Hello
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ മാഹാത്മ്യം

kavu pooja
kavu pooja

ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം
കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്താല്‍ സഫലീകരണമാകുന്നു.ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം.

appooppan kavu
appooppan kavu

ആദി ദ്രാവിഡ നാഗഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്നത് ഈ കാവിലാണ്. മതസൌഹാര്‍ദ്ദം എന്ന ഭാരതീയ സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി പരിലസിക്കുന്ന മധ്യതിരുവിതാംകൂറിലെ അതി പ്രാചീനവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. നാനാജാതി മതസ്ഥരുടെ സകല സന്താപങ്ങളുടേയും സംഹാരകേന്ദ്രം. അഷ്ൈടശ്വര്യങ്ങളുടെ വിളനിലം. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന കാനനവാസന്‍ കുടികൊള്ളുന്ന കാവിലേക്ക്…

appooppan kavu poojas
appooppan kavu poojas

ഏകദേശം 1155 വര്‍ഷത്തെ പഴക്കമുള്ള കാവാണിതെന്ന് പഴമക്കാരുടെ വായ്മൊഴികളില്‍ നിറയുന്നു. പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാല്‍ അച്ചന്‍കോവില്‍, കോടമല തേവര്‍, കല്‍ച്ചിറ ഉടയോര്‍, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവില്‍ സ്ത്രീ ഭക്തരില്‍ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയില്‍ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്ന് ആദിഗോത്ര ചരിത്രപാട്ടില്‍ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയില്‍ നിന്നും അച്ചന്‍കോവിലെത്തി ഇവിടെ നിന്നും കോട്ടവാസല്‍ ലക്ഷ്യമാക്കി സങ്കല്പിച്ചുകൊണ്ട് അച്ചന്‍കോവില്‍ പുണ്യനദിക്കരയിലുള്ള കല്ലേലി മണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പന്‍ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം.
appooppan

അപ്പൂപ്പന്റെ തിരുനടയ്ക്ക് വലതുവശത്തായി ഗണേശ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഘ്നങ്ങള്‍ക്ക് നീക്ക് പോക്ക് ഉണ്ടാക്കുന്ന ഗണപതി ഭഗവാന് വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകഴിഞ്ഞാല്‍ തൊട്ടടുത്ത് നാഗരാജനേയും, നാഗയക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിരിക്കുന്ന നടയിലെത്താം. മഞ്ഞള്‍പ്പൊടിയാണ് നാഗരാജന് അര്‍പ്പിക്കാവുന്ന വഴിപാട്. നാഗപ്രീതിക്കായി മഞ്ഞള്‍പ്പൊടിവച്ച് പ്രാര്‍ത്ഥിക്കാം. തുടര്‍ന്ന് അമ്മപരാശക്തിയേയും വണങ്ങാം. ദേവീനാമം ഉരുക്കഴിച്ച് യഥാവിധി വഴിപാടുകള്‍ സമര്‍പ്പിച്ച് സന്താന ഐശ്വര്യത്തിനായി മനമുരുകി പ്രാര്‍ത്ഥിക്കാം. തൊട്ടടുത്ത് കാണുന്നത് കാവിലെ വിശേഷ ദിവസങ്ങളില്‍ കൊട്ടിപ്പാടുന്ന കുംഭപ്പാട്ടിന്റെ വാദ്യോപകരണങ്ങള്‍. ഇവിടേക്ക് പുറത്തുനിന്നുള്ള ഭക്തര്‍ക്ക് പ്രവേശനം ഇല്ല. കരിങ്കല്ല്, മുളംകുറ്റി, ഉണങ്ങിയ പാള, ഇരുമ്പ്. ഉണങ്ങിയ കമ്പ് എന്നിവ പൂജിച്ച് പ്രത്യേകം വച്ചിരിക്കുന്നു. ശുദ്ധവൃത്തിയോടെ വ്രതമെടുത്തവരാണ് കുംഭപ്പാട്ടിലൂടെ ശ്രീകല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ച് പാടുന്നത്. തുടര്‍ന്ന് കാവിലൂടെ നടന്നാല്‍ ചെന്നെത്തുന്നത് യക്ഷിയമ്മയുടെ പ്രതിഷ്ഠയുടെ സമീപത്താണ്. ചുറ്റും കരിവളകള്‍ വച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഇഷ്ടവരദാനം നല്‍കുന്ന യക്ഷിയമ്മയെ കയ്യെടുത്ത് കുമ്പിടുന്നവര്‍ അനേകായിരമാണ്. യക്ഷിയമ്മയ്ക്ക് പ്രീയപ്പെട്ട വഴിപാടാണ് കരിവളകള്‍. സമീപത്ത് തന്നെ ഊഞ്ഞാലും ഉണ്ട്. യക്ഷിയമ്മയെ തൊഴുത് അനുഗ്രഹം വാങ്ങിയ ശേഷം എത്തുന്നത് ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്പത്തില്‍ നിന്നും ഉയര്‍ത്തിയ പ്രതിഷ്ഠയില്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിക്കണം.
achancovil river kavu oorali

ഇവിടെ നിന്നും നേരെ അച്ചന്‍കോവിലാറിന്റെ സമീപത്തുള്ള പടുകൂറ്റന്‍ വൃക്ഷചുവട്ടില്‍ കുടിയിരുത്തിയ കൊച്ചുകുഞ്ഞ് അറുകൊല എന്ന് എഴുതിയ പീഠത്തില്‍ നമിക്കണം. വടക്കന്‍ചേരി അച്ഛന്റെ സങ്കല്പവും ഇവിടെ ഉണ്ട്. പിന്നീട് കൂട്ടിച്ചാത്തനെ പ്രാര്‍ത്ഥിച്ചശേഷം കളരിയില്‍ പ്രാര്‍ത്ഥിക്കാം. ഇവിടെവച്ചാണ് കാലദോഷം അകറ്റാന്‍ വിളിച്ചുചൊല്ലി പ്രാര്‍ത്ഥിക്കുന്നത്.

Leave a Response