ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട്
മകര മഞ്ഞില്‍ ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട്
കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വന്ന അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി കാവില്‍ നിറഞ്ഞാടി . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉല്‍സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ , കുംഭ പാട്ട് ,ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ കര്‍മ്മങ്ങള്‍ക്ക് ദീപനാളം പകര്‍ന്നു .
പന്തളം 90 കര ,തട്ട 8 കര ,കോന്നി 300 കര ,അരുവാപ്പുലം 500 കരകളുടെ നന്മ കള്‍ക്ക് വേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ച് ചൊല്ലി . പരബു നിവര്‍ത്തി 101 കളരിയ്ക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്തു . കരിക്ക് ,വറപ്പൊടി ,മുളയരി ,കലശം ,തേന്‍ ,കരിബ് എന്നിവ ചേര്‍ത്തു വെച്ച് കളരി പൂജ സമര്‍പ്പിച്ചു . കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ചു . അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം തളിച്ചു . മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍ ,പച്ചിരുബ് ,ഉണക്ക പാള ,ഉണക്ക കമ്പു ചേര്‍ത്തുള്ള കുംഭ പാട്ട് ,ഭാരതകളി ,തലയാട്ടം കളി എന്നിവ ഏഴര വെളുപ്പിനെ വരെ നടന്നു .
കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ ,സെക്രട്ടറി സലീം കുമാര്‍ ,ട്രഷറാര്‍ സന്തോഷ് കല്ലേലി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു .