സത്യത്തിന്റെ നേർവഴിയിലെ സമഭാവനയുടെ പുകൾ പെറ്റ സന്നിധാനം .. ശ്രീ കല്ലേലിഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )
സത്യത്തിന്റെ നേർവഴിയിലെ സമഭാവനയുടെ പുകൾ പെറ്റ സന്നിധാനം .. ശ്രീ കല്ലേലിഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )
…………………………………………………………………………………………………………………………………………………………
ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ഠാനവും മുറുക്കാൻ സമർപ്പിച്ചു കൊണ്ട് വിളിച്ചു ചൊല്ലി പ്രാർഥനയും പൂജയും വഴിപാടും ഇന്നും നിലനിൽക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയിൽ ഉള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം )
ആദിമ ജനതയുടെ വിളിച്ചു ചൊല്ലി പ്രാർഥനയും മുറുക്കാൻ സമർപ്പണവും പ്രകൃതി സംരക്ഷണ പൂജയും മലയ്ക്ക് കരിക്കു പടേനിയും സമർപ്പിച്ചു കൊണ്ട് കുടുംബ ദോഷങ്ങളായ ആഭിചാര ദോഷം , കണ്ണും ദോഷം പ്രാക്ക് ദോഷം ,കൈവിഷ ദോഷം , മായം കെട്ടു ദോഷം , ശനി കണ്ടക ശനി ഏഴര ശനി ദോഷങ്ങളെ ഒഴിപ്പിക്കുന്നു . നീലക്കോടുവേലിയുടെ ഔഷധം ഉള്ള അച്ചൻ കോവിൽ നദിയുടെ തീരത്തു യുഗാന്തരമായി നാനാ ജാതി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന കല്ലേലി ഊരാളി അപ്പൂപ്പൻ കിഴക്കു പാണ്ടി ദേശം മുതൽ പടിഞ്ഞാറ് തിരുവാർ കടൽ വരെയുള്ള നാടിനെ കാവൽ ദേവനാണ് . പറക്കും പക്ഷി പന്തിനായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും മാനവ കുലത്തിനും ഒന്ന് പോലെ അനുഗ്രഹം ചൊരിയുന്നു . രാവും പകലും ദർശനം സാധ്യമായ ഏക ക്ഷേത്രം ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .
കലുഷിതമായ മനസ്സുമായിഇവിടെ എത്തുമ്പോൾ തങ്ങള്‍ ആഗ്രഹിച്ച രൂപത്തിനു മുന്നില്‍ സകല സങ്കടങ്ങളും ഇറക്കിവയ്ക്കുമ്പോള്‍ തിരമാലകള്‍പ്പോലെ അലയടിക്കുന്ന ചിന്തകള്‍ക്ക് അല്പം കടിഞ്ഞാണിടാനും മനഃസമാധാനം എന്ന മഹാ ഔഷധത്തിന്റെ ഒരു തുള്ളി നുകര്‍ന്ന് ആത്മ ഹര്‍ഷത്താല്‍ സംഘര്‍ഷമൊഴിഞ്ഞ മനസ്സുമായി ഗൃഹത്തിലണയുന്നവര്‍ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ഉരുവിടുന്നു.
പത്തു പുത്രന്മാര്‍ക്ക് സമം ഒരു വൃക്ഷം എന്നതാണ് ശരി. വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട കാവുകള്‍ ജീവശ്വാസത്തിന്റെ നിറകുടമാണ്. ആദ്യം കാവുകള്‍ ഉണ്ടായി. കാവുകളില്‍ ഈശ്വര സാന്നിധ്യം ഉണ്ടെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു. അവിടെ ദേവതമാരുണ്ടായി. കാവുകള്‍ ക്ഷേത്രമായതും ദേവതമാര്‍ ദേവിമാരായതും പില്‍കാല ചരിത്രം. കാവുകളില്‍ വച്ച് നീതിയും അനീതിയും സത്യവും അസത്യവും വേര്‍തിരിഞ്ഞു. അങ്ങിനെ കാവുകള്‍ സങ്കേതങ്ങളായി. കാവുകളിലെ സത്യത്തിന് ശക്തിയുണ്ടായപ്പോള്‍ ആരാധനയ്ക്കായി കാവുകളില്‍ ബിംബപ്രതിഷ്ഠ ഉണ്ടായി. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവുകളില്‍ സത്യവും, നീതിയും കെടാവിളക്കാവുന്നു. നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത മനസ്സാണ് ദൈവം. ആ തിരിച്ചറിവ് ഉണ്ടായാല്‍ സകല മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവുവരും. ഒന്നുമാത്രം മന്ത്രിക്കുക സത്യം വദഃ ധര്‍മ്മം ചരഃ
കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.
മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. അഷ്ൈടശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവാണ് കല്ലേലി കാവ് .കല്ലേലി അപ്പൂപ്പൻ പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാല്‍ അച്ചന്‍കോവില്‍, കോടമല തേവര്‍, കല്‍ച്ചിറ ഉടയോര്‍, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായും ശബരിമല ,അച്ചൻകോവിൽ അയ്യപ്പ ക്ഷേത്രവുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവില്‍ സ്ത്രീ ഭക്തരില്‍ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയില്‍ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്ന് ആദിഗോത്ര ചരിത്രപാട്ടില്‍ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയില്‍ നിന്നും അച്ചന്‍കോവിലെത്തി ഇവിടെ നിന്നും കോട്ടവാസല്‍ ലക്ഷ്യമാക്കി സങ്കല്പിച്ചുകൊണ്ട് അച്ചന്‍കോവില്‍ പുണ്യനദിക്കരയിലുള്ള കല്ലേലി മണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പന്‍ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ഊരാളി എന്നാൽ ഊര് ( നാട് ) കാക്കുന്നവൻ എന്നാണ് അർഥം .
സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ , വൃക്ഷ സംരക്ഷണ പൂജ സമുദ്ര പൂജ , ഭൂമി പൂജ , സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് കരിക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി വിളക്ക്. ദീപനാളങ്ങള്‍ സര്‍വ്വദോഷത്തേയും കരിച്ച് കളയും. ദീപങ്ങള്‍ മുകളിലേക്ക് മാത്രമേ കത്തൂ. ഇതേപോലെ ഭക്തര്‍ക്ക് എന്നും ഉയര്‍ച്ചയുണ്ടാകാനാണ് അച്ചന്‍കോവിലാറ്റില്‍ കല്ലേലിവിളക്ക് തെളിയിക്കുന്നത്. കരിക്ക് പടേനിക്കായി നാനാദിക്കില്‍ നിന്നും ഭക്തര്‍ ഒഴുകിയെത്തും. കരിക്ക് പടേനിക്ക് ആവശ്യമായ കരിക്ക് വിവിധ കരകളില്‍ നിന്നും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കാറാണ് പതിവ്. പത്താമുദയ തിരു ഉത്സവം കല്ലേലി ആദിത്യ പൊങ്കാല , കർക്കടക വാവ് ബലി കർമ്മം , വെള്ളം കൂടി നിവേദ്യം , ഉത്രാട പൂയൽ , തിരുവോണ സദ്യ , മണ്ഡല മകരവിളക്ക് ൪൧ തൃപ്പടി പൂജ , മീനൂട്ട് ,വാനര ഊട്ട് ,ആനയൂട്ട് , ആയില്യ പൂജ , എന്നിവ വിശേഷ ചടങ്ങുകൾ ആണ് .
