

മലയപ്പൂപ്പന്‍റെ തിരു നടയില്‍ 1101 കരിക്കിന്‍റെ വലിയ പടയണിയും മണ്ഡല പൂജയും നടന്നു
—————————— —————————— ——————-
പത്തനംതിട്ട: മലകളെ വിളിച്ചുണര്‍ത്തി ഊരാളി കച്ച മുറുക്കി കരക്കാർക്കും ദേശവാസികൾക്കും സകല ജീവജാലങ്ങൾക്കും നന്മയും അനുഗ്രഹവും ചൊരിഞ്ഞ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജയും 1101 കരിക്കിന്‍റെ വലിയ പടെനിയും നടന്നു .കാവ് ആചാര അനുഷ്ടാനത്തോടെ നടന്ന മലയ്ക്ക് പടെനിയ്ക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു .ഊരാളി ആര്‍ കെ സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാംതറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി,കൊക്കാതോട് ഗോപാലന്‍ ഊരാളി എന്നിവര്‍ പൂജകള്‍ക്ക് നേ ത്ര ത്വം വഹിച്ചു .കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരങ്ങള്‍ .താംബൂല സമര്‍പ്പണം ,പറ കൊട്ടി പാട്ട് ,പ്രഭാത പൂജ ,വാനര ഊട്ട്,മീനൂട്ട് ,ആനയൂട്ട് ,അന്നദാനം ,സര്‍പ്പക്കാവില്‍ നൂറും പാലും ,പുഷ്പാഭിഷേകം,വലിയ മലയ്ക്ക് പടേനി ,അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ ,ദീപാരാധന ദീപാകാഴ്ച, ചെണ്ട മേളം, മലയൂട്ട് കാവ് തൃപ്പടി പൂജ ,ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടന്നു .കാവ് സെക്രട്ടറി സി വി സലിം കുമാര്‍ പ്രസിഡണ്ട് അഡ്വ ശാന്ത കുമാര്‍,ട്രഷറര്‍ സന്തോഷ് കല്ലേലി എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു




