Hello
news

ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക് പങ്കുചേരാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് എല്ലാ വിശ്വാസികള്‍ക്കും സ്വാഗതം: : ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക് പങ്കുചേരാം

 

 
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര വിശ്വാസങ്ങളെ നിലനിര്‍ത്തിക്കൊണ്ട് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം ) എല്ലാ വിശ്വാസികള്‍ക്കും സ്വാഗതം . ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക് പങ്കുചേരാം .മുറുക്കാന്‍ സമര്‍പ്പിച്ച് ദോഷങ്ങളെ കണ്ടെത്തി പരിഹാര മാര്‍ഗ്ഗം ഓതുന്ന പ്രശ്ന ചിന്താ പരിഹാര വിളിച്ച് ചൊല്ലി പ്രാര്‍ഥന സാമൂഹിക അകലം പാലിച്ച് കൊണ്ട് ഉണ്ടാകും .

ശരീരോഷ്മാവ് പരിശോധിച്ച ശേഷം ഭക്തരുടെ പേരുകള്‍ രേഖപ്പെടുത്തുവാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി . 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും ഉള്ളവര്‍ക്ക് താല്‍ക്കാലിമായി പ്രവേശനം ഉണ്ടായിരിക്കില്ല എന്ന് കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )
കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ,കേരളം
ഫോണ്‍ :9946383143, 9946283143,9447504529
email:kallelykavu@gmail.com
social mediyas’:kallely kavu
web: https://www.sreekallelyooraliappooppankavu.com/news/
https://www.sreekallelyooraliappooppankavu.com

 

Leave a Response