ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം) മുഖ്യദേവന്‍ : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ ഉപദേവതകൾ ഗണപതി, കളരി, പരാശക്തി അമ്മ, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, കൊച്ചുകുഞ്ഞ് അറുകല, വടക്കഞ്ചേരി വല്യച്ഛൻ, കുട്ടിച്ചാത്തൻ, ആദ്യഉരു മണിയൻ, രക്തരക്ഷസ് ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും 8 km കിഴക്കായി അച്ചൻകോവിൽ – ശബരിമല കാനനപാതയിൽ മൂലസ്ഥാനമായി നൂറ്റാണ്ടുകളായിട്ടുള്ള പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രം…. ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പസംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പുണ്യസങ്കേതം.
ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്.കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം സാക്ഷാൽ കാശിയിലെ ഗംഗാപ്രവാഹത്തെ അനുസ്മരിക്കുന്ന അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്. ഏകദേശം 1155 വർഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളിൽ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുഉത്സവം മേടമാസത്തിലെ പത്താമുദയത്തിനാണ്. ഇതോടനുബന്ധിച്ച് ആദിത്യപൊങ്കാലയും നടക്കുന്നു. ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിലുകൾ കൂടിയായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും ദൃഡപ്പെടുത്തുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്. ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് ഇവിടം. ക്ഷേത്ര പ്രത്യേകതകൾ കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ് കുംഭപ്പാട്ട്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന്‍ ഈണത്തിൽ പാടുന്നു. കൂടാതെ ശനിദോഷം അകറ്റുന്നതിനു വേണ്ടിയുള്ള പറകൊട്ടിപ്പാട്ടും ഇവിടെ നടത്തപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ ഇത് നടക്കുന്ന ഏക ക്ഷേത്രവും ഇവിടെയാണ്. എല്ലാ സമയത്തും തിരുനട തുറന്നുതന്നെ വച്ചിരിക്കുന്നു. അതിനാൽ ഭക്തർക്ക് എപ്പോൾ വേണമെങ്കിലും ദർശനം നടത്താവുന്നതാണ്. വിത്ത്, കരിക്ക്, കമുകിൻപൂക്കുല, പുഷ്പം, കലശം, താംബൂലം എന്നിവ ചേർത്തുള്ള മലയ്ക്ക് പടേനിയും ഇവിടെ പ്രസിദ്ധം തന്നെ. പ്രധാന അനുഷ്ഠാനങ്ങൾ താംബൂല സമർപ്പണം ആദിത്യപൊങ്കാല മലയ്ക്ക് പടേനി ആനയൂട്ട് വാനരയൂട്ട് മീനൂട്ട് CONTACT INFORMATION Phone : 09946283143, 09447504529, 09946187136 e-mail : sreekallelyooraliappooppan@gmail.com Website : www.sreekallelyooraliappooppankavu.com you tube:kalleli kavu BANK DETAILS A/c No. : 67351590241 IFSC Code : sbtr0000586 Bank : SBT Kallely Phone : 09946283143 Festival at Kalleli Oorali Appoppankaavu Kalleli Oorali Appooppankaavu, Pathanamthitta Sri Kalleli Oorali Appoopankaavu is an ancient temple located in Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala Daivangal (Mountain Gods). The temple is also noted for its festival which falls during the Monsoon season of Kerala. The major ritual performed in this temple is the Karkkidaka Vavu ceremony, a Hindu ritual observed in memory of the departed souls of ancestors. During the day, special offerings in the form of tender coconuts and betel leaves are offered to the presiding deity of this temple. Anayoottu (feeding of elephants), Vanarayoottu (feeding of monkeys) and Meenoottu (feeding of fish) are other rituals performed here. Address : Kallelithottam P. O., Konni, Pathanamthitta, Kerala Contact number: – +91 9946283143, +91 9447504529, +91 9946187136How to get there : From Pathanamthitta Bus station to Konni, about 10 km Nearest Railway Station is Chengannur, about 28 km from Pathanamthitta. Nearest Airport is Thiruvananthapuram International Airport, about 119 km from Pathanamthitta.
https://www.youtube.com/watch?v=vUd3GyFPaq4