Hello
news

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും , പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം .

വിശദ വിവരങ്ങൾ അയക്കുക .

വിലാസം : പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )കല്ലേലി (പി ഒ ) കോന്നി ,പത്തനംതിട്ട ജില്ല -689691 ഫോൺ :9946283143,9447504529, 9946383143
ഇമെയിൽ :kallelykavu@gmail.com

Leave a Response