Hello
news

പിതൃസ്മരണയില്‍ ആയിരങ്ങള്‍ കല്ലേലി കാവിൽ  ബലി അര്‍പ്പിച്ചു

IMG_20190731_071940 IMG_20190731_071950 IMG_20190731_100403 IMG_20190731_100651 IMG_20190731_104829 IMG_20190731_104845

പത്തനംതിട്ട :തലമുറകളെ കൈപിടിച്ചുയർത്തിയ  പിതൃക്കളുടെ സ്മരണയി‍ൽ ആയിരങ്ങൾ കോന്നി  കല്ലേലിഊരാളി അപ്പൂപ്പൻ  കാവിലും സ്നാനഘട്ടമായ അച്ചൻകോവിൽ നദിയിലും ബലികർമ്മംഅർപ്പിച്ചു .

 കര്‍ക്കിടക വാവ് ഊട്ടിനും പിതൃ പൂജകൾക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക് തന്നെ പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.കാവ് മുഖ്യ ഊരാളി ഭാസ്കരൻ വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വാവൂട്ട് ചടങ്ങുകളോടെ ബലികർമ്മങ്ങൾതുടങ്ങി .
  മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം ,  വാനരയൂട്ട്,മീനൂട്ട്,നാഗയൂട്ട്,ആനയൂട്ട് ,മല   പൂജ,ഭാരതകളി,തലയാട്ടം കളി,പറകൊട്ടി പാട്ട്,ഭാരത പൂംകുറവന്‍ ,കുറത്തി പൂജ,ഗജ പൂജ , യക്ഷി പൂജ ,പ്രകൃതി പൂജ ,ഭൂമി പൂജ .വൃക്ഷ പൂജ ,ജല പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,പറകൊട്ടി പാട്ട് എന്നിവപ്രത്യേക പൂജകളായി നടന്നു . അന്നദാനം വഴിപാടിന് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു .അച്ചന്‍കോവില്‍ നദിക്കരയില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടി ബലി തര്‍പ്പണം നടന്നു
.കെ എസ്സ് ആർ ടി സി യുടെ സ്പെഷ്യൽ ബസുകൾ സർവീസ് നടത്തി . ഫയര്‍ ഫോഴ്സ്സ്,പോലീസ്,വനം,റവന്യൂ ,എക്സൈസ് ,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.

Leave a Response