ഉപ ദൈവങ്ങൾ
……………
കല്ലേലി കൗള ഗണപതി , കുട്ടിച്ചാത്തൻ ഭഗവാൻ ,ആദ്യ ഉരു മണിയൻ , കൊച്ചു കുഞ്ഞു അറുകൊല തമ്പുരാൻ ,’അമ്മ പരാശക്തി ,നാഗ രാജ നാഗ റാണി , യക്ഷിയമ്മ , ഭാരതപ്പൂങ്കുറവന്‍ പൂങ്കുറത്തി , ഗന്ധര്‍വ്വപൂജ,പർണ്ണശാല , രക്ത രക്ഷസ്സ് , വടക്കൻ ചേരിവല്യച്ചൻ , മൂർത്തി തമ്പുരാൻ ,പാണ്ടി ഊരാളി അപ്പൂപ്പൻ ,999 മല വില്ലന്മാർ , മലപൂജ,ഹരിനാരായണ തമ്പുരാൻ എന്നീ ഉപ മൂർത്തികൾ അനുഗ്രഹം നൽകിവരുന്നു . തിരുമുമ്പില്‍ പറയിടീലും, താമ്പൂല സമര്‍പ്പണത്തിനുമായി കാവിലെത്തുന്നവര്‍ ശരണവഴിയിലാണ്.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് ഏറെ പ്രിയപ്പെട്ട ഒരു വഴിപാടാണ് താമ്പൂല സമര്‍പ്പണം. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, ഒരു നാണയം, തെങ്ങിന്‍ കള്ള് എന്നിവ ഒരു തേക്കിലയില്‍ വച്ച് അപ്പൂപ്പന് സമര്‍പ്പിക്കണം. ഭക്തര്‍ എന്താണ് ആഗ്രഹിച്ച് സമര്‍പ്പിക്കുന്നുവോ ആ ഉദ്ദിഷ്ടകാര്യം അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ നടന്നിരിക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തുന്ന ഓരോ ഭക്തനും താമ്പൂല സമര്‍പ്പണം നടത്തണം. കാരണം ഓരോ മനസ്സിലും ഓരോതരത്തിലുള്ള പ്രയാസം അനുഭവിക്കുന്നവരാണ്. താമ്പൂലം സമര്‍പ്പിച്ച് വിളിച്ചു ചൊല്ലിയാല്‍ സങ്കടങ്ങള്‍ക്ക് അപ്പൂപ്പന്‍ നിവാരണം ഉണ്ടാക്കും എന്നാണ് വിശ്വാസം.കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകാന്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം സര്‍വ്വചരാചരങ്ങള്‍ക്കും എന്നും ഉണ്ടാകും.പറകൊട്ടി പാടിച്ചു കൊണ്ട് ദോഷങ്ങളെ ഒഴിപ്പിച്ചിറക്കാം . നിത്യ പൊങ്കാലയും നിത്യ അന്നദാനവും ഉള്ള ഏക കാവാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്
താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്
ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്. അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ അപ്പൂപ്പൻ വീരയോദ്ധാവും മാന്ത്രികനും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്നുവെന്ന് വാമൊഴിയിലുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ദേശസഞ്ചാരത്തിനിടയിലെ അപ്പൂപ്പന്റെ പ്രവൃത്തികളിൽ ശത്രുനിഗ്രഹവും രോഗശമനവും പ്രകൃതിദുരന്തങ്ങളെ തടുത്തുനിർത്തലും വിവരിക്കുന്നു. മണ്ണടിദേശത്ത് ജനിച്ച അപ്പൂപ്പൻ ശബരിമലയും അച്ചൻകോവിലുമടക്കം ആയിരത്തോളം മലകളുടെ ഊരാളിയായിരുന്നു. അച്ചൻകോവിൽ ദേശത്തിന് മധുരരാജാവിന്റെ ആക്രമണം ഉണ്ടായപ്പോൾ അപ്പൂപ്പൻ കോട്ടവാസലിലെത്തി കാട്ടുകടന്നലുകളെ വിട്ട് മധുരസേനയെ തുരത്തി ദേശത്തെ സംരക്ഷിച്ചു നിർത്തിയ കഥയും പാട്ടിലുണ്ട്. കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ ചുറ്റുമരങ്ങളിൽ കാട്ടുകടന്നലിന്റെ വലിയ കൂട്ടങ്ങൾ പഴയ സ്മരണകളുണർത്തി ഇപ്പോഴും കാണാം.
Address : Kallelithottam P. O., Konni, Pathanamthitta, Kerala Contact number: –
+91 9946283143, +91 9447504529, +91 9946187136How to get there : From
Pathanamthitta Bus station to Konni, about 10 km Nearest Railway Station is
Chengannur, about 28 km from Pathanamthitta. Nearest Airport is Thiruvananthapuram
International Airport, about 119 km from Pathanamthitta