Hello
news

കല്ലേലി ആദിത്യ പൊങ്കാലയും ,നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ ഉപ ദേവാലയ സമര്‍പ്പണവും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും ഈ മാസം 23 ന് നടക്കും

കല്ലേലി ആദിത്യ പൊങ്കാലയും ,നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ ഉപ ദേവാലയ സമര്‍പ്പണവും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും ഈ മാസം 23 ന് നടക്കും
………………………………………….
പത്തനംതിട്ട:ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊ രാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ പത്താമുദയ തിരു ഉത്സവവും ,കല്ലേലി ആദിത്യ പൊങ്കാലയും ,നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ ഉപ ദേവാലയ സമര്‍പ്പണവും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും ഈ മാസം 23 ന് നടക്കും .ഏപ്രില്‍ 14 ന് മലയ്ക്ക് പടെനിയോടെ പത്തു ദിവസത്തെ ഉത്സവം തുടങ്ങി .
തിരു ഉത്സവത്തിന്‍റെ ഒന്‍പതാം ദിനമായ ഏപ്രില്‍ 22 ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍,4.15 മുതല്‍ കാവ് ഉണര്‍ത്തല്‍,കാവ് ആചാരം താംബൂല സമര്‍പ്പണം ,രാവിലെ 6.30 ന് മലയ്ക്ക് പടേനി ,8.30 ന് പ്രഭാത പൂജ ,8.45 ന് വാനര ഊട്ട് ,മീനൂട്ട് ,9 മണിയ്ക്ക് മൂര്‍ത്തി പൂജ ,മല പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,9.30 ന് സമൂഹ സദ്യ,വികിട്ടു 6.45 ന് ദീപാരാധന ദീപാകാഴ്ച ,8 മണി മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് ,9 മണി മുതല്‍ നൃത്ത നൃത്യ ങ്ങള്‍ .
പത്താമുദയ തിരു ഉത്സവ ദിനമായ ഏപ്രില്‍ 23 ന് രാവിലെ 4 ന് മല ഉണര്‍ത്തല്‍,4.15 മുതല്‍ കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരങ്ങള്‍ താംബൂല
സമര്‍പ്പണം ,പറ കൊട്ടി പാട്ട് ,5 മണി മുതല്‍ കാവ് തൃപ്പടി പൂജ ,6.15 ന്
പത്താമുദയ വലിയ പടേനി .രാവിലെ ഏഴു മണിക്ക് നടക്കുന്ന കല്ലേലി ആദിത്യ പൊങ്കാല സീരിയല്‍ താരം മൃദുല വിജയിയുടെ സാന്നി ധ്യത്തില്‍ പത്മ ശ്രീ ലക്ഷ്മി കുട്ടിയമ്മ ഭദ്ര ദീപം തെളിയിക്കും .8.30 ന് പ്രഭാത പൂജ 8.45 ന് വാനര ഊട്ട് ,മീനൂട്ട് 9 മണി മുതല്‍ അപ്പൂപ്പന്‍ പൂജ അമ്മൂമ്മ പൂജ ,തുടര്‍ന്ന് ആനയൂട്ടും പൊങ്കാല നിവേദ്യവും നടക്കും .11 മണിക്ക് നവീകരിച്ച തൃപ്പാദ മണ്ഡപം ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും ജീവ കാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും നടക്കും .ഊരാളി ആര്‍കെ സ്വാമിയുടെ സാനിദ്ധ്യ ത്തില്‍ കുംഭ പാട്ട് ആശാന്‍ കൊക്കാത്തോട്‌ ഗോപാലന്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശിഷ്ട വ്യെക്തികള്‍ ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം നിര്‍വ്വഹിക്കും .
