Hello
news

വിശ്വാസികള്‍ അറിയുവാന്‍

swami

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ( മൂലസ്ഥാനം ) കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല
————————————വിശ്വാസികള്‍ അറിയുവാന്‍

999 മലകളുടെ മൂലസ്ഥാനമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ . ഭാസ്കരന്‍ഊരാളി  , വിനീത് ഊരാളി എന്നീ മഹത് വ്യെക്തികള്‍ മാത്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ എന്ന് പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ലാഭം
കൈക്കലാക്കുവാന്‍ ഉള്ള ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായി ചില വ്യെക്തികള്‍ ക്ഷേത്രം ,കാവ് ,മല നടകള്‍ ,കുടുംബ ക്ഷേത്രം ,വീടുകള്‍ എന്നിവിടെ എത്തി പൂജകള്‍ നടത്തുകയും വന്‍ തുകകള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്യുന്ന പരാതി വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്നു . കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ എന്ന്  പറഞ്ഞുകൊണ്ടാണ് തട്ടിപ്പുകാര്‍ പലരെയും ചതിയില്‍ പെടുത്തിയിരിക്കുന്നത് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ  ഊരാളി എന്ന് സ്വയം പരിചയപ്പെടുത്തി ആരെങ്കിലും സമീപിച്ചാല്‍ വിവരം ഉടന്‍ തന്നെ സമീപത്തെ പോലീസ്
സ്റ്റേഷനിലോ , കല്ലേലി കാവിലോ അറിയിക്കണം .ഇവര്‍ മൂലം ഉള്ള സാമ്പത്തിക കഷ്ട നഷ്ടം , മറ്റ്
കാര്യങ്ങള്‍ക്കോ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് ബാധ്യത ഇല്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു .

കാവിന്‍റെ അറിവോ സമ്മതമോ കൂടാതെ കല്ലേലി കാവിന്‍റെ പേര് ഉപയോഗിച്ചുകൊണ്ടു വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് തട്ടിപ്പ് നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണം .കല്ലേലി കാവ് ഊരാളി എന്ന നാമത്തില്‍ വിസിറ്റിങ്  കാര്‍ഡുകള്‍ ,നോട്ടീസ് എന്നിവ അച്ചടിച്ചും പുസ്തകങ്ങള്‍ വിതരണം ചെയ്തും ഇത്തരക്കാര്‍ വിശ്വാസികളെ ചൂഷണം  ചെയ്യുന്നു എന്ന് വിവരം  ലഭിച്ചിരിക്കുന്നു . ആയതിനാല്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍
ഭാസ്കരന്‍ഊരാളി , വിനീത് ഊരാളി എന്നിവര്‍ മാത്രമാണെന്ന് പൊതുജനസമക്ഷം വിശ്വാസികളെ ബോധ്യപ്പെടുത്തുന്നു .
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും താഴെ കാണുന്ന ഫോണ്‍  നമ്പറുകളില്‍മാത്രം വിളിക്കുക : 9946283143,9447504529,9946383143,
email:kallelykavu@gmail.com

Leave a Response