജലത്തിൽ നിന്നുമാണ്.ജല ജീവികൾക്ക് അന്നം കൊടുക്കുമ്പോൾ ലോകോത്പത്തിയ്ക്ക് കാരണ ഭൂതരായവരുടെ അനുഗ്രഹം വന്നു ഭവിക്കുന്നു.
ആനയൂട്ട്
ഏറ്റവും തലയെടുപ്പ് ഉള്ള ജീവി വർഗ്ഗമാണ് ആനകൾ. പഴവർഗവും ശർക്കരയും നിവേദ്യ ചോറും കരിമ്പിൻ തണ്ടും ചേർത്തുള്ള ആനയൂട്ട് കാവിലെ പ്രസിദ്ധമായ വഴിപാടാണ്.നാട്ടാനകൾക്ക് ഉണ്ടാകുന്ന അരിഷ്ടതകളിൽ നിന്നും സംരക്ഷണം ലഭിക്കാൻ വേണ്ടി ആനയൂട്ട് വഴിപാടായി സമർപ്പിക്കുന്നു. സർവ്വ ജീവ ജാലങ്ങളുടെയും അനുഗ്രഹത്തിന് വേണ്ടിയും മുൻകൂട്ടി ബുക്ക് ചെയ്തു ആന ഊട്ട് വഴിപാടായി സമർപ്പിക്കാം.
പൊങ്കാല നിവേദ്യം
സൂര്യ കിരണങ്ങളെ സാക്ഷി നിർത്തി ഉദ്ദേശിച്ച കാര്യങ്ങൾക്ക് ഉടൻ ഫല പ്രാപ്തി ലഭിക്കാൻ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ ദിവസവും പൊങ്കാല വഴിപാട് ഉള്ള ഏക കാനന വിശ്വാസ തീരമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്.
രാവിലെ 6 മണി മുതൽ വൈകിട്ട് 5 മണി വരെ പൊങ്കാല വഴിപാടായി സമർപ്പിക്കാം.
പൊങ്കാല തിളച്ചു മറിയുന്ന ദിക്ക് നോക്കി ഊരാളി രാശി പറയും.
പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാ വിഭവവും കാവിൽ ലഭ്യമാണ്.
പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് നടക്കുന്നത്. ഭൂമിയുടെ പ്രതീകമായ മൺകലവും കുടിനീരായ ജലവും ധാന്യമായ അരിയും മറ്റു വിഭവങ്ങളുടെ പ്രതീകമായ ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വാസം.പരമ്പരാഗതമായ അനുഷ്ഠാനങ്ങളോടെ ഒരു ദിവസം വ്രതംഎടുത്തു മാത്രമേ പൊങ്കാല അർപ്പി ക്കാവൂ എന്നാണ് വിശ്വാസം.അഭീഷ്‌ടസിദ്ധി, ധനധാന്യസമൃദ്ധി, കുടുംബ ഐശ്വര്യം,രോഗശാന്തി, സന്താന ലബ്ധി,
എന്നിവയ്ക്ക് വേണ്ടി തിരു സന്നിധിയിൽ പൊങ്കാല വഴിപാടായി സമർപ്പിക്കാം.
അന്നദാനം മഹാദാനം
ദാനങ്ങളില്‍ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതും അന്നദാനമാണ്. ഭക്തരുടെ വഴിപാടായി നിത്യവും അന്നദാനം ഉള്ള ഏക കാനന വിശ്വാസ തീരമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .ഉദിഷ്ട കാര്യ സിദ്ധിയ്ക്കും കുടുംബ ഐശ്വര്യത്തിനും നന്മകള്‍ക്കും വേണ്ടി കാവില്‍ അന്നദാനം നടന്നു വരുന്നു .
ജീവിതം മുൻപോട്ടു പോകണമെങ്കിൽ ഭക്ഷണം, ജലം, വായു, നാം നടക്കുന്ന ഭൂമി എന്നിവയെ ജീവനായി തന്നെ കാണണം.ഈ ലോകത്തിന്‍റെ അമ്മയാകാനുള്ള ഒരു അവസരമാണ് അന്നദാനത്തിലൂടെ ലഭിക്കുന്നത്.
അന്നദാനം” എന്നതിൽ രണ്ട് വാക്കുകൾ ഉൾപ്പെടുന്നു – ‘അന്നം’ അല്ലെങ്കിൽ ഭക്ഷണം, ‘ദാനം’, ഇത് ദാനം ചെയ്യുന്ന പ്രവൃത്തിയാണ്. അന്നദാനം ഒരു ‘മഹാദാനം’ അല്ലെങ്കിൽ വിവിധ തരത്തിലുള്ള ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.ആയിരക്കണക്കിന് യജ്ഞങ്ങൾ ചെയ്യുന്നതിനേക്കാൾ വളരെ പുണ്യമുള്ളതാണ് അന്നദാന സമര്‍പ്പണം .അത് ദൈവിക അനുഗ്രഹങ്ങളെ ആകർഷിക്കുന്നു.ഇത് മുൻകാല കർമ്മം നീക്കം ചെയ്യാൻ സഹായിക്കുന്നു.അത് ഒരാൾക്ക് സംതൃപ്തി നൽകുന്നു.നിങ്ങളുടെ അന്നദാനം സ്വീകരിക്കുന്നവരുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ നല്ല ചിന്തകളെ കൊണ്ടുവരും. പൂർവ്വികരെ സന്തോഷിപ്പിക്കുകയും മോക്ഷം നേടാൻ സഹായിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വളരെയധികം നേട്ടങ്ങൾ കൊയ്യാൻ കഴിയും എന്നതാണ് അന്നദാനം നല്‍കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹം .
