Hello
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവ് പത്താമുദയ മഹോല്‍സവ വിശേഷം മലയ്ക്ക് പടേനി തൃപ്പടി പൂജ കുംഭ പാട്ടോടെ തുടക്കം

വിഷുക്കണി

കല്ലേലി കാവ് പത്താമുദയ മഹോല്‍സവ വിശേഷം
മലയ്ക്ക് പടേനി തൃപ്പടി പൂജ കുംഭ പാട്ടോടെ തുടക്കം
…………………………………………………………

കോന്നി : ദ്രാവിഡ ആചാര പ്രകാരം വിത്ത് വട്ടി ഒരുക്കി കളരിയില്‍ പരമ്പു നിവര്‍ത്തി 999 മലകള്‍ക്ക് കള്ളും കരിക്കും വെറ്റില താംബൂലവും സമര്‍പ്പിച്ചു കൊണ്ട് മേടം രാശിയില്‍ ഉദിച്ച സൂര്യ കിരണങ്ങളെ സാക്ഷി നിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിന മഹോല്‍സവത്തിന് കുംഭ പാട്ടിന്‍റെ താളത്തോടെ വിഷുക്കണി ഒരുക്കി തുടക്കം കുറിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ , ഊരാളി വിനീത് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകളും വഴിപാടുകളും നടന്നു .
തൃപ്പടി പൂജ

കാവിലെ 41 തൃപ്പടികളില്‍ഉള്ള ശബരിമല 18 മലകള്‍ക്കും സഹ്യ പര്‍വ്വതത്തിനും ഹിമാലയ പര്‍വ്വതത്തിനും കിഴക്ക് ഉദിമലയ്ക്കും പടിഞ്ഞാറ് തിരുവാര്‍ കടലിനും നാല് ചുറ്റി കടലിനും കിഴക്കന്‍ വനത്തിലെ 23 മലകള്‍ക്കും നിറദീപം സമര്‍പ്പിച്ചു .
എട്ടാം ഉല്‍സവ ദിനമായ ഏപ്രില്‍ 22 വരെ വെളുപ്പിനെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം തിരു മുന്നില്‍ മഞ്ഞള്‍ പറ നാണയ പറ അന്‍പൊലി രാവിലെ 7 മണിയ്ക്ക് മലയ്ക്ക് പടേനി , 8.30 നു വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ , ഹരിനാരായണ പൂജ ,കുട്ടിച്ചാത്തന്‍ പൂജ ,കൊച്ചു കുഞ്ഞ് അറുകൊല പൂജ് ,യക്ഷിയമ്മ പൂജ ,ആദ്യ ഉരു മണിയന്‍ പൂജ , പരാശക്തി അമ്മ പൂജ ,ഭാരത പൂം കുറവന്‍ -കുറത്തി പൂജ ,നഗരാജാവ് -നാഗയക്ഷി പൂജ ,ഭജനാമൃതം എന്നിവ നടക്കും

പടേനി

ഒന്‍പതാം മഹോല്‍സവ ദിനമായ ഏപ്രില്‍ 23 നു വെളുപ്പിനെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം തിരു മുന്നില്‍ മഞ്ഞള്‍ പറ നാണയ പറ അന്‍പൊലി രാവിലെ 7 മണിയ്ക്ക് മലയ്ക്ക് പടേനി , 8.30 നു വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ , മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,999 മല പൂജ ,9 മണിയ്ക്ക് സമൂഹ സദ്യ , വൈകീട്ട് 6.30 നു ദീപാരാധന ,ദീപ നമസ്കാരം ചെണ്ടമേളം ചരിത്ര പുരാതനമായ കുംഭ പാട്ട് , രാത്രി 8 മണിക്ക് പത്തനംതിട്ട നാട്യ ശ്രീയുടെ നൃത്ത സന്ധ്യ തുടര്‍ന്നു നാടന്‍ പാട്ട് , രാത്രി 11 മണിയ്ക്ക് ചോറ്റാനിക്കര അശോകന്‍റെ സംഗീതാര്‍ച്ചന .
പടേനി 1

പത്താമുദയ ദിനമായ ഏപ്രില്‍ 24 നു വെളുപ്പിനെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം തിരു മുന്നില്‍ മഞ്ഞള്‍ പറ നാണയ പറ അന്‍പൊലി പറകൊട്ടി പാട്ട് ,നാഗ പാട്ട് ,പുള്ളുവന്‍ പാട്ട് , തൃപ്പടി പൂജ ,രാവിലെ 7 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്രദീപം ചലച്ചിത്ര താരം ഡോ ദിവ്യ നായര്‍ തെളിയ്ക്കും . 8.30 നു വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,പുഷ്പാഭിഷേകം , കല്ലേലി അമ്മൂമ്മ പൂജ ,കല്ലേലി അപ്പൂപ്പന്‍ പൂജ , 9 മണിയ്ക്ക് പത്താമുദയ വലിയ കരിക്ക് പടേനി ,10 മണിയ്ക്ക് കാട്ടാനകള്‍ക്ക് ആനയൂട്ട് ,പൊങ്കാല നിവേദ്യം , 10.30 നു സമൂഹ സദ്യ ,11 മണിയ്ക്ക് സാംസ്കാരിക സദസ്സ് കലാഭവന്‍ മണിയുടെ അനുജനും ചലച്ചിത്ര താരവും നൃത്ത അദ്ധ്യാപകനുമായ ആര്‍ എല്‍ വി രാമകൃഷണന്‍ ഉത്ഘാടനം ചെയ്യും .കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അധ്യക്ഷത വഹിക്കും .സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിച്ചേരും .കാവിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി നിര്‍ദ്ധരരായ രോഗികള്‍ക്ക് ഉള്ള ചികില്‍സാ ധനസഹായം വിതരണം ചെയ്യും . ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തിരു മുന്നില്‍ എഴുന്നള്ളത്ത് ,പരിശ മുട്ട് കളി , വൈകിട്ട് 6 മണിയ്ക്ക് അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയ്ക്കല്‍ , 6.30 നു ദീപാരാധന ദീപ നമസ്കാരം ചെണ്ട മേളം , പത്താമുദയ ഊട്ട് ,

കുംഭ പാട്ട്

രാത്രി 8 മുതല്‍ ചരിത്ര പുരാതമാനായ കുംഭ പാട്ട് 9 മണിക്ക് നടനം മോഹനം നൃത്ത ആവിഷ്കാരം ,രാത്രി 11 മണി മുതല്‍ പടേനി കളി ,ഭാരതകളി ,തലയാട്ടം കളി ,പാട്ടും കളിയും തുടങ്ങിയ ദ്രാവിഡ കലകള്‍ കലാരൂപങ്ങള്‍ കൊട്ടി പാടുകയും കൊട്ടി കയറുകയും ചെയ്യും .

Leave a Response