Hello
news

അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി കാവ് ഉണര്‍ന്നു

ആഴിപൂജ ,വെള്ളം കൂടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ 2019 ജനുവരി 21 തിങ്കള്‍ 
IMG-20190110-WA0015[1]

കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി കാവ് ഉണര്‍ന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും
സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആഴിപൂജ ,വെള്ളം കൂടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ 2019 ജനുവരി 21 തിങ്കള്‍ നടക്കും . ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമി പൂജ വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , രാവിലെ 8.30 വാനര പൂജ ,വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ ,9 മണിയ്ക്ക് നിത്യ അന്നദാനം ,വൈകിട്ട് 6.30 സന്ധ്യാ നമസ്കാരം ,ദീപ നമസ്കാരം ,ദീപ ആരാധന ,കളരിപൂജ ആഴി സമര്‍പ്പണം ആഴി പൂജ വെള്ളം കൂടി നിവേദ്യം , ഭാരതാംബയുടെ മടിത്തട്ടില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി,കാവ് ആചാര അനുഷ്ഠാനത്തോടെ ചരിത്ര പുരാതനമായ കുംഭ പാട്ട് .
പവിത്രമായ ചടങ്ങിലേക്ക് ആവശ്യമായ വിഭവങ്ങള്‍ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു .ഫോണ്‍ ;9946383143

Leave a Response