Hello
news

കല്ലേലി ആദിത്യ പൊങ്കാല മാറ്റി വെച്ചു (പത്താമുദയം :ഏപ്രില്‍ 23)

 കല്ലേലി ആദിത്യ പൊങ്കാല മാറ്റി വെച്ചു
                                                      (പത്താമുദയം :ഏപ്രില്‍ 23)

പത്തനംതിട്ട : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) പത്താമുദയത്തോട് അനുബന്ധിച്ച് നടന്നു വന്നിരുന്ന കല്ലേലി ആദിത്യ പൊങ്കാല (പത്താമുദയം :ഏപ്രില്‍ 23) കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി മാറ്റി വെച്ച വിവരം എല്ലാ വിശ്വാസികളെയും അപ്പൂപ്പന്‍റെ തിരു നാമത്തില്‍ അറിയിക്കുന്നു .
ലോക്ക് ഡൌണ്‍ നില നില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശ പ്രകാരം കാവ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ ഭാഗമായുള്ള പൂജകള്‍ മാത്രമേ സമര്‍പ്പിക്കുന്നുള്ളൂ . മാറ്റി വെച്ച കല്ലേലി ആദിത്യ പൊങ്കാല ഉചിതമായ മറ്റൊരു തീയതിയില്‍ സമര്‍പ്പിക്കുവാന്‍ അപ്പൂപ്പന്‍ അനുഗ്രഹിക്കട്ടെ . കാവിന്‍റെ വെബ് സൈറ്റിലൂടെയും കാവ് സോഷ്യല്‍ മീഡിയായിലൂടെയും തീയതി പിന്നീട് അറിയിക്കുന്നതാണ് . എല്ലാ വിശ്വാസികള്‍ക്കും നന്മകള്‍ നേരുന്നു . ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ചൈതന്യം ഓരോ ദേശത്തും ഭവനത്തിലും നിറ ദീപമായി ചൊരിയട്ടെ .
—————————-
പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ( ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് , കല്ലേലി (പി ഒ )കോന്നി ,പത്തനംതിട്ട ജില്ല ,കേരളം .
ഫോണ്‍ : 9946283143, 9447504529
ഇമെയില്‍ :kallelykavu@gmail.com
social mediyas’: kallely kavu

Leave a Response