Hello
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം
………………………….
9P2A5750

കോന്നി : 999 മലകളുടെ തിരുനടയായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) നാഗദേവതകളുടെ തിരുനാളായ കന്നിമാസത്തിലെ ആയില്യം ദിനമായ ഒക്ടോബര്‍ 5 (കന്നി 19)നു ആയില്യം പൂജാ മഹോല്‍സവം നടക്കും . .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും .രാവിലെ 4.30 നു മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,താംബൂലം സമര്‍പ്പിച്ച് കാവ് ആചാരങ്ങളോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും . 8.30 നു പ്രഭാത പൂജ ,മീനൂട്ട്,വാനര ഊട്ട് 9 മണിയ്ക്ക് അന്നദാനം 10 നു സര്‍പ്പ കാവില്‍ ആയില്യം മഹോല്‍സവത്തിന്‍റെ ഭാഗമായി വിവിധ നാഗ പൂജകള്‍ സമര്‍പ്പിക്കും .അഷ്ട നാഗങ്ങള്‍ക്ക് പ്രത്യേക നൂറും പാലും വഴിപാടും കളമെഴുത്ത് , നൂറും പാലും, സര്‍പ്പപൂജ,ആയില്യം പൂജ, ഇളനീര്‍ അഭിഷേകം, , അര്‍ച്ചന, മഞ്ഞള്‍പ്പൊടി സമര്‍പ്പണം,മഞ്ഞള്‍ നീരാട്ട് , സര്‍പ്പംപാട്ട്,വെള്ളരി പൂജ ,പുള്ളുവൻ പാട്ട് ,സർപ്പരൂപപൂജ,സർപ്പദോഷ പരിഹാരപൂജ എന്നിവ പ്രധാന ചടങ്ങുകളായി നടക്കും .വൈകീട്ട് 6.30 നു ദീപാരാധനയും ചരിത്ര പുരാതനമായ കുംഭ പാട്ടും നടക്കും എന്നു കാവ് പ്രസിഡണ്ട് അഡ്വ :സി വി ശാന്ത കുമാര്‍ ,സെക്രട്ടറി സലീം കുമാര്‍ ,ട്രഷറാര്‍ സന്തോഷ് കല്ലേലി എന്നിവര്‍ അറിയിച്ചു

Leave a Response