കര്‍മം എന്നാല്‍
sree kalleli oorali appooppan ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാക ത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, ‘ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും’ ആകുന്നു. കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള...