മലയ്ക്ക് പടേനി വഴിപാട് നടത്താം ....മുന്‍കൂട്ടി ബുക്ക് ചെയ്യാം ... 999 മലകളെ ഉണര്‍ത്തിച്ചു കൊണ്ട് ദിനവും ഭക്തര്‍ നടത്തുന്ന വഴിപാടാണ് മലയ്ക്ക് കരിക്ക് പടേനി .ഒരു കരിക്കിന്‍റെ മുതല്‍ എത്ര കരിക്കിന്‍റെ പടേനിയും വഴിപാടായി സമര്‍പ്പിക്കാം .കാവിലെ പവിത്രമായ കളരിയിലാണ് പടേനി നടക്കുന്നത് .പ്രകൃതിയുടെ അനുഗ്രഹം കുടുംബത്തിലും ദേശത്തിലും എന്നും നില നില്‍ക്കുവാന്‍ ശ്രീ കല്ലേലി കാവില്‍ നടക്കുന്ന മലയ്ക്ക് പടേനി ലോക പ്രശസ്തമാണ് .അരുകില്‍ അണയുന്നവര്‍ക്ക് അനുഗ്രഹം...
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നാളെ രാവിലെ 5 മണിമുതല്‍ കര്‍ക്കിടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് വിപുലമായ സൌകര്യം ഏര്‍പ്പെടുത്തി .രാവിലെ 5 മണിമുതല്‍ വൈകിട്ട് 5 മണി വരെ കാവില്‍ ബലികര്‍മ്മം ചെയ്യാം .കോന്നി യില്‍ നിന്ന് കല്ലേലി അപ്പൂപ്പന്‍ കാവിലേക്കു കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചു . റൂട്ട് :കോന്നി -എലിയറക്കല്‍ ജങ്ഷനില്‍ നിന്ന് അച്ചന്‍കോവില്‍ റോഡില്‍ 8...
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ കുംഭ പാട്ട് സ്പെഷ്യല്‍ സ്റ്റോറി യായി പ്രസിദ്ധീകരിച്ച "ദേശാഭിമാനി"യ്ക്കും ഡോ :ബി രവി കുമാറിനും നന്ദി .. ---------------------------------------------------------------- ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി...
കര്‍ക്കിടക വാവ് ബലിയും പി തൃ തര്‍പ്പണ പൂജയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ...ആഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 5 മണി മുതല്‍ ... പോയകാലം നമ്മെ കൈ പിടിച്ചു നടത്തിയവര്‍ക്ക് ഒരു പിടിച്ചോര്‍ പിന്നെ ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു തുള്ളി സ്നേഹ കണ്ണുനീര്‍ . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പ്രി തൃ മോഷത്തിനു വേണ്ടി ആചരിച്ചു വരുന്നതും കാലത്തിനു കീഴടങ്ങാത്ത ഭാരതീയ സംസ്കാരത്തില്‍ ഒഴിച്ച്...
അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ് കല്ലേലി കാവ് .മറ്റ് ഒരിടത്തും "കല്ലേലി" ഊരാളി...