Hello
news

പൊന്‍ കണിയായി  കല്ലേലി കാവില്‍ വിത്തെറിഞ്ഞു

 പൊന്‍ കണിയായി
കല്ലേലി കാവില്‍ വിത്തെറിഞ്ഞു
കോന്നി :999 മലകള്‍ക്ക് അധിപനായി കാര്‍ഷിക വിളകളുടെ സംരക്ഷനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹം കരകള്‍ക്ക് ഉണര്‍വ്വ് പകരുന്നതി നും കാര്‍ഷിക മേഖലയില്‍ നൂറു മേനി വിളവ്‌ കൊയ്യുന്നതിനും കല്ലേലി കാവില്‍ വിത്തെറിഞ്ഞു .പ്രതീകാത്മകമായി നിര്‍മ്മിച്ച വയലില്‍ നെല്‍ വിത്തുകള്‍ ഭൂമി യമ്മയ്ക്ക് നല്‍കി .കാര്‍ഷിക  സ മൃദി യുമായി തഴച്ചു  വളര്‍ന്നു വരുന്ന നെല്‍ ചെടികള്‍ വിഷുവിന് പൊന്‍ കണിയാകും.കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവര്‍ ചടങ്ങുകള്‍ക്ക് പൂജകള്‍ അര്‍പ്പിച്ചു .കാവ് സംരക്ഷണ സമിതി രക്ഷാധികാരി കെ സി രാജന്‍ കുട്ടി ,സെക്രട്ടറി സലിം കുമാര്‍ ,പ്രസിഡണ്ട്‌ അഡ്വ :ശാന്ത കുമാര്‍ ,ഖജാന്‍ജി സന്തോഷ്‌ കല്ലേലി ,വട്ടമല ശശി,ഷാജി ആചാരി എന്നിവര്‍ വിത്തി ടീല്‍ കര്‍മ്മങ്ങള്‍ക്ക് സാന്നിധ്യം വഹിച്ചു .ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു ഉത്സവം ഏപ്രില്‍ 14 മുതല്‍ 23 വരെ കാവ് ആചാര പ്രകാരം നടക്കും .നവീകരിച്ച തൃപ്പാദ മണ്ടപ -ഉപ ദേവാലയ സമര്‍പ്പണത്തിനും കല്ലേലി ആദിത്യ പൊങ്കാല യ്ക്കും ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനത്തിനും വിവിധ സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിച്ചേരും

Leave a Response