Hello
news

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി

അറിയിപ്പ് :
Kalleli Oorali Appooppan kavu, Pathanamthitta

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ്‌ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ്‌ കല്ലേലി കാവ് .മറ്റ് ഒരിടത്തും “കല്ലേലി” ഊരാളി അപ്പൂപ്പന്‍ കാവ് ഇല്ല .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരുവാന്‍ കോന്നി എലിയറക്കല്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി .പാതയ്ക്ക് സമീപം ആണ് കല്ലേലി കാവ് .
ദിനവും കരിക്ക് മലയ്ക്ക് പടേനി ,ദിനവും അന്നദാനം ,ദിനവും പൊങ്കാല വഴിപാടു നടക്കുന്നത് ഇവിടെ ആണ് .താംബൂലം അഥവാ മുറുക്കാന്‍ വഴിപാട് ഉള്ള കാവാണ്‌ .കാവില്‍ എത്തിച്ചേരുന്ന ഭക്തര്‍ കാവില്‍ നിന്നും താംബൂലം അഥവാ മുറുക്കാന്‍ വാങ്ങുന്നു .തിരു നടയില്‍ പ്രാര്‍ഥിച്ചു കഴിഞ്ഞ് ഉപ ദേവാലയങ്ങളില്‍ ബന്ധപെട്ട വഴിപാടു സമര്‍പ്പിച്ച ശേഷം മുറുക്കാന്‍ അടങ്ങിയ താംബൂലം കളരിയില്‍ സമര്‍പ്പിച്ചു ഊരാളി യെ കൊണ്ട് ദോഷം അകറ്റുവാന്‍ വിളിച്ചു ചൊല്ലിക്കുന്നു .
kalleli kavu

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് കല്ലേലി കാവിലാണ് .എന്നും അന്നദാനം വഴിപാടായി ഉള്ള ഏക കാവ് കല്ലേലി കാവ് ആണ് .തിരു നട യില്‍ രാവും പകലും ദര്‍ശനം നടത്താവുന്നതും താംബൂലം സമര്‍പ്പിക്കാവുന്നതുമാണ് .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന് മറ്റ് സ്ഥലങ്ങളില്‍ ശാഖകള്‍ , കാവ് ,കളരി ,നടകള്‍ ,അമ്പലങ്ങള്‍ ,മല നടകള്‍ ,വഞ്ചികള്‍ ഇല്ല .ഭക്തര്‍ നേരിട്ട് സങ്ക ടങ്ങള്‍ കല്ലേലി അപ്പൂപ്പന്‍റെ തിരു മുന്നില്‍ ഉണര്‍ത്തിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യും .
കാവിന്‍റെ പേരില്‍ നോട്ടീസ് ,സന്ധ്യാനാമ പുസ്തകം ,പ്രാര്‍ഥനാ ഗീതം അടങ്ങിയ സി ഡി ,ഡി വി ഡി , കാവിന്‍റെ വെബ്സൈറ്റ് ,സോഷ്യല്‍ മീഡിയാ വിഭാഗം എന്നിവ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നിന്ന് മാത്രമാണ് പ്രസിദ്ധീകരിക്കുന്നത് . കല്ലേലി കാവിന്‍റെ പേരില്‍ അനുവാദം കൂടാതെ കാവിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തുവാന്‍ സോഷ്യല്‍ മീഡിയാ അടക്കം ഉള്ള മാധ്യമങ്ങളെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണ്ട് അത്തരക്കാര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ പേരില്‍ പണപ്പിരിവ് നടത്തുവാന്‍ (സംഭാവനയ്ക്ക് )ആരെയും ചുമതലപ്പെടുത്തിയിട്ടില്ല .വഴിപാടുകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാത്രാമാണ് നടക്കുന്നത് .
നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമായി ബന്ധപെട്ടു താഴെ കാണുന്ന ഫോണ്‍ നമ്പര്‍ മാത്രമാണ് നിലവില്‍ ഉള്ളത് :
കാവുമായി ബന്ധപെട്ട എല്ലാ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ മാത്രം വിളിക്കുക :കാവ് സെക്രട്ടറി :9946283143,പ്രസിഡണ്ട്‌ :9447504529,ട്രഷറര്‍:9946187136
കാവ് വെബ്സൈറ്റ് സോഷ്യല്‍ മീഡിയാ വിഭാഗം (കാവ് ഇന്‍ഫര്‍മേഷന്‍ )ഫോണ്‍ :8156933031

Leave a Response