പത്തനംതിട്ട : ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദേവഹിത വിധി പ്രകാരം പൂര്‍ണ്ണമായും ശിലയില്‍ പണികഴിപ്പിക്കുന്ന തൃപ്പാദ മണ്ഡപ നവീകരണത്തിന്‍റെ ഭാഗമായിട്ടുള്ള ബാലാലയ പ്രതിഷ്ഠയും ൂജാവിധികളും
ഈശ്വരന്‍ പോറ്റി,നീലമന എന്‍ എസ് കൃഷ്ണന്‍ പോറ്റി,നീലമന കെ.പി ഗോപീലാല്‍ ,മങ്ങാട്ട്(സ്ഥപതി)ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ
ഗോപാലന്‍ ഊരാളി ,അനീഷ് ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഈ മാസം 6,7 തീയതികളില്‍ നടക്കും .
ആറാം തീയതി ഞായറാഴ്ച വെളുപ്പിനെ 4.30 ന് കാവ് ഉണര്‍ത്തല്‍ ,തുടര്‍ന്ന് താംബൂല സമര്‍പ്പണം ,ആചാര്യ വരണം,പുണ്യാഹം ,തുടര്‍ന്ന് പൊങ്കാലയും ,അഷ്ടദ്രവ്യ ഗണപതി ഹോമം,മലക്ക് പടേനി,നവക പൂജ ,പ്രഭാത പൂജ ,നവകാഭിഷേകം ,വാനര യൂട്ട്,അന്നദാനം,വൈകിട്ട് ദീപാരാധന ,വിളിച്ചു ചൊല്ലി പ്രായ്ചിത്തം,ബാലാലയത്തിനും ,മൂലാലയത്തിനും പ്രസാദ ശുദ്ധി ക്രിയകള്‍ ,വെള്ളം കുടി ,അത്താഴ പൂജ യും ഏഴാം തീയതി രാവിലെ കാവ് ഉണര്‍ത്തല്‍,താംബൂല സമര്‍പ്പണം ,പൊങ്കാല ,ഗണപതി ഹോമം,മലക്ക് പടേനി
,കലാശ പൂജകള്‍,അനുഞാപ്രാര്‍ഥന,പ്രഭാത പൂജ ,ഭാരത കളി ,വാനര യൂട്ട്,മീനൂട്ട്,അന്നദാനം ,ആവാഹ ക്രിയകള്‍ ,ബാലാലയ പ്രതിഷ്ഠ ,ദീപാരാധന ,വെള്ളം കുടി ,അത്താഴപൂജ ,ചരിത്ര പ്രസിദ്ധമായ കുംഭ പാട്ട് എന്നിവ നടക്കുമെന്ന് കാവ് സംരക്ഷണ സമിതി രക്ഷാധികാരി
കെ.സി രാജന്‍ കുട്ടി ,പ്രസിഡന്റ് അഡ്വ:സി .വി ശാന്തകുമാര്‍,സെക്രട്ടറി സലിം കുമാര്‍ ,ട്രഷറര്‍ എസ് .സന്തോഷ് എന്നിവര്‍ അറിയിച്ചു.