ആശാന്‍ സ്മരണ ദിനം ആചരിച്ചു
കോന്നി : കുംഭപാട്ടിന്‍റെ കുലപതിയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് മൂലസ്ഥാനം ഊരാളി പ്രമുഖനുമായിരുന്ന അന്തരിച്ച കൊക്കാത്തോട് ഗോപാലന്‍ ആശാന്‍റെ ഒന്നാമത് സ്മരണ വാര്‍ഷിക ദിനം കാവില്‍ ആചരിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഭദ്രദീപം തെളിയിച്ചു .പുഷ്പാര്‍ച്ചന സമര്‍പ്പിച്ചു .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്തുപാട്ടാണ് കുംഭ പാട്ട് . ജപ്പാന്‍ ,അമേരിക്ക എന്നിവിടെ നിന്നുള്ള നരവംശ ശാസ്ത്രശാഖാ രംഗത്തെ പ്രമുഖര്‍ കാവിലെത്തി കുംഭ പാട്ടിനെ കുറിച്ച് പഠനം നടത്തിയിരുന്നു .പി എച്ച് ഡി എടുക്കുവാന്‍ കുംഭപാട്ട് പഠന വിഷയമാക്കിയവര്‍ നിരവധിയാണ് . ഇന്ത്യയിലെ വിവിധ സ്ഥലത്തു കൊക്കാത്തോട് ഗോപാലന്‍ ആശാന്‍ കുംഭപാട്ട് നടത്തിയിട്ടുണ്ട് .നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു .
ആശാന്‍ സ്മരണ ദിനത്തോട് അനുബന്ധിച്ച് കല്ലേലി കാവില്‍ പ്രകൃതി സംരക്ഷണ പൂജകള്‍ , പുഷ്പാര്‍ച്ചന , സമൂഹ സദ്യ , കുംഭ പാട്ട് ,പര്‍ണ്ണശാലയില്‍ പ്രത്യേകം പൂജകള്‍ എന്നിവ നടന്നു .