999 മലക്കൊടി ദര്‍ശനം / പറയിടീല്‍
മല വാഴും കല്ലേലി നാഥന്‍റെ പവിത്രമായ 999 മലക്കൊടി. എല്ലാ മലയാള മാസം ഒന്നാം തീയതിയിലും വിശേഷാല്‍ ദിവസങ്ങളിലും ഉത്സവ നാളുകളിലും മലക്കൊടി എഴുന്നള്ളിച്ചു ഇരുത്തും .കുടുംബഅഭിവൃദ്ധി യോടെ ഐശ്വര്യം വന്നു ചേരാനും കാര്യ – കര്‍മ്മ തടസങ്ങള്‍ നീങ്ങി ജോലിയിലും വ്യാപാര രംഗത്തും മുന്നേറാനും മംഗല്യ തടസം മാറുന്നതിനും സന്താന സൌഭാഗ്യത്തിനും ദൃഷ്ടി -ശത്രു ദോഷം മാറുന്നതിനും ആയൂര്‍ ആരോഗ്യത്തിനും ദീര്‍ഘ ദാമ്പത്യത്തിനും മലക്കൊടിയ്ക്ക് മുന്നില്‍ നെല്‍പ്പറ ,മഞ്ഞള്‍പ്പറ , മലര്‍പ്പറ ,അവില്‍പ്പറ ,നാണയപ്പറ ,അന്‍പൊലി , കുരുമുളക് പറ , നാളികേരപ്പറ , അടയ്ക്കാപ്പറ , എന്നിവ വഴിപാടായി സമര്‍പ്പിക്കാം .
നെല്‍പ്പറ ,മഞ്ഞള്‍പ്പറ , നാണയപ്പറ
ഭക്തരുടെ വഴിപാടായി നിത്യവും നെല്‍പ്പറ ,മഞ്ഞള്‍പ്പറ , നാണയപ്പറ എന്നിവ സമര്‍പ്പിക്കുന്ന ഏക വിശ്വാസ കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .
നെല്‍പ്പറ
ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമാണ് നെല്‍ മണികള്‍ . സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തരുടെ വഴിപാടായി നെല്‍പ്പറ സമര്‍പ്പിക്കുന്നു . പറയില്‍ നെല്‍ വിത്ത് നിറയ്ക്കുന്നതിലൂടെ കാര്യ തടങ്ങള്‍ എല്ലാം ഒഴിഞ്ഞ് ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം.
മഞ്ഞള്‍പ്പറ
മംഗളദായകമായ വിശേഷാല്‍ വസ്തുവാണ് മഞ്ഞള്‍. സര്‍വ്വ സൌഭാഗ്യത്തിനും ദീര്‍ഘ മാംഗല്യവും സന്താന സൌഭാഗ്യവും സംതൃപ്തി ഉള്ള കുടുംബ ജീവിതം നയിക്കാനും ഭക്തര്‍ മഞ്ഞള്‍പ്പറ വഴിപാടായി സമര്‍പ്പിക്കുന്നു . ശാരീരിക മാനസിക വിഷമതകള്‍ അകലാനും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ് മഞ്ഞള്‍പ്പറ .
നാണയപ്പറ
ജന്മ നാളിലെ ദോഷം തീരാനും ബുദ്ധിക്കും, വിദ്യക്കും വീടിന് ഐശ്വര്യവും സമ്പത്സമൃദ്ധിയുമുണ്ടാകുന്നതിന് ഒപ്പം ധനസമൃദ്ധിക്കായി നടത്തുന്ന പറയാണ് നാണയപ്പറ.
അവിൽ പറ
ദാരിദ്ര്യം മാറുന്നതിനു സമര്‍പ്പിക്കുന്ന പ്രധാന വഴിപാടാണ് അവില്‍പ്പറ .
മലര്‍പ്പറ
രോഗ ശമനത്തിന് സമര്‍പ്പിക്കുന്ന വഴിപാടാണ് മലര്‍പ്പറ
ശര്‍ക്കര പറ
ശത്രു ദോഷം ,ആഭിചാര ദോഷം മാറുന്നതിനു വേണ്ടി ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് ശര്‍ക്കര പറ
നാളികേര പറ
കാര്യ തടസങ്ങള്‍ ഒഴിഞ്ഞു മാറി എന്നും ഐശ്വര്യം വന്നു ചേരാന്‍ നാളികേര പറ സമര്‍പ്പിക്കുന്നു
കുരുമുളക് പറ
മാറാ വ്യാധികള്‍ മാറുന്നതിനും കണ്ണും ദോഷം ,നാവ് ദോഷം, ചൊവ്വ ദോഷം ,ശനി ഗ്രഹപ്പിഴകള്‍ , ഏഴര ശനി ,കണ്ടക ശനി ഒഴിഞ്ഞു മാറുന്നതിനു വേണ്ടി സമര്‍പ്പിക്കുന്നതാണ് കുരുമുളക് പറ
പൂവ് പറ
വളരെ അപൂർവ്വമായി നടത്തുന്ന പൂവ് പറ മാനസിക ദുരിതങ്ങൾ മാറുന്നതിനു വേണ്ടിയാണ് വഴിപാടായി സമര്‍പ്പിക്കുന്നത്
അൻപൊലി
അഞ്ചു പറ വെച്ചു അഞ്ചു ദേശത്തും ഉള്ള ( കിഴക്ക് ,പടിഞ്ഞാറ് ,തെക്ക് ,വടക്ക് ,പാതാളം ) മുപ്പത്തി മുക്കോടി ദേവ ഗണങ്ങളെയും അസുര ഗണങ്ങളെയും പഞ്ച ഭൂതങ്ങളെയും(ഭൂമി, ജലം, വായു, അഗ്നി, ആകാശം) തൃപ്തിപ്പെടുത്തുന്ന വഴിപാടാണ്അൻപൊലി.നെല്‍ , അവിൽ, മലർ, ശർക്കര-പഴം, നാളികേരം തുടങ്ങിയവയാണ് അൻപൊലിയിലെ വിശേഷാല്‍ വസ്തുക്കള്‍ . ആഗ്രഹപൂർത്തീകരണത്തിനും ഗൃഹത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകാനാണ് ഈ ചടങ്ങ് നടത്തുന്നത്.
