ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത്
ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത് അവന്റെ ജീവിതമാണ്. ഈ ലോകത്തിലുള്ള സകലയാളുകളും സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തെ നന്നാക്കാനാണ്. ആരുടെയും ജീവിതം നന്നാവുന്നത് അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമ്പോഴാണ്. അതുകൊണ്ട് വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതം പരോപകാരപ്രദമാക്കിതന്നെ ജീവിക്കണം. ഒരു മനുഷ്യന് കര്‍ത്തവ്യമായി വന്നുചേരുന്ന പ്രവൃത്തി ശ്രദ്ധയോടുകൂടിതന്നെ അനുഷ്ഠിച്ചിരിക്കണം. ആര്‍ക്കും ഒരുനിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം കര്‍മ്മത്തിന്റെതന്നെ പല ഭാവങ്ങളാണ്. ഒരുജീവിതം നന്നാവണമെങ്കില്‍ ഏതുപ്രവൃത്തിയും സര്‍വ്വാത്മാവായ ഈശ്വരനെ ഓര്‍ത്തുകൊണ്ട്...