Hello
news

ബ്രഹ്മകമലം… പുണ്യ പുഷ്പം

Saussurea obvallata

” ബ്രഹ്മകമലം”…!
ഹിമാലയത്തിൻറെ താഴ്വരകളിൽ കാണപ്പെടുന്ന പുണ്യ പുഷ്പം.ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം ഉണ്ടാകുന്ന താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം.തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ് ബ്രഹ്മകമലം. (ശാസ്ത്രീയനാമം: Saussurea obvallata). ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുള്ളതായി കാണുന്നുണ്ട്. 16000 അടി ഉയരത്തില്‍ വളരുന്നു..ശിവപൂജക്ക് പ്രധാനം.ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം.
ചിത്രം .കടപ്പാട് ഡോ.ഹരിമുരളീധരൻ.

Leave a Response