Hello
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ
തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം
സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. കാവ് തിരുമുറ്റത്തേക്കുള്ള 41 പടികള്‍ക്കു മറ്റൊരു കാവിലും ഇല്ലാത്ത പ്രാധാന്യം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉണ്ട് .അപ്പൂപ്പന്‍ 999 മലകളുടെ അധിപനാണ് .മണ്ഡല മകരവിളക്ക് 41 ദിന രാത്രമാണ് .ഇതിനാല്‍ ഈ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ പടിയിലും ഓരോ മലദൈവത്തെ കുടിയിരുത്തിയിരിക്കുന്നു എന്നതാണു സങ്കല്‍പം.
കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ പഞ്ചേന്ദ്രിയങ്ങള്‍ തത്വം, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം എന്നീ അഷ്ടരാഗങ്ങള്‍ സത്യം, രജസ്, തമസ് എന്നീ ത്രിഗുണങ്ങള്‍ ജ്ഞാനവും വിദ്യയേയും പ്രപഞ്ച സത്യങ്ങളെയും പക്ഷി മൃഗാദികള്‍ വൃക്ഷ ലലാതികള്‍ എന്നിവര്‍ക്കും പ്രഥമ സ്ഥാനം നല്‍കിവരുന്നു .കുടുംബ ഐശ്വര്യം നിലനിര്‍ത്തി ദേശത്തിനും ദേശവാസികള്‍ക്കും ഒന്നു പോലെ അനുഗ്രഹം ചൊരിയുവാന്‍ ശ്രീ കല്ലേലിഊരാളി അപ്പൂപ്പന്‍ കാവില്‍ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം

Leave a Response