Hello
news

കല്ലേലി കാവില്‍ ഇന്ന് ( 22/04/2022)ഒമ്പതാം തിരു ഉത്സവം : നാളെ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല

 

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും .

ഒമ്പതാം തിരു ഉത്സവദിനമായ ഇന്ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , രാവിലെ 7 മുതല്‍ മലയ്ക്ക് കരിക്ക് പടേനി ,ഒമ്പതാം ഉത്സവം എം എല്‍ എ സി ആര്‍ മഹേഷ്‌,കോന്നി ഡി വൈ എസ് പി ബൈജു കുമാര്‍ .കെ ,കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ ,പ്രമാടം പഞ്ചായത്ത് അംഗം ജയ കൃഷ്ണന്‍ കെ എന്നിവര്‍ ചേര്‍ന്നു ഭദ്ര ദീപം തെളിയിക്കും . തുടര്‍ന്ന് 8 .30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ 9 മണിയ്ക്ക് സമൂഹ സദ്യ , 10 മണിയ്ക്ക് വന ദുര്‍ഗ്ഗ അമ്മ പരാശക്തി പൂജ 11 .30 മുതല്‍ ഊട്ട് പൂജ , വൈകിട്ട് 6.30 മുതല്‍ തൃപ്പടി പൂജ , ദീപ നമസ്ക്കാരം ,ദീപാരാധന ,ദീപാകാഴ്ച ചെണ്ടമേളം ചരിത്ര പുരാതനമായ ഉണര്‍ത്ത് പാട്ടും ഉറക്ക് പാട്ടുമായ കുംഭ പാട്ട് , രാത്രി 7 മണി മുതല്‍ തമിഴ്‌നാട്‌ തെങ്കാശി പംബ്ലി കുമാരി ആര്‍ എം ഇ ശെല്‍വിയും സംഘവും അവതരിപ്പിക്കുന്ന കല്ലേലി അപ്പൂപ്പന്‍റെ തമിഴ് ചരിതം കോര്‍ത്തിണക്കിയ വില്‍പ്പാട്ട് . രാത്രി 8 മണി മുതല്‍ നൃത്ത സന്ധ്യ , 9 മണിമുതല്‍ കരിമ്പന ആട്ട കളരിയുടെ ഊരൂട്ട്‌ കാവിലമ്മ എന്ന കലോപഹാരം അരങ്ങേറും .

പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 23 ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , രാവിലെ 7 മുതല്‍ പത്താമുദയ വലിയ മലയ്ക്ക് കരിക്ക് പടേനി 8 .30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി അമ്മൂമ്മ പൂജ , കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം , 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭദ്ര ദീപം തെളിയിക്കും . നാരീ ശക്തി പുരസ്ക്കാര ജേതാവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോ എം എസ് സുനില്‍ ഉത്സവ ആശംസകര്‍ നേരും .
രാവിലെ പത്ത് മണിയ്ക്ക് ചിറക്കര ദേവ നാരായണന്‍ , കോയിപ്പുറത്ത് നീലകണ്ഠൻ എന്നീ ഗജ വീരന്മാര്‍ക്ക് ആനയൂട്ട്‌ നടക്കും .തുടര്‍ന്ന് പൊങ്കാല നിവേദ്യം .

രാവിലെ 11 മണിയ്ക്ക് പത്താമുദയ സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും .കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറയും കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാര്‍ അധ്യക്ഷത വഹിക്കും . ജീവകാരുണ്യ പ്രവര്‍ത്തനം 2022 ന്‍റെഉദ്ഘാടനം അടൂര്‍ പ്രകാശ് എം പിയും പത്താമുദയ ജന്മ വാര്‍ഷിക സംഗമം ഉദ്ഘാടനം ആന്‍റോ ആന്റണി എം പിയും ഊരാളി സംഗമം ഉദ്ഘാടനംകൊടിക്കുന്നില്‍ സുരേഷ് എം പിയും ഗോത്ര സംഗമം ഉദ്ഘാടനംകോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യും മത മൈത്രി സംഗമം ഉദ്ഘാടനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നിര്‍വ്വഹിക്കും .

വിശിഷ്ടാതിഥികളായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ , പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ സക്കീര്‍ ഹുസൈന്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍ ,ജോജോ മോഡി ,അജോമോന്‍ , കോന്നി ബ്ലോക്ക് അധ്യക്ഷ ജിജി സജി ,അരുവാപ്പുലം പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയ് ,മത സാമുദായിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും

11 .30 മുതല്‍ ഊട്ട് പൂജ , ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരു മുന്നില്‍ എഴുന്നള്ളത്ത്‌ , വൈകിട്ട് 6 .30 നു തൃപ്പടി പൂജ , 6.30 നു അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ , 7 മണിയ്ക്ക് ദീപ നമസ്ക്കാരം ,ദീപാരാധന ,ദീപാകാഴ്ച ചെണ്ടമേളം ,പത്താമുദയ ഊട്ട് പൂജ , രാത്രി 8 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് , തുടര്‍ന്ന് 9 മണിമുതല്‍ ദ്രാവിഡ കലകളായ ഭാരതക്കളി , പടയണിക്കളി , തലയാട്ടംക്കളി , പാട്ടും കളിയും എന്നിവ നടക്കും

Leave a Response