അടയ്ക്കാപ്പറ
വിശേഷാല്‍ വഴിപാടാണ് അടയ്ക്കാപ്പറ. രാശി നോക്കി ഫലം പറയുന്നത് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പ്രത്യേകതയാണ് . പ്രഥമ കാര്യങ്ങള്‍ക്ക് എല്ലാം അടയ്ക്ക നിര്‍ബന്ധമാണ് . ഉദിഷ്ട കാര്യ തടസ്സങ്ങള്‍ മാറി ജീവിതത്തില്‍ കൂടുതല്‍ ഉയര്‍ച്ചയില്‍ എത്തുവാനും കുടുംബ ജീവിതം ഭദ്രമാകുന്നതിനും ആയൂര്‍ ആരോഗ്യ സൌഭാഗ്യത്തിനും അടയ്ക്കാപ്പറ ഉത്തമമാണ് .
വെള്ളം കുടി നിവേദ്യം
അത്യപൂര്‍വ്വ അനുഷ്ടാന പൂജയാണ് വെള്ളം കുടി നിവേദ്യം . രാത്രി യാമങ്ങളില്‍ ആണ് വെള്ളം കുടി നിവേദ്യം വഴിപാടായി സമര്‍പ്പിക്കുന്നത് . പൂര്‍വിക സ്മരണയോടെ വേണം വെള്ളം കുടി നിവേദ്യം സമര്‍പ്പിക്കാന്‍ .വഴിപാടു സമര്‍പ്പിക്കുന്ന ഭക്തര്‍ ഒരു ദിന രാത്രി വ്രതം എടുക്കണം . പുറം കളത്തിലും അകം കളത്തിലും കളരിയിലും ദീപം പകര്‍ന്നു 999 മല വില്ലന്മാരെ വിളിച്ചുണര്‍ത്തി ഊട്ടും പൂജയും കലശവും മുറുക്കാനും നല്‍കി സംപ്രീതരാക്കുന്നു .പ്രകൃതി സത്യങ്ങള്‍ അനുഗ്രഹിച്ചു ഭക്തന്‍റെ സകല വിധ ദോഷങ്ങളെയും ഒഴിപ്പിക്കുന്നു . ശാരീരിക മാനസിക ദുഃഖ ദുരിതങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ ഭക്തര്‍ വെള്ളം കുടി നിവേദ്യം വഴിപാടായി സമര്‍പ്പിച്ചു വരുന്നു .
കര്‍ക്കിടക വാവ് ബലി തര്‍പ്പണം
കാവ് എന്നാല്‍ ബലിയിടുന്ന സ്ഥലം എന്നാണ് അര്‍ഥം . പൂര്‍വികരുടെ അനുഗ്രഹത്തിനും അവരുടെ ആത്മ മോക്ഷത്തിനും വേണ്ടി കാവുകളില്‍ വേണം ബലി അര്‍പ്പിക്കേണ്ടത് . ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എല്ലാ മാസത്തിലും ഉള്ള കറുത്ത വാവിന് ബലി ചടങ്ങുകള്‍ ഉണ്ട് . ഇതില്‍ വിശേഷാല്‍ ബലി കര്‍മ്മം ഉള്ളത് കര്‍ക്കിടക വാവ് ബലിയ്ക്ക് ആണ് .പിതൃ എന്ന് പറഞ്ഞാൽ അതിന്‍റെ അർത്ഥം “പൂർവ്വികർ” എന്നാണ് .
പൂര്‍വിക സ്മരണ നിലനിര്‍ത്തി വെളുപ്പിനെ മുതല്‍ പിതൃ പൂജയോടെ ചടങ്ങുകള്‍ തുടങ്ങും. വാവ് ബലി കര്‍മ്മം തിലഹോമം (അഗ്നി പ്രാർത്ഥന)ത്തോടെ പൂര്‍ത്തിയാകും . പിതൃദോഷം ഉള്ളവർക്ക് തിലഹോമം ഉത്തമമായ പ്രതിവിധിയാണ്.പിതൃ ശാപം, പിതൃ ദോഷം മാറുവാന്‍ പിതൃ തർപ്പണം കൊണ്ട് സാധിക്കുന്നു .
കര്‍ക്കടക വാവിന് യഥാവിധി ബലി ഇടുന്നത് കുടുംബത്തിലെ എല്ലാ പിതൃക്കള്‍ക്കും വേണ്ടി ചെയ്യുന്ന കര്‍മ്മമാണ് .പൂർവ്വികർ നമ്മുടെ കുടുംബ തലമുറയുടെ വളരെ പ്രധാനപ്പെട്ട വേരുകളാണെന്നും അവരുടെ ആത്മാവിനെ ശാന്തമാക്കാനും സമാധാനത്തോടെ വിശ്രമിക്കാനും വാർഷിക കർമ്മങ്ങൾ അനുഷ്ഠിക്കുകയും നല്ല മനസ്സോടെ നിലനിർത്തുകയും ചെയ്യണമെന്ന് പുരാതന കാലം മുതൽ ഉള്ള കര്‍മ്മ നിയോഗമാണ് .
