Hello
news

തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂല സ്ഥാനം ) തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും പത്താമുദയ തിരു ഉത്സവവും
——————————————————————————————————-
പത്തനംതിട്ട :ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു .അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് 999 മലകള്‍ക്ക് അധിപനായ കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ തിരു ഉത്സവം ,പൂര്‍ണ്ണമായും ശിലയില്‍ നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമര്‍പ്പണം ,കല്ലേലി ആദിത്യ പൊങ്കാല ,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനം എന്നിവ ഏപ്രില്‍ 14 മുതല്‍ 23 വരെ (മേടം 1-10 )വരെ മല ആചാര അനുഷ്ടാന പ്രകാരം നടക്കും .

ഏപ്രില്‍ 14 ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍,കാവ്‌ ഉണര്‍ത്തല്‍ ,കാവ്‌ ആചാരങ്ങള്‍ ,താംബൂല സമര്‍പ്പണം തുടര്‍ന്ന് പത്താമുദയ തിരു ഉത്സവത്തിന്‌ ആരംഭം കുറിച്ച് കാവ് ഊരാളി മാരായ കൊക്കാത്തോട്‌ ഗോപാലന്‍ , ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ,രാജു എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മലയ്ക്ക് പടേനി ,പ്രഭാത പൂജ ,വാനര യൂട്ട്‌ ,മീനൂട്ട് ,കല്ലേലി ഗണപതി പൂജ ,അന്നദാനം ,ദീപാരാധന ദീപകാഴ്ച ചെണ്ടമേളം ,ചരിത്ര പുരാതനമായ കുംഭപാട്ട്,
രണ്ടാം തിരു ഉത്സവ ദിനമായ 15 ന് രാവിലെ കാവ് ആചാരങ്ങളെ തുടര്‍ന്ന് കാട്ടു പൂക്കള്‍ ,കാര്‍ഷിക വിളകള്‍ ,പഴ വര്‍ഗ്ഗങ്ങള്‍ ,ചുട്ട വിളകള്‍ ചേര്‍ത്തുള്ള വിഷുക്കണി ദര്‍ശനം ,മലയ്ക്ക് പടേനി ,മീനൂട്ട് ,വാനര ഊട്ട്,ഉപ സ്വരൂപ പൂജകള്‍ ,കുംഭ പാട്ട് .തിരു ഉത്സവത്തിന്‍റെ മൂന്നാം ദിനം മുതല്‍ 8 വരെ പതിവ് പൂജകള്‍ ,ഉപ സ്വരൂപ പൂജകള്‍