രാജ്യ സഭാ ഉപ അധ്യക്ഷന്‍ പ്രൊ പി ജെ കുര്യന്‍ ,വനം മന്ത്രി കെ രാജു ,കേന്ദ്ര പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ ,കേരള പട്ടികജാതി വര്‍ഗ ഗോത്ര കമ്മീഷന്‍ ബി എസ് മാവോജി ,എം പി മാരായ ആന്റോ ആന്റണി ,കൊടിക്കുന്നില്‍ സുരേഷ് ,എം എല്‍ എ മാരായ അടൂര്‍ പ്രകാശ്‌ ,രാജു എബ്രഹാം ,ചിറ്റ യം ഗോപകുമാര്‍ ,വീണ ജോര്‍ജ് ,തെങ്കാശി എം എല്‍ എ എസ് സെല്‍വ മോഹന്‍ദാസ് പാണ്ട്യന്‍ മുന്‍ എം പി ചെങ്ങറ സുരേന്ദ്രന്‍ ,ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി എം വേലായുധന്‍ ,മുംബൈ വി മുരുകേശന്‍ ,പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ അന്ന പൂര്‍ണ്ണാ ദേവി ,കോന്നി പ്രസിഡണ്ട്‌ കോന്നിയൂര്‍ പി കെ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനി ലാല്‍ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്‌ സുനില്‍ വര്‍ഗീസ്‌ ആന്റണി ,ബ്ലോക്ക്‌ മെമ്പര്‍ ജയ അനില്‍ വാര്‍ഡ്‌ മെമ്പര്‍ സിന്ധു ,പത്മ ശ്രീ ലക്ഷ്മി കുട്ടി അമ്മ ,സാമൂഹ്യ പ്രവര്‍ത്തക ഡോ :എം എസ് സുനില്‍ ,ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറി ചെയര്‍മാന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ ബോബി ചെമ്മണൂര്‍ ,ഗാന്ധി ഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ,മത സാമുദായിക സാംസ്കാരിക നേതാക്കളായ അഡ്വ:ആറ്റിങ്ങല്‍ ശ്രീധരന്‍ ,പുന്നല ശ്രീകുമാര്‍ ,അഡ്വ:സി എന്‍ സോമനാഥന്‍ നായര്‍ ,കെ പത്മ കുമാര്‍ ,റവ ഫാദര്‍ ക്രിസ്റ്റി തേവള്ളി ,മൌലവി ബി അബ്ദുല്‍ സമത് ,സത്യ ശീലന്‍ ,മങ്ങാട് സുരേന്ദ്രന്‍ ,പി റ്റി
സുനില്‍ കുമാര്‍ ,കെ സി രാജന്‍ കുട്ടി വട്ടമല ശശി ,സാബു കുറുമ്പ കര,സീതത്തോട്‌ രാമചന്ദ്രന്‍ ,സന്തോഷ്‌ കല്ലേലി ,കാവ് സെക്രട്ടറി സലിം കുമാര്‍ ,പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്ത കുമാര്‍ എന്നിവര്‍ സംസാരിക്കും .വിവിധ ദേവസ്ഥാനം മല കര പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും .ഉച്ചയ്ക്ക് 12 മണിക്ക് സമൂഹ സദ്യ ,ഒരു മണിക്ക് ഇടുക്കി കോവില്‍ മല ഗോത്ര മന്ത്രി രാജപ്പന്‍ രാജ മന്നാനും സംഘവും അവതരിപ്പിക്കുന്ന മന്നാന്‍ കൂത്ത്‌ ,വൈകിട്ട് 6 മണിക്ക് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ ,7 മണിക്ക് ദീപാരാധന ദീപാകാഴ്ച പത്താമുദയ ഊട്ട് തുടര്‍ന്ന് വെട്ടിക്കവല വാസു കുട്ടന്‍ ആശാനും സംഘവും അവതരിപ്പിക്കുന്ന ചരിത്ര പുരാതനമായ കുംഭപാട്ട് രാത്രി 8 മണിക്ക് ഊരുമുഴക്കം നാടന്‍ പാട്ടും ദൃശ്യ ആവിഷ്കാരവും രാത്രി പത്തു മണിക്ക് വെട്ടിക്കവല രവി ആശാനും സംഘവും അവതരിപ്പിക്കുന്ന ഭാരതകളി,പടയണി കളി തലയാട്ടം കളി എന്നിവ നടക്കും എന്ന് കാവ് പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്ത കുമാര്‍ അറിയിച്ചു .

Leave a Response