കല്ലേലി വിളക്ക്
അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ പുണ്യ നദിയിൽ ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ നദി അച്ചൻ കോവിലാറ്റിൽ കല്ലേലി വിളക്ക് തെളിച്ചു ഒഴുക്കും
കുരുത്തോലയും വാഴ പിണ്ടിയും ചേര്‍ത്ത് ഒരുക്കുന്ന ആപ്പിണ്ടി കാട്ടു മുളയുടെ മുകളില്‍ വെച്ച് ജലാശയത്തില്‍ എത്തിക്കുകയും പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുവാനും വനത്തിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടി 999 മലകളെ പേരെടുത്ത് വിളിച്ചു ചൊല്ലി രാത്രിയുടെ തുടക്കത്തില്‍ പൂജകള്‍ നല്‍കി പന്തം ജ്വലിപ്പിച്ചു കൊണ്ട് നദിയിലേക്ക് ആപ്പിണ്ടി ഒഴുക്കുന്നു . ഈ ദീപ നാളം കണ്ടു കൊണ്ട് സര്‍വ്വ ചരാചരങ്ങളും ഉണരുമെന്ന് ആണ് നൂറ്റാണ്ടുകളായുള്ള ദ്രാവിഡ ജനതയുടെ വിശ്വാസം . ആ വിശ്വാസ പ്രമാണങ്ങളെ ഒരു താംബൂലം (മുറുക്കാനില്‍ )കുടിയിരുത്തിയാണ് കല്ലേലി കാവില്‍ ഊരാളിമാര്‍ വിളിച്ചു ചെല്ലുന്നത് .
കുംഭ പാട്ട് ,തലയാട്ടം കളി , ഭാരതക്കളി ,പടയണിക്കളി , പാട്ടും കളിയും
പ്രപഞ്ചതാളംമായ കുംഭ പാട്ട്
ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്.
ഊരാളി പരമ്പരകളുടെ പ്രതീകമായ അപ്പൂപ്പൻ വീരയോദ്ധാവും മാന്ത്രികനും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്നുവെന്ന് വാമൊഴിയിലുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ദേശസഞ്ചാരത്തിനിടയിലെ അപ്പൂപ്പന്റെ പ്രവൃത്തികളിൽ ശത്രുനിഗ്രഹവും രോഗശമനവും പ്രകൃതിദുരന്തങ്ങളെ തടുത്തുനിർത്തലും വിവരിക്കുന്നു.
മണ്ണടിദേശത്ത് ജനിച്ച അപ്പൂപ്പൻ ശബരിമലയും അച്ചൻകോവിലുമടക്കം ആയിരത്തോളം മലകളുടെ ഊരാളിയായിരുന്നു. അച്ചൻകോവിൽ ദേശത്തിന് മധുരരാജാവിന്റെ ആക്രമണം ഉണ്ടായപ്പോൾ അപ്പൂപ്പൻ കോട്ടവാസലിലെത്തി കാട്ടുകടന്നലുകളെ വിട്ട് മധുരസേനയെ തുരത്തി ദേശത്തെ സംരക്ഷിച്ചു നിർത്തിയ കഥയും പാട്ടിലുണ്ട്. കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ ചുറ്റുമരങ്ങളിൽ കാട്ടുകടന്നലിന്റെ വലിയ കൂട്ടങ്ങൾ പഴയ സ്മരണകളുണർത്തി ഇപ്പോഴും കാണാം.
മേടത്തിലെ പത്താമുദയത്തിനും ചിങ്ങത്തിലെ തിരുവോണത്തിനുമുമ്പുള്ള ഉത്രാടപ്പായലിനും കർക്കടകവാവിനുമാണ് കല്ലേലിയിൽ കുംഭ പാട്ട് പാട്ടുനടക്കുന്നത്. പാട്ടിനകമ്പടിയായി കുഭം, പറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. കൈപ്പിടിയിലൊതുങ്ങുന്ന വ്യത്യസ്ത വ്യാസമുള്ള ചെറിയ കല്ലൻമുളയുടെ കഷണങ്ങളിലാണ് കുഭം രൂപപ്പെടുത്തുന്നത്. കാട്ടിൽനിന്നും ഏഴുമുട്ടുള്ള കല്ലൻമുള വെട്ടി കള്ളുനിറച്ച് ചൂരൽ വരിഞ്ഞുകെട്ടി മുളയുടെ ഉള്ളിലെ പുളിപ്പ് അകറ്റുന്നു. അതിലെ ലക്ഷണമൊത്ത ഭാഗത്തെ മുട്ട് നിരപ്പായി ചെത്തിനിർത്തിയതിൽനിന്ന് രണ്ടടിക്കു മുകളിലായും രണ്ടരയടിക്കു മുകളിലായും ഓരോ കഷണം മുറിച്ചെടുക്കുന്നു. കുംഭങ്ങൾ എന്നുവിളിക്കുന്ന ഈ മുളംകുറ്റിയുടെ ചുവടുകൊണ്ട് നിരപ്പൊത്ത പാറക്കല്ലിൽ ഇടിച്ചാണ് പ്രപഞ്ചതാളം മുഴക്കുന്നത്.
അച്ചൻകോവിലാറ്റിൽനിന്ന് മുങ്ങിയെടുത്ത മിനുപ്പായ ശിലയാണ് താളമിടുന്നത് .കൊയ്ത്തരിവാളിന്റെ രൂപത്തിലുള്ള കൊങ്കിയിരുമ്പാണ‌് മേളത്തിൽ ഘനവാദ്യത്തിന്റെ സ്ഥാനത്തു പ്രയോഗിക്കുന്നത്. ചൂടാക്കി പ്രതലമുരുണ്ടുണങ്ങിയ കമുകിൻ പാളയ്ക്കുമേൽ കാട്ടുകമ്പുകൾകൊണ്ടു കൊട്ടുമ്പോൾ ദേവവാദ്യധ്വനി ഉയരും. തപ്പും ചേങ്ങിലയും പറയും ഇടകലരുന്ന വാദ്യമേളം പോലെ നാട്ടറിവിന്റെ പ്രയോഗത്തിൽ കൊട്ടിക്കയറുന്ന താളം കുംഭപ്പാട്ടിനു പരമ്പരയായി കൈമാറി കിട്ടിയതാണ് . പാട്ടുരീതിയും ചൊല്ലുകളുമെല്ലാം വാമൊഴിവഴക്കങ്ങളായി കേട്ടുപഠിച്ചും പാടിപ്പതിഞ്ഞും ഈ സമൂഹത്തിൽ മനഃപാഠങ്ങളായിത്തീർന്നിരിക്കുന്നു.
അത്ഭുതപ്രവൃത്തികൾ പോലെ ആശ്രിതസമൂഹത്തോടും ദേശത്തോടും കാണിച്ച വിവരണങ്ങളിലൂടെ കല്ലേലിഅപ്പൂപ്പൻ കിഴക്കൻ മലകളുടെ ഊരാളിയായി മാറുന്നു.
കുംഭപ്പാട്ടിലൂടെ പ്രകൃതിയെ വണങ്ങിനിൽക്കുന്ന ഒരുവലിയ സമൂഹം ആ നന്മകളെ ഇന്നും ആദരിക്കുന്നു.
ഭാരതക്കളി (കുറവര് കളി )
ഭാരതാംബയുടെ വിരി മാറില്‍ രൂപം കൊണ്ട ആദ്യ കലാരൂപമാണ് ഭാരതക്കളി (കുറവര് കളി )എന്ന് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ പറയുന്നു . ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മ ദിനമായ പത്താമുദയ ഉത്സവത്തോട് അനുബന്ധിച്ച് രാത്രി യാമങ്ങളില്‍ ആണ് ഭാരതക്കളി (കുറവര് കളി ) തിരു സന്നിധിയില്‍ നടക്കുന്നത് . പ്രത്യേക ചുവടുവയ്‌പ്പുകളോടെ നീങ്ങുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഈ കലാരൂപം മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്നു . കത്തിച്ചുവച്ച നിലവിളക്കിനു മുന്നില്‍ പാടി തുടങ്ങുകയായി. പാട്ടിന്റെ താളത്തിനൊപ്പം ഇവര്‍ നൃത്തച്ചുവടുകളും വയ്‌ക്കുന്നു.ആയിരത്തൊന്നു കാല്‍കളികള്‍ ഭാരതക്കളി (കുറവര് കളി )യില്‍ ഉണ്ട് . അനുഷ്ഠാനകലകളില്‍ ആദിമ രൂപമാണ് ഇന്നും ഭാരതക്കളി (കുറവര് കളി )യില്‍ ഉള്ളത് . ഭാരതക്കളി കുറവസമുദായങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.
തലയാട്ടം കളി(മുടിയഴിച്ചാട്ടം)
സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മുടിയഴിച്ചാട്ടം(തലയാട്ടം കളി) ഏറെ ഭക്തിരസപ്രദം ആണ്. രാത്രിയുടെ അന്ത്യയാമത്തില്‍ കാവിലെ കാക്കവിളക്കിനു മുന്നില്‍ മുടിയഴിച്ചാട്ടം ശക്തിപ്രാപിക്കുമ്പോള്‍ പുരുഷന്മാര്‍ ഉച്ചത്തില്‍ പാട്ടുപാടി രംഗത്തിന് കൊഴുപ്പേകുന്നു. മുടിയഴിച്ചാട്ടം പകുതി കനക്കുമ്പോള്‍ സഹോദരിമാര്‍ക്ക് സഹോദരന്മാര്‍ മുടിയില്‍ തേയ്ക്കാന്‍ നല്ലെണ്ണ പകര്‍ന്നു നല്‍കുമ്പോള്‍ സഹോദരിമാര്‍ ഉറഞ്ഞു തുള്ളി നാടിന്‍റെ പശി അകറ്റുന്നു .
പടയണിക്കളി
നാട്ടിലെ വ്യാധികളെ കളം തുള്ളി ഒഴിപ്പിക്കാന്‍ നൂറ്റാണ്ടു മുന്നേ രൂപപ്പെട്ട അനുഷ്ടാന രൂപമാണ് പടയണിക്കളി . രാത്രിയുടെ അന്ത്യയാമത്തിലെ ഏഴര വെളുപ്പിനെ ആണ് പടയണിക്കളി നടക്കുന്നത് . കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന പൊന്നായിരതൊന്നു കതിരായ സൂര്യ ഭഗവാനെ നോക്കിയാണ് പടയണിക്കളി നടത്തേണ്ടത് . സൂര്യ കിരണങ്ങള്‍ ഏതു വ്യാധിയെയും ഒഴിപ്പിക്കുന്ന സിധൌഷധമാണ് .പടയണിക്കളിയുടെ അവസാന ഈരടികള്‍ മുറുകുമ്പോള്‍ കളിക്കാര്‍ എല്ലാം തുള്ളി ഉറഞ്ഞു ആധിയും വ്യാധിയും ഒഴിയാന്‍ പ്ലാത്തിയുടെ സാന്നിധ്യത്തില്‍ പന്തത്തില്‍ തെള്ളിപ്പൊടി തൂകുന്നു . അതോടെ പടയണിക്കളിയ്ക്ക് സമാപ്തിയാകുന്നു .
പാട്ടും കളിയും
ത്യാഗത്തിന്റെയുംനിശ്ചയദാര്‍ഢ്യത്തിന്റെയും പാണ്ടി മലയാളക്കരയുടെ ദ്രാവിഡ പഴക്കങ്ങൾ പങ്കുവച്ചുകൊണ്ട് തിന്മയെ ഒഴിപ്പിച്ചു നന്മ വിളയാടാന്‍ രാത്രി യാമങ്ങളില്‍ പാട്ടും കളിയുംകമ്പ് കളിയും നടക്കുന്നു . വയലിലെ വേലകള്‍ കഴിഞ്ഞാല്‍ മനസ്സിന് ആനന്ദം പകരാനും ഒത്തു ചേരാനും ഉള്ള ഇടങ്ങളാണ് കളിക്കളം . ഈ കളിക്കളത്തില്‍ കൈ മെയ് മറന്നു പാട്ട് പാടിയും കൈ കൊട്ടിയും കമ്പുകള്‍ കൊണ്ട് യോദ്ധാവിനെ പോലെ അഭ്യാസ മുറകള്‍ കാണിച്ചും ആണ് പാട്ടും കളിയും കമ്പുകളിയും നടക്കുന്നത് .
കല്ലേലി കാവിലെ നവാഭിഷേകം
നവാഭിഷേകം നടത്തുന്നത് പല ദോഷങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗമാണ് :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എല്ലാ മലയാള മാസം ഒന്നാംതീയതിയും പ്രഭാതത്തില്‍ കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും നവാഭിഷേകം വഴിപാടായി സമര്‍പ്പിക്കാം . പാലഭിഷേകം,നെയ്യഭിഷേകം,പനിനീര്‍ അഭിഷേകം,ചന്ദനാഭിഷേകം,ഇളനീര്‍ അഭിഷേകം,തേനഭിഷേകം,മഞ്ഞള്‍പ്പൊടി അഭിഷേകം,തൈരഭിഷേകം,പുഷ്പാഭിഷേകം എന്നിവ സമര്‍പ്പിക്കാം .കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകാനും , സുരക്ഷിത ജീവിതം, മുക്തി, ഗൃഹം, സന്താന ഭാഗ്യം,പേരും പ്രശസ്തിയും,പുനര്‍ജന്മം ഇല്ലാതാകും (മോക്ഷം ലഭിക്കും), ധനം വര്‍ദ്ധിക്കും, സ്ഥാന കയറ്റം കിട്ടും,സല്‍ സന്താനങ്ങള്‍ ഉണ്ടാകാന്‍, രാജകീയ പദവി ലഭിക്കുവാന്‍,ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും,മധുരമായ ശബ്ദമുണ്ടാകാനും ,ഗൃഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലാനും , മാതൃഗുണം, സന്താനലബ്ധി,ഉദ്ദിഷ്ട കാര്യസിദ്ധി,ആരോഗ്യം, ആയൂര്‍ വര്‍ദ്ധന എന്നിവയ്ക്ക് ആണ് നവാഭിഷേക പൂജകള്‍ സമര്‍പ്പിക്കുന്നത്
പാലഭിഷേകം– കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും
നെയ്യഭിഷേകം– സുരക്ഷിത ജീവിതം, മുക്തി, ഗൃഹം, സന്താന ഭാഗ്യം
പനിനീര്‍ അഭിഷേകം– പേരും പ്രശസ്തിയും, സരസ്വതി കടാക്ഷം
ചന്ദനാഭിഷേകം– പുനര്‍ജന്മം ഇല്ലാതാകും (മോക്ഷം ലഭിക്കും), ധനം വര്‍ദ്ധിക്കും, സ്ഥാന കയറ്റം കിട്ടും
ഇളനീര്‍ അഭിഷേകം– സല്‍ സന്താനങ്ങള്‍ ഉണ്ടാകാന്‍, രാജകീയ പദവി ലഭിക്കുവാന്‍
ഭസ്മാഭിഷേകം– ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും
തേനഭിഷേകം– മധുരമായ ശബ്ദമുണ്ടാകും
മഞ്ഞള്‍പ്പൊടി അഭിഷേകം– ഗൃഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും
തൈരഭിഷേകം– മാതൃഗുണം, സന്താനലബ്ധി
പുഷ്പാഭിഷേകം -ആരോഗ്യം, ആയൂര്‍ വര്‍ദ്ധന
തുലാഭാര സമര്‍പ്പണം
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ചോറൂണ് (അന്ന പ്രാശം ) തുലാഭാര സമര്‍പ്പണം എന്നിവ നിത്യവും നടന്നു വരുന്നു .
പഞ്ചസാര തുലാഭാരം (വലിയവര്‍ക്കു വേണ്ടി) – രോഗ ശമനം
കദളിപ്പഴം തുലാഭാരം– രോഗ വിമുക്തി
ശര്‍ക്കര തുലാഭാരം– ഉദര രോഗ ശമനം
ഇളനീര്‍ തുലാഭാരം– മൂത്രരോഗ ശമനം
പൂവന്‍പഴം തുലാഭാരം– വാത രോഗ ശമനം
കുരുമുളക് തുലാഭാരം– വസൂരി രോഗം, ചിക്കന്‍ പോക്സ് എന്നിവ ശമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു വേണ്ടി തുലാഭാരം നടത്തുമ്പോള്‍ പ്രത്യേകിച്ച് നോക്കേണ്ടതില്ല. നേര്‍ച്ചക്കനുസരിച്ച് ചെയ്യാവുന്നതാണ്.
ഈ വഴിപാടുകള്‍കൊണ്ടുള്ള ഗുണങ്ങള്‍
വിളക്ക് വഴിപാട്- ദുഃഖ നിവാരണം
പിന്‍വിളക്ക്- മംഗല്യസിദ്ധി, ദാമ്പത്യ ദൃഡത
കെടാവിളക്ക്- മഹാവ്യാധിയില്‍ നിന്നും മോചനം
നെയ്യ് വിളക്ക്- നേത്ര രോഗ ശമനം,കുടുംബ ഐശ്വര്യം
ചുറ്റു വിളക്ക്- മനശ്ശാന്തി, പാപമോചനം, യശസ്സ്
നാരങ്ങ വിളക്ക്- രാഹു ദോഷ നിവാരണം, വിവാഹ തടസ്സം നിങ്ങും
മാല സമര്‍പ്പണം – മനസ്സമാധാനം
വെറ്റില മാല വഴിപാട്- ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, മനസ്സിന്‍റെ ദൃഡത, സായൂജ്യം, കുടുംബ സമാധാനം
ഐക്യമത്യ പൂജ – കുടുംബ ഭദ്രത ഉറപ്പിക്കല്‍
നൂറും പാലും- രാഹു ദോഷം, സന്താനലാഭം, രോഗ ശാന്തി, ദീര്‍ഘയുസ്സ്
നിത്യ പൂജ- സര്‍വ്വവിധ ഐശ്വര്യം
കദളിപ്പഴം നിവേദ്യം- ജ്ഞാനലബ്ധി, ശാരീരിക പീഠംകളില്‍ നിന്നും രക്ഷ
താലി ചാര്‍ത്തല്‍ വഴിപാട്- മംഗല്യ ഭാഗ്യം
Here’s where the tribal rhythm goes wild
sree Kallely Oorali Appooppan rules over a pantheon of 999 hill deities. At the sacred grove inside Konny reserve forest he is awakened through kumbha pattu, a ritual art form that dates back to ancient times.
Bamboos and stones come together to make their mysterious music, a wild tribal rhythm that resonates in the primeval stillness of the night. “Kallely Kavu is the only place of worship where this art is still performed,” says adv: Adv :CV:Santhakumar, temple committee president
A ritual that springs from an age-old agrarian culture, kumbha pattu involves the rendering of songs to the accompaniment of indigenous instruments. “The kumbham is nothing but a bamboo stick shaped according to some specifications.
Then there are farm implements like iron sickles, dried arcanut leaves and tree skins. In the beginning they used to sit around bonfire and sing the praises of Oorali Appooppan,” he says. Smooth, pumpkin-shaped boulders are picked from the near-by river for kumbha pattu. “They make a very distinctive sound when tapped with the dry bamboo piece. In the silence of the night it will instantly draw your attention,” he adds.
The ritual pays reverence to all five elements, its lyrics stemming from the wild ecology that surrounds the temple. The song is basically a plea for protection from all evil and unknown energies.
“Settlers who were scared of animal attacks and other threats of the wild used to invoke Oorali Appoppan, their guardian deity, through the ritual. It’s believed that Kumbha pattu will erase all fears from your mind, refreshing your heart and spirit,” he says.
Kallely kavu is a place that celebrates the Dravidian culture and its practices are totally different from the regular tantric procedures.
“We don’t follow the vedic style of pooja. Padayanai, pongala, mudiyattam and azhi pooja are the major rituals. Grilled tubers are distributed as offering along with porridge made of bamboo rice. We follow the ancient customs and rituals only.
There are no dance or music programmes even during the festival days,” he says. Kumbha pattu is conducted on all auspicious occasions and usually it starts in the evening, continuing till the early hours of the dawn. “In the song everything from the birth of the deity to the purpose of his incarnation are explained. Now we are conducting a 10-day ritual that started on the day of Vishu,” he says.
Passed down orally to generations, the kumbha song contains many obsolete names and terms.You will come across erstwhile geographic areas like Malanad and Thulunad,” he says. Practised by a particular caste, usually an elderly member of the community leads the ritual with other singers.
I think kumbha pattu is one among the toughest ritual songs as it’s not easy learning centuries-old tribal slang. It takes a lot of time and dedication to master the art,” he adds.
Sree kallely oorali appooppan kavu (original sanctum )
Arshabharata is the crown of Sanskriti There are thousands of temples in India that stand as examples. An important temple in that is sree kallely oorali appooppan kavu(temple) (original sanctum ) , located in Aruvappulam Village, Aruvappulam Panchayath, Kallely thottam Ward, Konni Taluk, Pathanamthitta District, Kerala.
sree kallely ooraali appooppan kavu , which has preserved the Adi Dravida (or Adi Dravidar) Naga (Hinduism, Buddhism, and Jainism)Gothra (Rhythm of Tribe) rituals and rituals that revive the centuries-old tribal culture, and has attracted the world’s attention with its nature-based pujas and offerings.
Kallely is an area under Karipanthodu forest in Naduvathumoozhi range which is a part of Konni forest division. Kallely temple is located at Perinthen Moozhi in Kallely.
kallely kavu( temple) is a refuge for people of different caste and religion due to tradition, and belief.
The ancient belief is that Kallely oorali appooppan is the founder of 999 mountains. Kallely kavu has a custom and ritual that keeps that belief alive today.
While in other temples in India the pujas start from dawn and end at Pradosha, in Kallely kavu(temple ), pujas, offerings, customs and rituals are maintained 24 hours a day.
Betel leaf is one of the purest and most medicinal leaves on earth. That is why betel leaves are used to give Dakshina in any sacred ceremony. Because of this, betel leaf is given the main place for any ceremony in Kallely kavu(temple ).
This is the reason why Kallely’s grandfather Tambula is dear. The historical truth of Kallely oorali appooppan is filled with word of mouth all over the world.
Truth seekers testify that Kallely oorali appooppan is the link that binds the human race and nature.
The construction of the temple is done by taking care of the nature and maintaining the old style. This will be evident if you see the main peedas and Upa Swarupa Nata.
world human testifies that Kallely Kavu is the only canonical belief system in which the Kaula Shastra Vidhis(kowla puja ), a tribal practice that used to believe and rely only on natural truths, are practiced without error and without interruption.
sree kallely oorali appooppan kavu (temple) (original sanctum )
sree kallely oorali appooppan kavu (temple) is the root place of 999 mountains located in Konni Kallely, Pathanamthitta. Kallely oorali appooppan kavu (original sanctum ) is the only religious center in Central travancore where thousands of devotees of different castes rely on their faith and tradition.
Following the rituals of Adi-Dravidian-Naga-Gothra culture, Achankovil is a sacred sanctuary located on the banks of Achankovil river, the tirthapunyanadi river of Achancovil .
