Hello
featurednewsONLINE ADVANCE PUJA BOOKING

പിതൃസ്മരണയിൽ പ്രാർഥനയോടെ കല്ലേലി കാവില്‍ നാളെ വാവൂട്ടും പിതൃ പൂജയും ( 8/8/2021 )

പിതൃസ്മരണയിൽ പ്രാർഥനയോടെ കല്ലേലി കാവില്‍ നാളെ വാവൂട്ടും പിതൃ പൂജയും
( 8/8/2021 )

കല്ലേലി കാവ് : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കാവ് ആചാരങ്ങളിൽകുടിയിരുത്തി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂലസ്ഥാനമായ കോന്നി കല്ലേലി കാവിൽ കർക്കിടക വാവ് പിതൃ പൂജയും വാവൂട്ടും നാളെ (8/8/2021 ) പുലർച്ചെ 5.30 മണിമുതൽ നടക്കും.

രാവിലെ 5 മണിയ്ക്ക് കാവ് ഉണര്‍ത്തല്‍ മല ഉണർത്തി മലയ്ക്ക് കരിക്ക് പടേനിയോടെ
ചടങ്ങുകൾക്ക് തുടക്കം കുറിക്കും .പ്രകൃതിയുടെയും വന്യ ജീവികളുടെയും നിലനിൽപ്പിനും ഐശ്വര്യത്തിന് വേണ്ടി പ്രകൃതിസംരക്ഷണ പ്രത്യേക പൂജയോടെ പര്‍ണ്ണശാലയില്‍ പൂര്‍വ്വികരുടെ പേരിലും നാളിലും പിതൃപൂജ ചടങ്ങുകള്‍ക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഭദ്രദീപം തെളിയിക്കും .

ഭൂമി പൂജ , വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,സമുദ്ര പൂജ എന്നിവയോടെ വിളിച്ച്ചൊല്ലി പ്രാര്‍ഥന നടക്കും . തുടര്‍ന്നു പിതൃപൂജ . രാവിലെ 8.30 നു അച്ചന്‍ കോവില്‍ നദിയില്‍ മീനൂട്ട് , വാനര ഊട്ട് 9 മണിയ്ക്ക് പ്രഭാത വന്ദനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ,പര്‍ണ്ണശാല പൂജ , 11.30 നു ഉച്ച പൂജ , വൈകീട്ട് 6.30 നു സന്ധ്യാ വന്ദനം , രാത്രി 8 മണി മുതല്‍ വാവൂട്ട് എന്നിവ കാവ് ആചാരത്തോടെ സമര്‍പ്പിക്കും .കോവിഡ് മാനദണ്ഡപ്രകാരമുള്ള സുരക്ഷയോടെ എല്ലാ വിശ്വാസികള്‍ക്കും സ്വാഗതം
#kallelykavu

Leave a Response