ഒന്‍പതാം തിരു ഉത്സവ ദിനമായ ഏപ്രില്‍ 22 രാവിലെ മല ഉണര്‍ത്തി പടേനി ,കാവ് ഉണര്‍ത്തല്‍ ,മൂര്‍ത്തി പൂജ ,മല പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,സമൂഹ സദ്യ ,കുംഭ പാട്ട് , നൃത്തനൃത്യങ്ങള്‍
———————————————————–
പത്താമുദയ തിരു ഉത്സവം :കല്ലേലി ആദിത്യ പൊങ്കാല
———————————————————
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ പിറന്നാള്‍ ദിനമായ പത്താമുദയ ദിനമായ ഏപ്രില്‍ 23 ന് രാവിലെ 4 മണിക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,കാവ്‌ ആചാരങ്ങള്‍ ,താംബൂല സമര്‍പ്പണം ,പറ കൊട്ടി പാട്ട് ,കാവ് തൃപ്പടി പൂജ ,പത്താമുദയ വലിയ പടേനി ,രാവിലെ ഏഴു മണിക്ക് നടക്കുന്ന കല്ലേലി ആദിത്യ പൊങ്കാല പത്മ ശ്രീ ലക്ഷ്മി കുട്ടിയമ്മ ഭദ്ര ദീപം തെളിയ്ക്കും,സീരിയല്‍ താരം മൃ ദുല വിജയ്‌ അഥിതി യാകും .പ്രഭാത പൂജ , ,വാനര ഊട്ട്,മീനൂട്ട് ,അപ്പൂപ്പന്‍ പൂജ ,അമ്മൂമ്മ പൂജ ,ആനയൂട്ടും പൊങ്കാല നിവേദ്യവും ,തുടര്‍ന്ന് നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമര്‍പ്പണവും ,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും നടക്കും .
രാജ്യ സഭാ ഉപാധ്യക്ഷന്‍ പ്രൊ :പി ജെ കുര്യന്‍ ,വനം മന്ത്രി കെ .രാജു ,കേന്ദ്ര പട്ടിക ജാതി കമ്മീഷന്‍ എല്‍ മുരുകന്‍ ,പട്ടിക ജാതി -വര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ബി എസ് മാവോജി ,എം പി മാരായ ആന്റോ ആന്റണി ,കൊടിക്കുന്നില്‍ സുരേഷ് ,എം എല്‍ എ മാരായ അഡ്വ :അടൂര്‍ പ്രകാശ്‌ ,രാജു എബ്രഹാം ,ചിറ്റ യം ഗോപകുമാര്‍ ,വീണാ ജോര്‍ജ് ,മുന്‍ എം പി ചെങ്ങറ സുരേന്ദ്രന്‍ ,ബി ജെ പി സംസ്ഥാന ഉപ അധ്യക്ഷന്‍ പി എം വേലായുധന്‍, തെങ്കാശി എം എല്‍ എ മുരുകേശന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ അന്നപൂര്‍ണ്ണ ദേവി ,ബ്ലോക്ക്‌ പ്രസിഡണ്ട്‌ കോന്നിയൂര്‍ പി .കെ ,അരുവാപ്പുലം പ്രസിഡണ്ട്‌ സുനില്‍ വര്‍ഗീസ് ആന്റണി ,ജീവകാരുണ്യ പ്രവര്‍ത്തകരായ ഡോ :എം .എസ് സുനില്‍ , ഡോ :ബോബി ചെമ്മണൂര്‍ , ഡോ:പുനലൂര്‍ സോമരാജന്‍,വിവിധ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മത സംഘടനാ നേതാക്കളായ ആറ്റിങ്ങല്‍ ശ്രീധരന്‍ ,പുന്നല ശ്രീ കുമാര്‍ ,സി എന്‍ സോമനാഥന്‍ നായര്‍ ,കെ പത്മ കുമാര്‍ ,ഫാ :ക്രിസ്റ്റി തേവള്ളി ,മൌലവി ബി അബ്ദുല്‍ സമദ് ,സത്യ ശീലന്‍ ,മങ്ങാട് സുരേന്ദ്രന്‍ ,പി .റ്റി സുനില്‍ കുമാര്‍ , സീതത്തോട്‌ രാമചന്ദ്രന്‍ ,ജയ അനില്‍ ,സിന്ധു ,കാവ് പ്രസിഡണ്ട്‌ അഡ്വ സി വി ശാന്ത കുമാര്‍ ,കാവ് സെക്രട്ടറി സലിം കുമാര്‍ ,കെ സി രാജന്‍ കുട്ടി ,വട്ടമല ശശി,സന്തോഷ്‌ കല്ലേലി തുടങ്ങിയവര്‍ സാംസ്കാരിക സദസ്സില്‍ സംസാരിക്കും .സംസ്ഥാനത്തെ വിവിധ ദേവസ്ഥാനം,മല പ്രതിനിധി കളെ ചടങ്ങില്‍ ആദരിക്കും .തുടര്‍ന്ന് സമൂഹ സദ്യ
………………………………………………………….
കല്ലേലി കാവില്‍ മന്നാന്‍ കൂത്തും,ഭാരത കളിയും
……………………………………………………………..
പത്താമുദയ തിരു ഉത്സവ ദിനമായ ഏപ്രില്‍ 23 ഉച്ചയ്ക്ക് 1 മണി മുതല്‍ ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട ആദിവാസി കലാരൂപങ്ങള്‍ കല്ലേലി കാവില്‍ സംഘമിക്കുന്നു .
ഇടുക്കി കോവില്‍ മല ഗോത്ര മന്ത്രി രാജപ്പന്‍ രാജ മന്നാനും സം ഘ വും അവതരിപ്പിക്കുന്ന മന്നാന്‍ കൂത്ത്‌ , ഭാരത കളി ,തലയാട്ടം കളി ,കുംഭ പാട്ട് ,പാട്ടും കളിയും .കമ്പ് കളിയും തുടര്‍ന്ന് രാത്രിയില്‍ ഊര് മുഴക്കം നാടന്‍ പാട്ടും ദൃശ്യആവിഷ്കാരവും ,കല്ലേലി വിളക്ക് തെളിയിക്കല്‍ നടക്കും എന്ന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂല സ്ഥാനം ) പ്രസിഡണ്ട്‌ അഡ്വ :സി വി ശാന്ത കുമാര്‍ അറിയിച്ചു .

Leave a Response