A very rare and divine feature is the beautiful sight of the holy river flowing from the east, touching the kavu (temple ) and bowing down.
sree kallely oorali appooppan and Kavu(temple ) have an unbreakable connection with the mountain deities Achankovil, Kodamala Thevar, Kalchira Udayon, Valayathh oorali (mountain god’s) and Karupaswamy, being a Pandi(thamil culture ) Malayalam warrior. One should offer Thambulam (tightening) to Kallely oorali appooppan , the root lord of 999 mountains (Thamboolam available at Kavu(temple ).
sree kallely oorali appooppan kavu (temple ), which is also the shrine of Bharatabhu’s natural talents, strengthens the relationship between nature and man again. Kallely oorali appooppan kavu (temple ) is one of the most unique kavu in which the essence of the Indian Rishi tradition is a harmonious combination of energy, strength, purity and radiance. Kallely soil is a holy land where historical truths lie in the height of devotion and grace.
sree kallely oorali appooppan kavu (temple ) is an ancient temple located at Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around nine hundred ninety-nine Mala Daivangal (Mountain Gods).
The temple is also noted for its festival which falls during the Monsoon season of Kerala. The major ritual performed in this temple is the pathaamudayam and Karkkidaka Vavu ceremony, a Hindu ritual observed in memory of the departed souls of ancestors. During the day, special offerings in the form of tender coconuts and betel leaves are offered to the presiding deity of this temple. Anayoottu (feeding of elephants), Vanarayoottu (feeding of monkeys) and Meenoottu (feeding of fish) are other rituals performed here.
various Rituals and rituals are steeped in tribal tradition.(Kallely Oorali Appooppan Kavu(temple ): A mystic world in Nature’s lap
Taking the truths of nature as a witness, oorali people call out the evils of the country, the time and the family.kallely Oorali Appooppan is the lord of mountain gods, the protector of 999 mountains
kavu(nature), Kalari, oorali and earth together provide good things to the world. Two thousand Kalis, three thousand Ashtamangalams, Eastern Palazhi Sea, Western Tiruvar Sea, Meloka, Patala, Vadakkanadi ,South Rivers, witnessing one thousand and one Kathirs and summoning Pitrikans, Asanas, family guardians and ancestors to remove the evils of the devotees.
The centuries-old belief remains that any heart’s desire will shine brightly like a ray of sun when it comes to the eternal Kavya of tamboola offerings(The major ritual is to offer ‘adukku’, comprising toddy, betel leaf and tender coconut), karikku(cocunut ) pateni (padayani from the Malayalam term for military formations – a ritual art.using tender coconuts – from three to 999 – is performed daily)and Pongala offerings(a sweet rice and jaggery-based offering).
The prayers accompanying the pujas here are loud and rhythmic, to wake up, feed and praise the mountains. Besides Oorali Appooppan, the presiding deity, Oorali Ammoomma, considered to be Appooppan’s mother, could be seen. Opposite to these two main deities is Vadackancherry Valiyachan, believed to be the one who have seen Appooppan.
The morning salutation is performed by awakening the nature by performing nature conservation pujas such as Bhumi Puja, Tree Protection Puja, Water Protection Puja, sea Puja and Bird animals Puja. The daily morning pujas will begin with monekeys feeding pujas and fish feeding pujas.
Hill charcoal is a special offering in Pateni Kavu(temple). Devotees offer Vratam notes for three days. Tambula offering, first crop offering, animals and birds offering, hen offering, floor lamp offering, daily Pongala offering, daily Annadanan offering, turmeric para, coin para , rice(padi) and Anpoli are done daily as offerings.
On the 10th day of the ten-day festival starting from Medam 1(April month), the famous Kallely Aditya Pongala and Kallely lamp will be held for the pathamudayam, cocunut Pateni and 41 steps pujas for the big mountain, and Malakodi(mountain flag) puja . Devotees flock from all over for water offering and fire Puja. Kumbha songs is an art form unique to Kallely kavu (temple )(The roasted and powdered ‘prasadam’, or sacred food, prepared from rice with bran, bamboo rice and other grains has medicinal properties. The ancient ‘Kumbha paattu’ is another peculiarity of this temple, and is part of the rituals. The Kallely Appooppan Kavu is the only sacred grove where ‘Kumbha pattu’ is performed.), and arts such as Talayattam play(arount the head), Bharata play, Mudiyattam play, stik play , Song and Kaly are held on festival days.
Kallely kowla Ganesha, Hari Narayanan, Kuttichatan, North Slum Grandfather, Pandi oorali, moorthi, First bullock names Maniyan , forest mother and lakshmi, Durga, Naga Rajan (snake ), Naga Yakshi(snake ), Kochu Kunju Aru Kala,The au naturel Yakshi mother, Bharata Poonkuravan Bharata Poonkurathi (Idukki arch dam ) The kuravan rock Kurathi mountains where the dam is built are the only kavu (temple ) (Aasan, gurus, pitruks, parna shala and outer kalam) with special feeding and puja’s.
If you travel 8 km from Konni on the Konni Achan Kovil road, you will arrive in front of Kavu(temple . 24
It is unique that Kallely oorali appooppan kavu (temple) is the only temple with round the clock darshan.
SREE KALLELY OORALI APPOOPPAN KAVU ( ORIGINAL SANCTUM )
KALLELY,KONNI ,PATHANAMTHITTA (DIST)
KERALA,INDIA
PHONE : :0468-2990448, 9946383143, 9946283143, 9447504529
EMAIL;kallelykavu@gmail.com
web: https://www.sreekallelyooraliappooppankavu.com/
social media link :
Whatsapp :https://chat.whatsapp.com/IdFNuPyVTky41Ob7NavtKL
Facebook :https://www.facebook.com/SreekallelyOoralAppooppan?mibextid=ZbWKwL
X(Twitter :https://x.com/AppooppanKavu?t=-R6l4PjMSWA0SXum3Eggkw&s=09
Instagram :https://www.instagram.com/kallelykavu?igsh=MTFpd2o4NmVibDc2Ng==
YouTube: https://www.youtube.com/@KallelyKavu