Hello
news

കര്‍ണ്ണികാരം കാടിനെ പൊന്നണിയിച്ചു : മല വിളിച്ചു ചൊല്ലി കല്ലേലി കാവില്‍ പത്തു ദിന ഉല്‍സവത്തിന് 999 മലക്കൊടി ഉയര്‍ന്നു

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന്‍ മുളയും കമുകിന്‍ പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് വിഷുക്കണി ദര്‍ശനത്തോടെ പത്തു ദിന ഉല്‍സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദീപം പകര്‍ന്നു . പത്തു ദിനം നീളുന്ന പത്താമുദയ മഹോല്‍സവത്തിന് കാവ് ഉണര്‍ന്നു .വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി ദര്‍ശനത്തോടെ മഹോല്‍സവത്തിന് തുടക്കം കുറിച്ചു .

IMG_20210414_054342 IMG_20210414_055400 IMG_20210414_110533 IMG_20210414_115138 IMG_20210414_115744 IMG_20210414_115918 IMG_20210414_145746 IMG_20210414_150430 IMG_20210414_150754 IMG_20210414_151035_1 IMG_20210414_151116_1 IMG_20210414_151328

മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ മലയ്ക്ക് കരിക്ക് സമര്‍പ്പണം താംബൂല സമര്‍പ്പണം തുടര്‍ന്നു വിഷുക്കണി ദര്‍ശനം തിരു മുന്നില്‍ നാണയപ്പറ ,മഞ്ഞള്‍പ്പറ ,അന്‍പൊലി എന്നിവയോടെ പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ച് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍റെ കാര്‍മ്മികത്വത്തില്‍ മലയ്ക്ക് പടേനി നടന്നു . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , പ്രകൃതി സംരക്ഷണ പൂജ , വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി കൌള ഗണപതി പൂജ , നിത്യ അന്നദാനം , ഊട്ട് പൂജ എന്നിവ നടന്നു .

999 മലകള്‍ക്കും അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് വിശേഷാല്‍ ചടങ്ങുകള്‍ക്ക് എഴുന്നള്ളിക്കുവാന്‍ ഉള്ള മലക്കൊടി പ്രകൃതി ശക്തികള്‍ സമര്‍പ്പണം ചെയ്തു . മലക്കൊടിയും വഹിച്ചുള്ള രഥ ഘോക്ഷയാത്ര കല്ലേലി മണ്ണില്‍ നിന്നും മണ്ണടി ദേശത്തേക്ക് പ്രയാണം തുടങ്ങി .
പത്താമുദയ മഹോല്‍സവത്തിന്‍റെ രണ്ടാം ദിനമായ നാളെ ( 15/04/2021 ) രാവിലെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം ,മലയ്ക്ക് കരിക്ക് പടേനി , 8.30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,ഹരി നാരായണ പൂജ , വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ , 9 മണിയ്ക്ക് അന്നദാനം ,11.30 നു ഊട്ട് പൂജ ,വൈകിട്ട് 6.30 മുതല്‍ ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ടമേളം എന്നീ ചടങ്ങുകള്‍ നടക്കും .

Leave a Response