Hello
news

വിഷുക്കാഴ്ച ഒരുക്കി പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഒരുങ്ങി

 

പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍ 14 മുതല്‍ 23 വരെ

Pathamudaya Mahotsava and Kallely Aditya Pongala from April 12 to 23

 

Kalleli-Inner Kallelil - Outer Kallelil - Outer Kalleli-Inner

വിഷുക്കാഴ്ച ഒരുക്കി പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഒരുങ്ങി

കോന്നി (പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും .

വിഷു ദിനമായ ഏപ്രില്‍ 14 നു പത്തു ദിവസത്തെ മഹോത്സവത്തിന് മല ഉണര്‍ത്തി തുടക്കം കുറിക്കും .രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ വിഷുക്കണി ദര്‍ശനം , നവാഭിഷേകം ,താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പിക്കും .

രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ട് കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളിയുടെ കാര്‍മ്മികത്വത്തില്‍ 999 മലകളെ വിളിച്ച് ചൊല്ലി നാടുണര്‍ത്തി മലയ്ക്ക് കരിക്ക് പടേനി നടക്കും . 8.30 നു വാനര ഊട്ട് മീനൂട്ട്,പ്രഭാത പൂജ , കല്ലേലി കൌള ഗണപതി പൂജ ,9 നു അന്നദാനം , 11.30നു ഊട്ട് പൂജ ,വൈകിട്ട് 6.30 നു ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ടമേളം രാത്രി 8 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടക്കും .

രണ്ടാം മഹോത്സവ ദിനമായ ഏപ്രില്‍ 15 മുതല്‍ ഒന്‍പതാം മഹോത്സവ ദിനമായ ഏപ്രില്‍ 22 വരെ രാവിലെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം ,മലയ്ക്ക് കരിക്ക് പടേനി , 8.30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,9 മണിയ്ക്ക് അന്നദാനം ,11.30 നു ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപാരാധന ,ദീപ നമസ്കാരം ,ചെണ്ടമേളം എന്നീ ചടങ്ങുകള്‍ ഉണ്ടാകും .

വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ , കുട്ടിച്ചാത്തന്‍ പൂജ , 999 മല സങ്കല്‍പ്പ പൂജ ,മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ , പര്‍ണ്ണശാല പൂജ , യക്ഷിയമ്മ പൂജ , വന ദുര്‍ഗ്ഗ അമ്മ -പരാശക്തിയമ്മ പൂജ , ഭാരത പൂങ്കുറവന്‍ അപ്പൂപ്പന്‍ പൂങ്കുറത്തി അമ്മൂമ്മ പൂജ ,ആദ്യ ഉരു മണിയന്‍ പൂജ , കൊച്ചു കുഞ്ഞ് അറുകല പൂജ ,ഹരിനാരായണ പൂജ ,നാഗ പൂജ , എന്നീ ഉപ സ്വരൂപ വിശേഷാല്‍ പൂജകള്‍ ഓരോ ഉല്‍സവ ദിനവും സമര്‍പ്പിക്കും .

ഒന്‍പതാം ഉല്‍സവ ദിനമായ ഏപ്രില്‍ 22 നു പതിവ് പൂജകള്‍ക്ക് പുറമെ രാത്രി 8 മണിക്ക് നൃത്ത സന്ധ്യ , 10 മണിക്ക് തിരുവനന്തപുരം മണമ്പൂര്‍ തോപ്പ് വിള മാര്‍ത്താണ്ഡന്‍ ആശാന്‍റെ ശിഷ്യ സംഘം അവതരിപ്പിക്കുന്ന പാട്ടും കളിയും ഭാരതകളിയും നിറഞ്ഞാടും .

പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 23 നു വെളുപ്പിനെ 4 മണി മുതല്‍ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം. രാവിലെ 7 മുതല്‍ പത്താമുദയ വലിയ കരിക്ക് പടേനി തുടര്‍ന്നു വാനര ഊട്ട് ,മീനൂട്ട് പ്രഭാത പൂജ കല്ലേലി അമ്മൂമ്മ കല്ലേലി അപ്പൂപ്പന്‍ പൂജ പുഷ്പാഭിഷേകം 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല 10.30 നു ആനയൂട്ട് പൊങ്കാല നിവേദ്യ സമര്‍പ്പണം 10.30 നു സമൂഹ സദ്യ , തുടര്‍ന്നു സാംസ്കാരിക സദസ്സ് .11.30 ഊട്ട് പൂജ ഉച്ചയ്ക്ക് 2 മുതല്‍ തിരുമുന്നില്‍ എഴുന്നള്ളത്ത് , വൈകിട്ട് 6 മണിയ്ക്ക് തൃപ്പടി പൂജ 6.30 നു അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ ദീപാരാധന ദീപ നമസ്കാരം ചെണ്ട മേളം പത്താമുദയ ഊട്ട് ചരിത്ര പുരാതനമായ കുംഭ പാട്ട് , രാത്രി 10 മണി മുതല്‍ കൊല്ലം വെട്ടികവല രവീന്ദ്രന്‍ ആശാനും സംഘവും അവതരിപ്പിക്കുന്ന പാട്ടും കളിയും, ഭാരതക്കളി , പടയണിക്കളി , തലയാട്ടം കളി എന്നിവ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് നടക്കുമെന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .

Leave a Response